സനിയോള ഇറ്റലിയിലേക്ക് മടങ്ങുന്നു, സ്പാനിഷ് താരത്തെ ടീമിൽ എത്തിക്കാൻ നോട്ടിങ്ഹാം

ഇറ്റാലിയൻ താരം നിക്കോളോ സനിയോള ഇറ്റലിയിലേക്ക് മടങ്ങുന്നു. തുർക്കി ക്ലബ് ഗലാസ്റ്ററയിൽ നിന്നു ലോൺ അടിസ്ഥാനത്തിൽ ആണ് സനിയോള ഉഡിനെസെയിൽ ചേരുക. തുർക്കി ക്ലബും ആയുള്ള തന്റെ കരാർ പുതുക്കിയ താരം ക്ലബ് വിടാൻ താൽപ്പര്യം കാണിച്ചതിനാൽ ആണ് ലോണിൽ ഇറ്റലിയിലേക്ക് മടങ്ങുന്നത്.

റോമയിൽ തിളങ്ങിയ 26 കാരനായ സനിയോളക്ക് കരിയറിൽ പരിക്കുകൾ ആണ് വില്ലൻ ആയത്. സീരി എയിൽ തിളങ്ങി തന്റെ ഇറ്റാലിയൻ ടീമിലെ സ്ഥാനം തിരിച്ചു പിടിക്കാൻ ആവും സനിയോള ശ്രമിക്കുക. അതേസമയം 30 കാരനായ അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ധാരണയിൽ എത്തി. 3 വർഷത്തെ കരാറിന് ഫോറസ്റ്റിൽ എത്തുന്ന യാവിയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

സനിയോളോ ഇറ്റലിയിലേക്ക് തിരികെയെത്തുന്നു

ഇറ്റാലിയൻ താരം നിക്കോളോ സനിയോളോ ഇറ്റലിയിലേക്ക് തിരികെയെത്തുന്നു. അറ്റലാന്റ ആണ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. തുർക്കി ക്ലബായ ഗലാറ്റസറേയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആകും സനിയോളോ അറ്റലാന്റയിലേക്ക് എത്തുന്നത്. അടുത്ത സീസണിൽ 17 മില്യൺ നൽകി അറ്റലാന്റയ്ക്ക് താരത്തെ സ്വന്തമാക്കാൻ ആകും.

എഎസ് റോമയിൽ നിന്നായിരുന്നു ഒരു സീസൺ മുമ്പ് സനിയോളോ തുർക്കിയിലേക്ക് പോയത്. റോമയിൽ മുമ്പ് 5 വർഷത്തോളം സനിയോള കളിച്ചിരുന്നു. ലോണിൽ ആസ്റ്റൺ വില്ലയിലും താരം കളിച്ചിരുന്നു. ഇറ്റലിയിൽ മടങ്ങി വന്ന് തന്റെ പഴയ ഫോം കണ്ടെത്തുക ആണ് ഇപ്പോൾ സനിയോളയുടെ ലക്ഷ്യം. 25കാരനായ താരം ഇറ്റലി ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നിക്കോളോ സാനിയോലോ ആസ്റ്റൺ വില്ലയിൽ ചേരും

മുൻ എ.എസ് റോമ താരം നിക്കോളോ സാനിയോലോയെ ആസ്റ്റൺ വില്ല സ്വന്തമാക്കും. തുർക്കി ക്ലബ് ഗലറ്റസരയിൽ ഈ ഫെബ്രുവരിയിൽ ചേർന്ന താരത്തെ നിലവിൽ ലോണിൽ ആണ് വില്ല സ്വന്തമാക്കുക. തുടർന്ന് അടുത്ത സീസണിൽ 27 മില്യൺ യൂറോ നൽകി ഈ കരാർ സ്ഥിരമാക്കാനുള്ള വ്യവസ്ഥയും ഗലയും ആയുള്ള ധാരണയിൽ ഉണ്ട്. വില്ലയിലേക്ക് വരണം എന്ന 24 കാരന്റെ താൽപ്പര്യവും കരാർ വേഗത്തിൽ ആക്കാൻ സഹായിച്ചു. എ.സി.എൽ ഇഞ്ച്വറി നേരിട്ട അർജന്റീന താരം എമി ബുയെന്ദിയക്ക് പകരമാണ് ഇറ്റാലിയൻ താരത്തെ വില്ല ടീമിൽ എത്തിക്കുന്നത്.

