ലക്ഷ്യ സെൻ, മാളവിക ബൻസോദ് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ മുന്നോട്ട്, പ്രണോയ് പുറത്തായി

ഇന്ത്യയുടെ ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ, ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ വിജയത്തോടെ തുടങ്ങി.

ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള ലക്ഷ്യ, സൂപ്പർ 1000 ഇവന്റിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ സു ലി യാങ്ങിനെ 13-21, 21-17, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ഇന്തോനേഷ്യയുടെ മൂന്നാം സീഡ് ജോനാഥൻ ക്രിസ്റ്റിയെയാണ് 23-കാരൻ അടുത്തതായി നേരിടുക.

ലക്ഷ്യ സെൻ

അതേസമയം, 28-ാം സ്ഥാനത്തുള്ള മാളവിക ലോക റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-13, 10-21, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ മുൻ ലോക ചാമ്പ്യനും മൂന്നാം സീഡുമായ അകാനേ യമഗുച്ചിക്കെതിരെയാണ് മാളവിക ഇറങ്ങുക.

2023 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ പ്രണോയ് ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനോട് 19-21, 16-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

ഡബിൾസ് ആക്ഷനിൽ സതീഷ് കുമാർ കരുണാകരനും ആദ്യ വരിയത്തും ചൈനയുടെ ലോക ഏഴാം നമ്പർ ജോഡിയായ ഗുവോ സിൻ വാ, ചെൻ ഫാങ് ഹുയി എന്നിവരോട് 6-21, 15-21 എന്ന സ്കോറിന് പരാജയപ്പെട്ടു, അതേസമയം തനിഷ ക്രാസ്റ്റോയും അശ്വിനി പൊന്നപ്പയും ചൈനീസ് തായ്‌പേയിയുടെ ഹ്‌സിഹ് പെയ് ഷാൻ, ഹംഗ് എൻ-ത്സു എന്നിവരോട് 22-20, 21-18 എന്ന സ്കോറിനും പരാജയപ്പെട്ടു.

മലേഷ്യ ഓപ്പണിലെ ഫേവറിറ്റിനെ തോൽപ്പിച്ച് മാളവിക ബൻസോദ്

മലേഷ്യ ഓപ്പണിൻ്റെ (സൂപ്പർ 1000) ഓപ്പണിംഗ് റൗണ്ടിൽ മലേഷ്യയുടെ ഗോ ജിൻ വെയെ തോൽപ്പിച്ച് ഇന്ത്യൻ യുവ ഷട്ടിൽ താരം മാളവിക ബൻസോദ് ൽ അട്ടിമറി നടത്തി. മുൻ യൂത്ത് ഒളിമ്പിക് ചാമ്പ്യനും രണ്ട് തവണ ജൂനിയർ ലോക ചാമ്പ്യനുമായ മാളവിക നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്‌.

21-15, 21-16 എന്ന സ്‌കോറിനായിരുന്നു വിജയം. ഹോം ടർഫിൽ ചെന്ന് ഉയർന്ന റാങ്കിലുള്ള എതിരാളിയെ മറികടക്കാൻ ആയത് മാളവികയ്ക്ക് ഈ സീസണിൽ ഒരു മികച്ച തുടക്കം നൽകുകയാണ്.

ഈ വിജയത്തോടെ മാളവിക റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറുന്നു, അവിടെ ചൈനയുടെ ഹാൻ യുവേയോ ചൈനീസ് തായ്‌പേയിയുടെ പൈ യു പോയെയോ ആകും അവൾ നേരിടുക.

ഹൈലോ ഓപ്പണിൽ മാളവിക ബൻസോദ് റണ്ണർ അപ്പ് ആയി

ഹൈലോ ഓപ്പൺ 2024ൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരം മാളവിക ബൻസോദിൻ്റെ യാത്ര ഫൈനലിൽ അവസാനിച്ചു. ഇന്ന് നടന്ന ഫൈനലിൽ ഡെൻമാർക്കിൻ്റെ മിയ ബ്ലിച്ച്‌ഫെൽഡിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് ആണ് മാളവിക തോറ്റത്.

ജർമ്മനിയിലെ സാർബ്രൂക്കനിൽ നടന്ന മത്സരത്തിൽ 10-21, 15-21 എന്ന സ്‌കോറിന് ആയിരുന്നു ബ്ലിച്ച്‌ഫെൽഡിൻ്റെ ജയം.

തോറ്റെങ്കിലും, ഫൈനലിലെത്തുന്നത് ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ മാളവികയുടെ പ്രകടനത്തിൽ കാര്യമായ പുരോഗതിയെ അടയാളപ്പെടുത്തുന്നു. സൈനക്കും സിന്ധുവിനും ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം BWF ടൂറിൽ ഫൈനലിൽ എത്തുന്നത്.

