ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ നിക്കോളാസ് ജാക്സൺ ഒടുവിൽ ബയേൺ താരമാവും

2 ദിവസത്തെ തർക്കങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിൽ ചെൽസി താരം നിക്കോളാസ് ജാക്സൺ ഒടുവിൽ ബയേൺ മ്യൂണിക് താരമാവും എന്നു ഏതാണ്ട് ഉറപ്പായി. നേരത്തെ ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാൻ ജർമ്മൻ ചാമ്പ്യൻമാർ ചെൽസിയും ആയി ധാരണയിൽ എത്തിയത് ആയിരുന്നു. എന്നാൽ ഡിലാപ്പിന് പരിക്കേറ്റതോടെ ചെൽസി താരത്തെ തിരിച്ചു വിളിച്ചു. എന്നാൽ മെഡിക്കലിന് പോയ താരവും ഏജന്റും മ്യൂണിക്കിൽ നിന്നു തിരിച്ചു വരാൻ വിസമ്മതിച്ചതോടെ കാര്യങ്ങൾ വഷളായി.

തുടർന്ന് നടന്ന ചർച്ചകൾക്ക് ഒടുവിൽ 16.5 മില്യൺ യൂറോ ലോൺ തുകയായി നൽകിയാണ് ജാക്സനെ ബയേൺ ടീമിൽ എത്തിക്കുന്നത്. ഒപ്പം അടുത്ത സീസണിൽ താരത്തെ നിർബന്ധമായും ബയേൺ 65 മില്യൺ യൂറോ നൽകി സ്വന്തമാക്കുകയും വേണം. സ്ഥിര കരാർ ഒപ്പ് വെച്ച ശേഷം ബയേണും ആയി അഞ്ചു വർഷത്തെ കരാറിന് ജാക്സൺ ധാരണയിലും എത്തിയിട്ടുണ്ട്. 24 കാരനായ ജാക്സൺ 2023 ൽ വിയ്യറയലിൽ നിന്നാണ് ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി 81 കളികളിൽ നിന്നു 30 ഗോളുകളും താരം നേടിയിട്ടുണ്ട്.

ചെൽസി സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സൺ ഏപ്രിൽ വരെ കളിക്കില്ല

ഫെബ്രുവരി 3 ന് വെസ്റ്റ് ഹാമിനെതിരായ 2-1 വിജയത്തിനിടെയുണ്ടായ ഹാംസ്ട്രിംഗ് ഇഞ്ച്വറി കാരണം ചെൽസി ഫോർവേഡ് നിക്കോളാസ് ജാക്‌സൺ ദീർഘകാലം പുറത്തിരിക്കും. ഏപ്രിൽ ആദ്യം വരെ താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. 23 കാരനായ സെനഗൽ സ്‌ട്രൈക്കർ ആയിരുന്നു ചെൽസിയുടെ അറ്റാക്കിലെ സ്ഥിരം സ്റ്റാർട്ടർ.

ഈ പരിക്ക് മാനേജർ എൻസോ മറെസ്കയ്ക്ക് ഒരു വലിയ വെല്ലുവിളി തന്നെ ഉയർത്തുന്നു, മസിൽ ഇഞ്ച്വറി കാരണം സഹ സ്‌ട്രൈക്കർ മാർക്ക് ഗുയുവും ലഭ്യമല്ല.

ജാക്‌സന്റെ അഭാവത്തിൽ, ക്രിസ്റ്റഫർ എൻകുങ്കു ആക്രമണത്തിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, ലീഗിൽ ഫോമിനായി അദ്ദേഹം പാടുപെട്ടിട്ടുണ്ട്. ലീഗിൽ ആകെ രണ്ട് തവണ മാത്രമേ അദ്ദേഹം ഗോൾ നേടിയിട്ടുള്ളൂ.

Exit mobile version