15 മില്യൺ യൂറോ നൽകി ആയിരുന്നു തുർക്കി ക്ലബ് താരത്തെ ഫെബ്രുവരിയിൽ ടീമിൽ എത്തിച്ചത്. സമീപകാലത്ത് പരിക്ക് വലച്ച സാനിയോലോ കരിയർ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ആണ്. മുൻ റോമ ഡയറക്ടറും നിലവിലെ വില്ല ഡയറക്ടറും ആയ മോഞ്ചിയുടെ ക്ലബിലെ സാന്നിധ്യം വില്ല നീക്കത്തിൽ നിർണായകമായി. നേരത്തെ ഇന്റർ മിലാനിൽ നിന്നു സാനിയോലോ റോമയിൽ എത്തിയ സമയത്ത് മോഞ്ചി ആയിരുന്നു റോമ ഡയറക്ടർ. 2 തവണ എ.സി.എൽ ഇഞ്ച്വറി നേരിട്ട സാനിയോലോ 128 കളികളിൽ നിന്നു 24 ഗോളുകളും ഇറ്റലിക്ക് ആയി 13 കളികളിൽ നിന്നു 2 ഗോളുകളും നേടിയിട്ടുണ്ട്. പഴയ മികവിലേക്ക് സാനിയോലോ ഉയർന്നാൽ അത് വില്ലക്ക് വലിയ നേട്ടം ആവും.

എമി ബുവന്ദിയക്ക് ഗുരുതര പരിക്ക്, പകരം സാനിയോലോയെ ലക്ഷ്യമിട്ടു ആസ്റ്റൺ വില്ല

ആസ്റ്റൺ വില്ലയുടെ അർജന്റീനൻ മധ്യനിര താരം എമി എമി ബുവന്ദിയക്ക് എ.സി.എൽ ഇഞ്ച്വറി. തങ്ങളുടെ പ്രധാന താരമായ ബുവന്ദിയയുടെ പരിക്ക് വില്ലക്ക് കനത്ത തിരിച്ചടിയാണ്. 2 സീസണിനു മുമ്പ് നോർവിച്ച് സിറ്റിയിൽ നിന്നു ഏതാണ്ട് 38 മില്യൺ പൗണ്ടിനു വില്ലയിൽ എത്തിയ താരം കഴിഞ്ഞ 2 സീസണിൽ ടീമിന്റെ നട്ടെല്ല് ആയിരുന്നു. കഴിഞ്ഞ സീസണിൽ താരം ഒരു മത്സരവും നഷ്ടമാക്കിയിരുന്നില്ല. ഇതോടെ മാസങ്ങൾ താരം പുറത്ത് ഇരിക്കേണ്ടി വരും.

അർജന്റീന താരത്തിന് പകരക്കാരനായി ഇറ്റാലിയൻ താരം നിക്കോളോ സാനിയോലോയെ ടീമിൽ എത്തിക്കാൻ ആണ് വില്ല ശ്രമം. മുൻ റോമ താരം ആയ സാനിയോലോ ഫെബ്രുവരിയിൽ തുർക്കി ക്ലബ് ഗലറ്റസരയിൽ ചേർന്നിരുന്നു. 15 മില്യൺ യൂറോ നൽകി ആയിരുന്നു അവർ താരത്തെ ടീമിൽ എത്തിച്ചത്. സമീപകാലത്ത് പരിക്ക് വലച്ച സാനിയോലോ കരിയർ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ആണ്. മുൻ റോമ ഡയറക്ടറും നിലവിലെ വില്ല ഡയറക്ടറും ആയ മോഞ്ചിയുടെ ക്ലബിലെ സാന്നിധ്യം താരം ടീമിൽ എത്താനുള്ള സാധ്യത കൂട്ടുന്നുണ്ട്. നേരത്തെ ഇന്റർ മിലാനിൽ നിന്നു സാനിയോലോ റോമയിൽ എത്തിയ സമയത്ത് മോഞ്ചി ആയിരുന്നു റോമ ഡയറക്ടർ.

Exit mobile version