ചരിത്ര വിജയം, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം എസ്റ്റോണിയയെ തോൽപ്പിച്ചു

ടർക്കിഷ് വനിതാ കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ചരിത്ര വിജയം. ഇന്ന് യൂറോപ്യൻ ടീമായ എസ്റ്റോണിയയെ നേരിട്ട ഇന്ത്യ 4-3ന്റെ വിജയമാണ് നേടിയത്. ഈ ജയത്തോടെ ചാവോബ ദേവി പരിശീലിപ്പിച്ച ഇന്ത്യൻ ടീം ചരിത്രം സൃഷ്ടിച്ചു, ഇന്ത്യൻ സീനിയർ വനിതാ ടീം മുമ്പൊരിക്കലും യുവേഫ കോൺഫെഡറേഷനിൽ നിന്നുള്ള ഒരു ടീമിനെ ഔദ്യോഗിക മത്സരത്തിൽ തോൽപ്പിച്ചിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെ ഒരു ജയം നേടുന്നത്.

ഇതിനുമുമ്പ് ഇന്ത്യ ബെലാറസ്, യുക്രെയ്ൻ, റൊമാനി എന്നീ യൂറോപ്യൻ രാജ്യങ്ങളെ ഔദ്യോഗിക മത്സരത്തിൽ നേരിട്ടിട്ടുണ്ട് എങ്കിലും ജയിച്ചിരുന്നില്ല തുർക്കിയിലെ അലന്യയിലെ ഗോൾഡ് സിറ്റി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ 17-ാം മിനിറ്റിൽ മനീഷ കല്യാണ് നേടിയ ഗോളിൽ ആണ് ഇന്ത്യ ലീഡ് നേടിയത്.

32-ാം മിനിറ്റിൽ ലിസ്റ്റെ തമ്മിക്കിൻ്റെ ഗോളിൽ എസ്തോണിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ഇന്ദുമതി കതിരേശനും 79ആം മിനുട്ടിൽ പ്യാരി സാക്‌സയും 81ആം മിനുട്ടിൽ മനീഷയും ഗോൾ നേടിയതോടെ ഇന്ത്യ 4-1ന് മുന്നിൽ എത്തി. വ്ലാഡ കുബസോവ (88′), മാരി ലിസ് ലില്ലെമേ (90′) എന്നിവരിലൂടെ അവസനാം എസ്റ്റോണിയ രണ്ട് ഗോളുകൾ നേടി എങ്കിലും ഇന്ത്യക്ക് ജയം ഉറപ്പിക്കാൻ ആയി.

ഫെബ്രുവരി 24 ശനിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്യാൺ

ഇന്ത്യയുടെ അഭിമാനം ഒരിക്കൽ കൂടെ ഉയർത്തി മനീഷ കല്യാൺ. അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ നേരത്തെ തന്നെ ഇന്ത്യയുടെ പേര് ഉയർത്തിയിട്ടുള്ള മനീഷ ഇന്ന് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ സ്‌കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമായി മാറി.സൈപ്രസ് ക്ലബായ അപ്പോളോൺ ലേഡീസ് എഫ്‌സിക്ക് വേണ്ടി ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ മനീഷ കല്യാൺ 71-ാം മിനിറ്റിൽ ആണ് ഗോൾ നേടിയത്. ഒരു അപ്രതീക്ഷിത സ്ട്രൈക്കിലൂടെ മനീഷ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഗോൾ നേടിയത്.

മത്സരത്തിൽ ഡബ്ല്യുഎഫ്‌സി സമേഗ്രെലോയ്‌ക്കെതിരെ 3-0ന്റെ വിജയം അപ്പോളോൺ നേടി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ മാറിയിരുന്നു. മുൻ ഗോകുലം താരം കഴിഞ്ഞ വർഷം ആയിരുന്നു സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിൽ എത്തിയത്. Wingmen Sports ഏജൻസി ആയിരുന്നു മനീഷയുടെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഈ സ്വപന നീക്കം അന്ന് യാഥാർത്ഥ്യമാക്കിയത്.

ഇന്നത്തെ ജയത്തോടെ മനീഷയുടെ ക്ലബ് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് എത്തി. മനീഷയ്ക്ക് അപ്പോളോൺ ലേഡീസിൽ ഈ വർഷം അവസാനം വരെയുള്ള കരാർ ഉണ്ട്. അപ്പോളോണിലേക്ക് പോകുന്നതിന് മുമ്പ് ഉള്ള മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. ഇരുപത്ത് ഒന്നുകാരിയായ താരം ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയിട്ടുണ്ട്.

എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പിലും ഗോകുലത്തിനായി മനീഷ കളിച്ചിട്ടുണ്ട്. മനീഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രധാന താരമാണ്. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ അടിച്ചിട്ടുണ്ട്. മുമ്പ് സേതു എഫ് സിയിലും മനീഷ കളിച്ചിട്ടുണ്ട്.

മനീഷ കല്യാൺ, യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്യാൺ | Exclusive

മനീഷ കല്യാൺ ചരിത്രം കുറിച്ചു

ഇന്ത്യൻ വനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാറായി മാറിക്കൊണ്ട് ഇരിക്കുന്ന മനീഷ കല്യാൺ ഇന്ന് ചരിത്രം കുറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ മാറി. ഇന്ന് വനിതാ ചാമ്പ്യൻസ് ലീഗിൽ തന്റെ പുതിയ ക്ലബായ അപ്പോളോൺ ലേഡീഴ്സിനായാണ് ഇന്ന് മനീഷ ചാമ്പ്യൻസ് ലീഗ് കളിച്ചത്.

മുൻ ഗോകുലം താരം ഒരു മാസം മുമ്പ് ആയിരുന്നു സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിൽ എത്തിയത്.

ഇന്ന് അപ്പോളോൺ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ മനീഷ്യ 40 മിനുട്ടോളം കളത്തിൽ ഉണ്ടായിരുന്നു. ഈ ജയത്തോടെ മനീഷയുടെ ക്ലബ് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എത്തി.

മനീഷയ്ക്ക് അപ്പോളോൺ ലേഡീസിൽ രണ്ട് വർഷത്തെ കരാർ ഉണ്ട്. അവസാന മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. ഇരുപതുകാരിയായ താരം കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകൾ നേടിയിരുന്നു. ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടം മനീഷ നേടിയിട്ടുണ്ട്.

എ എഫ് സി കപ്പിലും ഗോകുലത്തിനായി മനീഷ കളിച്ചു. മനീഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രധാന താരമായിരുന്നു. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ അടിച്ചിട്ടുണ്ട്. മുമ്പ് സേതു എഫ് സിയിലും മനീഷ കളിച്ചിട്ടുണ്ട്.

യുവന്റസിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം ലിന ഹർട്ടിഗ് ആഴ്‌സണലിൽ | Exclusive

ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളായി സുനിൽ ഛേത്രിയും മനീഷ കല്യാണും

ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള എ ഐ എഫ് എഫ് പുരസ്കാരം മനീഷ കല്യാണും സുനിൽ ഛേത്രിയും സ്വന്തമാക്കി. AIFF വനിതാ ഫുട്‌ബോളറായി മനീഷയും പുരുഷ ഫുട്‌ബോളറായി ഛേത്രിയും തിരഞ്ഞെടുക്കപ്പെട്ടു. മനീഷ മുമ്പ് വനിതാ എമർജിംഗ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേയ്യിയ താരമാണ്. സുനിൽ ഛേത്രി ഈ അവാർഡ് നേടുന്നത് ഇത് ഏഴാം തവണയാണ്.

സൈപ്രസ് ചാമ്പ്യൻമാരായ അപ്പോളോൺ ലേഡീസിൽ അടുത്തിടെ കരാർ ഒപ്പുവെച്ച മനീഷ ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന താരമാണ്. സുനിൽ ഛേത്രിക്ക് കഴിഞ്ഞ സീസൺ നല്ലതായിരുന്നു. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ 3 കളികളിൽ നിന്ന് 4 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.

മാർട്ടിന തോക്‌ചോമിനെ 2021-22 വനിതാ എമർജിംഗ് ഫുട്‌ബോളറായും വിക്രം പർതാപ് സിംഗിനെ മികച്ച പുരുഷ എമേർജിങ് താരമായും തിരഞ്ഞെടുത്തു.


AIFF Awards at a glance:

2021-22 AIFF Women’s Footballer of the Year: Manisha Kalyan.

2021-22 Men’s Footballer of the Year: Sunil Chhetri

2021-22 AIFF Women’s Emerging Footballer of the Year: Martina Thokchom.

2021-22 Men’s Emerging Footballer of the Year: Vikram Partap Singh.

2021-22 AIFF Best Referee of the Year: Crystal John.

2021-22 AIFF Best Assistant Referee of the Year: Ujjal Halder.

Story Highlight: Manisha Kalyan and Sunil Chhetri have been named as the 2021-22 AIFF Women’s Footballer of the Year, and the 2021-22 Men’s Footballer of the Year,

Exit mobile version