ചോംഗ് വി ലീ പുരുഷ വിഭാഗം സിംഗിള്‍സ് ജേതാവ്

മലേഷ്യ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി മലേഷ്യയുടെ ചോംഗ് വീ ലീ. ജപ്പാന്റെ കെന്റോ മോമോട്ടയെ നേരിട്ടുള്ള ഗെയിമുകളിലാണ് ലീ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 21-17നു നേടിയ ലീയ്ക്കെതിരെ രണ്ടാം ഗെയിമില്‍ അവസാനം വരെ പൊരുതുവാന്‍ ജപ്പാന്‍ താരത്തിനു കഴിഞ്ഞുവെങ്കിലും ആ ഗെയിമും ലീ 23-21 എന്ന സ്കോറിനു സ്വന്തമാക്കി.

71 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലീയുടെ കിരീടധാരണം. കഴിഞ്ഞ 21 മത്സരങ്ങളായി പരാജയമറിയാതെ നില്‍ക്കുകയായിരുന്ന കെന്റോയെയാണ് ഇന്ന് ലീ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിരീടം നിലനിര്‍ത്തി തായി സു യിംഗ്, മലേഷ്യന്‍ ഓപ്പണ്‍ ജേതാവ്

2018 മലേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായ്‍വാന്റെ തായി സു യിംഗ്. നേരിട്ടുള്ള ഗെയിമുകളില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയിനെയാണ് യിംഗ് പരാജയപ്പെടുത്തിയത്. നിലവിലെ ജേതാവായ യിംഗ് സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്. സെമി മത്സരം മൂന്ന് ഗെയിം നീണ്ടുവെങ്കില്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് യിംഗ് ജയം സ്വന്തമാക്കിയത്.

ആദ്യ ഗെയിമില്‍ ചൈനീസ് താരത്തില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് യിംഗ് നേടിയത്. മൂന്ന് ഗെയിം പോയിന്റുകള്‍ രക്ഷിച്ച് 22-20നു ആദ്യ ഗെയിം സ്വന്തമാക്കിയ യിംഗ് രണ്ടാം പകുതിയില്‍ ഇടവേള സമയത്ത് 11-1നു മുന്നിലായിരുന്നു.

സ്കോര്‍: 22-20, 21-11

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിത ഡബിള്‍സ് സഖ്യത്തിനു തോല്‍വി

ഇന്നാരംഭിച്ച മലേഷ്യ ഓപ്പണ്‍, വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 വനിത ഡബിള്‍സില്‍ സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യത്തിനു പരാജയം. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ഡെന്മാര്‍ക്കിന്റെ കമിലിയ ജൂല-ക്രിസ്റ്റീന പെഡേര്‍സന്‍ സഖ്യത്തോടാണ് 28ാം റാങ്കുകാരായ ഇന്ത്യന്‍ ജോഡികള്‍ പരാജയപ്പെട്ടത്.

സ്കോര്‍: 15-21, 15-21

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version