ഹൈലോ ഓപ്പണിൽ ഫൈനൽ ഉറപ്പിച്ച് മാളവിക ബാൻസോദ് ചരിത്രം കുറിച്ചു

സൈന നെഹ്‌വാളിനും പിവി സിന്ധുവിനും ശേഷം ഇന്ത്യക്ക് പുറത്ത് ബിഡബ്ല്യുഎഫ് സൂപ്പർ 300-ൻ്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമായി മാളവിക ബൻസോദ് ചരിത്രം സൃഷ്ടിച്ചു. ൽജർമ്മനിയിൽ നടന്ന ഹൈലോ ഓപ്പണിൻ്റെ സെമിയിൽ ഡെൻമാർക്കിൻ്റെ ജൂലി ജേക്കബ്സനെ 23-21, 21-18 എന്ന സ്‌കോറിനാണ് മാളവിക തോൽപ്പിച്ചത്.

ആദ്യ ഗെയിമിൽ 7-13 ന് പിറകിൽ നിന്ന ശേഷമായിരുന്നു ബൻസോദ് നിർണായക വിജയം നേടി ഫൈനലിലേക്ക് മുന്നേറിയത്. ഇനി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മാളവിക ഡെൻമാർക്കിൻ്റെ മിയ ബ്ലിച്ച്‌ഫെൽഡിനെ നേരിടും

മാളവികയ്ക്ക് വൻ വിജയം, നാലാം സീഡിനെ അട്ടിമറിച്ചു

ഹൈലോ ഓപ്പണിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം മാളവിക ബൻസോദിന്റെ കുതിപ്പ്. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിയറ്റ്നാമിൻ്റെ 🇻🇳 നാലാം സീഡ് തുയ് ലിനിനെതിരെ ഇന്ത്യൻ ബാഡ്മിൻ്റൺ പ്രതിഭ മാളവിക ബൻസോദ് തകർപ്പൻ വിജയം നേടി. 21-15, 21-17 എന്ന സ്‌കോറിനാണ് ബൻസോദ് വിജയിച്ചത്. ഈ വിജയത്തോടെ അവൾ സിംഗിൾസ് സെമിഫൈനലിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു.

ഫൈനലിലേക്ക് മുന്നേറാൻ ലക്ഷ്യമിടുന്ന മാളവിക തൻ്റെ അടുത്ത മത്സരത്തിൽ ഡെൻമാർക്കിൻ്റെ ജാക്കോബ്‌സനെ നേരിടും.

ഡെൻമാർക്ക് ഓപ്പൺ 2024: ലക്ഷ്യയും മാളവികയും പുറത്തായി

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും മാളവിക ബൻസോദും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2021ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ലക്ഷ്യ, ചൈനയുടെ ലു ഗുവാങ് സുവിനെതിരെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ പരാജയപ്പെട്ടു. 21-12ന് ഓപ്പണിംഗ് ഗെയിം നേടിയെങ്കിലും 70 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 19-21, 14-21 എന്ന സ്‌കോറിനാണ് ലക്ഷ്യ വീണത്. ഫിൻലൻഡിലെ ആർട്ടിക് ഓപ്പണിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ തുടർച്ചയായ രണ്ടാമത്തെ ആദ്യ റൗണ്ട് പുറത്താകൽ ആണ് ഇത്.

ലക്ഷ്യ സെൻ,

അതേസമയം, ചൈനീസ് തായ്‌പേയിയുടെ പൈ യു പോ രണ്ടാം ഗെയിമിൻ്റെ മധ്യത്തിൽ വിരമിച്ചതിനെ തുടർന്ന് പിവി സിന്ധു രണ്ടാം റൗണ്ടിലേക്ക് നീങ്ങി, സ്‌കോർ 21-8, 13-7 എന്ന നിലയിൽ ഇന്ത്യൻ താരത്തിന് അനുകൂലമായി.

വനിതാ സിംഗിൾസിൽ വിയറ്റ്നാമിൻ്റെ എൻഗുയെൻ തുയ് ലിനിനോട് 13-21, 12-21 എന്ന സ്‌കോറിന് തോറ്റ മാളവിക ബൻസോഡിന് തൻ്റെ ആദ്യ റൗണ്ട് കടമ്പ മറികടക്കാനായില്ല.

വനിതാ ഡബിൾസിൽ പാണ്ഡ സഹോദരിമാരായ റുതപർണ-ശ്വേതപർണ സഖ്യവും ചൈനീസ് തായ്‌പേയിയുടെ ചാങ് ചിങ് ഹുയി-യാങ് ചിങ് ടുൺ സഖ്യത്തോട് 18-21, 22-24 എന്ന സ്‌കോറിന് തോറ്റ് ആദ്യ റൗണ്ടിൽ പുറത്തായി.

