മാത്തിസ് ടെൽ സ്ഥിര കരാറിൽ ടോട്ടനത്തിലേക്ക്

ബയേൺ മ്യൂണിക്കിന്റെ യുവതാരം മാത്തിസ് ടെൽ ടോട്ടനത്തിലേക്ക് സ്ഥിര മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 35 ദശലക്ഷം യൂറോയുടെ കരാറിലാണ് ഈ യുവതാരം ടോട്ടൻഹാമിൽ സ്ഥിരമായി എത്താൻ പോകുന്നത്.


ടോട്ടൻഹാമിൽ ആറ് മാസത്തെ ലോൺ കാലയളവിൽ കളിച്ച ടെൽ, യൂറോപ്പ ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ടോട്ടൻഹാമിൽ സ്ഥിരമായി തുടരാനുള്ള കരാർ വ്യവസ്ഥകൾ താരം അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബയേൺ മ്യൂണിക്കും ടോട്ടൻഹാമും തമ്മിലുള്ള കരാർ ഏകദേശം പൂർത്തിയായിട്ടുണ്ട്.

35 ദശലക്ഷം യൂറോക്ക് പുറമെ, 10 ദശലക്ഷം യൂറോ ലോൺ ഫീസും 5 ദശലക്ഷം യൂറോ ആഡ്-ഓണുകളും ഉൾപ്പെടെയാണ് ഈ കൈമാറ്റം. ഇത് ടോട്ടൻഹാമിന് ഒരു പ്രധാന സൈനിംഗായി മാറും.

ബയേണിന്റെ മാത്തിസ് ടെല്ലിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ബയേൺ മ്യൂണിക്കിന്റെ മാത്തിസ് ടെൽ ലോണിക് ലഭ്യമാകുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും. നിലവിൽ കളിക്കാരെ വിൽക്കുന്നതിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രദ്ധ. എങ്കിലും അവരുടെ അറ്റാക്ക് ശക്തിപ്പെടുത്തുന്നതിനായുള്ള താരങ്ങളെയും യുണൈറ്റഡ് നോക്കുന്നുണ്ട്.

ലെചെ ഫുൾ ബാക്ക് പാട്രിക് ഡോർഗു ഇതിനകം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ സമ്മതിച്ചിട്ടുണ്ട്. ഗർനാചോയും റാഷ്ഫോർഡും ക്ലബ് വിടുകയാണെങ്കിൽ യുണൈറ്റഡ് അറ്റാക്കിൽ പകരം താരങ്ങളെ എത്തിക്കേണ്ടി വരും. ഹൊയ്ലുണ്ട്, സിർക്സീ എന്നിവർ ഗോൾ കണ്ടെത്താൻ പ്രയാസപ്പെടുന്നത് കൊണ്ട് ഒരു നമ്പർ 9നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നുണ്ട്.

Exit mobile version