ലോക 23-ാം നമ്പർ താരത്തെ ഞെട്ടിച്ച് മാളവിക ബാൻസോദ്

ആർട്ടിക് ഓപ്പൺ സൂപ്പർ 500 ടൂർണമെൻ്റിൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരം മാളവിക ബൻസോദ്, ലോക 23-ാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ സുങ് ഷുവോ യുണിനെ പരാജയപ്പെടുത്തി പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. 57 മിനിറ്റ് നീണ്ട ത്രില്ലറിൽ 21-19, 24-22 എന്ന സ്‌കോറിനാണ് നാഗ്പൂരിൽ നിന്നുള്ള 23 കാരിയായ ബൻസോദ് വിജയിച്ചത്‌. ഈ വിജയം അസർബൈജാൻ ഇൻ്റർനാഷണലിലെ അവളുടെ സമീപകാല കിരീട വിജയത്തെ പിന്നാലെയാണ് വരുന്നത്.

അടുത്തതായി, തായ്‌ലൻഡിൻ്റെ രത്‌ചനോക്ക് ഇൻ്റനോണുമായോ ചൈനയുടെ വാങ് സി യിയുമായോ ആലും ബൻസോദ് കളിക്കുക.

മറുവശത്ത് കാനഡയുടെ മിഷേൽ ലിക്കെതിരായ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ പി വി സിന്ധു പുറത്തായി.. 32-ാം റൗണ്ട് മത്സരത്തിൽ 16-21, 10-21 എന്ന സ്‌കോറിനാണ് സിന്ധു തോറ്റത്.

ചൈന ഓപ്പൺ മാളവിക ബൻസോദ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി

ഇന്ത്യൻ ബാഡ്മിന്റൺ താരം മാളവിക ബൻസോദ് അവളുടെ മികച്ച പ്രകടനം തുടരുന്നു. ആവേശകരമായ രണ്ടാം റൗണ്ട് മത്സരത്തിൽ ലോക 25-ാം നമ്പർ താരം കിർസ്റ്റി ഗിൽമോറിനെ 21-17, 19-21, 21-16 എന്ന സ്‌കോറിന് പരാജയപ്പെടുത്തി 2024-ലെ ചൈന ഓപ്പൺ സൂപ്പർ 1000-ൽ മാളവിക ബൻസോദ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ടൂർണമെൻ്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് മാളവിക.

നേരത്തെ ആദ്യ റൗണ്ടിൽ ലോക ഏഴാം നമ്പർ താരം ഗ്രിഗോറിയ മരിസ്‌ക ടുൻജംഗിനെ മാളവിക് അട്ടിമറിച്ചിരുന്നു.

ചൈന ഓപ്പൺ 2024: മാളവിക ബൻസോദ് ലോക ഏഴാം നമ്പർ താരം ഗ്രിഗോറിയ തുൻജംഗിനെ തോല്പ്പിച്ചു

ഇന്ത്യയുടെ മാളവിക ബൻസോദ് ചൈന ഓപ്പൺ 2024 (സൂപ്പർ 1000) ൻ്റെ ആദ്യ റൗണ്ടിൽ ഒളിമ്പിക് വെങ്കല മെഡൽ ജേതാവും ലോക ഏഴാം നമ്പർ താരവുമായ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുൻജംഗിനെ പരാജയപ്പെടുത്തി. 26-24, 21-19 എന്ന സ്‌കോറിന് ജയിച്ച ബൻസോദ് പ്രീക്വാർട്ടറിലേക്ക് മുന്നേറി.

എന്നിരുന്നാലും, മറ്റ് ഇന്ത്യൻ ഷട്ടിൽമാർക്ക് കാര്യങ്ങൾ കഠിനമായിരുന്നു. ആകർഷി കശ്യപ് 15-21, 19-21 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് തായ്‌വാൻ്റെ ചിയു പിന്നയോട് തോറ്റ് പുറത്തായി. വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും തായ്‌വാൻ്റെ ഹ്‌സിഹും ഹംഗും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ 21-16, 15-21, 17-21 എന്ന സ്കോറിന് തോറ്റു. മിക്‌സഡ് ഡബിൾസിൽ സുമീത് റെഡ്ഡി-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ ടാൻ കിയാൻ-ലായ് പേയ് ജോഡിയോട് 10-21, 16-21 എന്ന സ്‌കോറിന് തോറ്റതോടെ ആ വിഭാഗങ്ങളിലെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു.

Exit mobile version