പ്രൈം വോളിബോൾ; രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ തോൽപിച്ചു

ഹൈദരാബാദ്, 06 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ 3-2ന് തോൽപിച്ചു. ചെന്നൈ ബ്ലിറ്റ്‌സിനെ 15-13, 15-11, 11-15, 15-13, 11-15 എന്ന സ്‌കോറിനാണ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ നിന്ന് അഹമ്മദാബാദ് രണ്ട് പോയിന്റ് നേടി. അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ അംഗമുത്തു പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി, എന്നിരുന്നാലും, റയാൻ മീഹന്റെയും ഷോൺ ടി ജോണിന്റെയും നിർണായക സ്പൈക്കുകൾ അഹമ്മദാബാദ് ടീമിന് കരുത്തായി. രണ്ടാം സെറ്റിൽ 7-4ന് അഹമ്മദാബാദ് ആധിപത്യം പുലർത്തി. ബ്രൂണോ ഡ സിൽവ തകർപ്പൻ സ്‌പൈക്കിലൂടെ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തി, പക്ഷേ അഹമ്മദാബാദ് മുന്നോട്ട് കുതിച്ചു. ഒടുവിൽ 15-11ന് ഡിഫൻഡേഴ്സ് രണ്ടാം സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റിലും ആംഗമുത്തു ഗംഭീര സ്‌പൈക്കുകൾ പുറത്തെടുത്തു, എന്നിരുന്നാലും നിർണായകമായ ക്രെഡ് സൂപ്പർ പോയിന്റ് നേടിയ ചെന്നൈ ടീം 12-11ന് ലീഡ് നേടി. പിന്നീട് മൂന്നാം സെറ്റ് 15-11 എന്ന നിലയിൽ ചെന്നൈ സ്വന്തമാക്കിയതോടെ അഹമ്മദാബാദിന് സ്‌പൈക്ക് നഷ്ടമായി.

ക്യാപ്റ്റൻ മുത്തുസാമിയുടെ രണ്ട് സ്പൈക്കുകൾ നാലാം സെറ്റിൽ ഡിഫൻഡേഴ്സിനെ ഡ്രൈവർ സീറ്റിൽ ഇരുത്തി, എന്നാൽ ചെന്നൈ തുടർച്ചയായി രണ്ട് ക്രെഡ് സൂപ്പർ പോയിന്റുകൾ നേടി 11-10 ന് ലീഡ് നേടി. എന്നിരുന്നാലും, മുത്തുസാമിയുടെ ഗംഭീരമായ സ്‌പൈക്കും ഷോൺ ടി ജോണിന്റെ ഒരു ബ്ലോക്കും അഹമ്മദാബാദിനെ നാലാം സെറ്റിൽ 15-13 ന് വിജയത്തിലേക്ക് നയിച്ചു. അഞ്ചാം സെറ്റിൽ 9-3ന് ചെന്നൈ ബ്ലിറ്റ്‌സ് ആറ് പോയിന്റിന്റെ വൻ ലീഡ് നേടി. അഹമ്മദാബാദിനെ അവസാന സെറ്റിൽ നിലനിർത്താൻ അംഗമുത്തു ശ്രമിച്ചെങ്കിലും ഫെർണാണ്ടോ ഗോൺസാലസിന്റെ അടിപൊളി ഫിനിഷിൽ ചെന്നൈ അവസാന സെറ്റ് 15-11ന് സ്വന്തമാക്കി.

Img 20220206 Wa0024

വോളിബോളിലേക്കുള്ള തന്റെ യാത്ര പങ്കുവെച്ച് അജിത് ലാൽ

ഹൈദരാബാദ്, 06 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 07 തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം മത്സരത്തിൽ കാലിക്കറ്റ് ഹീറോസും കൊൽക്കത്ത തണ്ടർബോൾട്ടും പരസ്പരം ഏറ്റുമുട്ടാനുള്ള ഒരുക്കത്തിലാണ്.

ഇതിനു മുന്നോടിയായി കാലിക്കറ്റ് ഹീറോ താരം അജിത് ലാൽ തന്റെ വോളിബോളിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിച്ചു.

“എന്റെ മാതാപിതാക്കൾ എന്റെ വോളിബോൾ കരിയറിന് പിന്തുണയാണ്, എന്റെ അച്ഛൻ കുവൈറ്റിൽ ഒരു തൊഴിലാളിയാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്, ഞാൻ എന്റെ പിതാവിനൊപ്പം കൂടുതൽ സമയം ചെലവഴിച്ചിട്ടില്ല. മൂന്നു വർഷത്തിലൊരിക്കൽ അമ്മയെയും എന്നെയും കാണാൻ വരും. വീട്ടിൽ വരുമ്പോഴെല്ലാം അവൻ ഞങ്ങളുടെ കൂടെ മൂന്ന് മാസം ചിലവഴിക്കും. ഞാൻ കുവൈറ്റിൽ അച്ഛനെ കാണാൻ പോയിട്ടില്ല. ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങൾക്കിപ്പോൾ അത് ശീലമായി.” കാലിക്കറ്റ് ഹീറോസ് ടീമിന്റെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ച അജിത്‌ലാൽ സി പറഞ്ഞു,

“ഞങ്ങളുടെ തയ്യാറെടുപ്പുകൾ വളരെ നന്നായി നടക്കുന്നു, ഞങ്ങൾ നാളത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ്, അവസാനം വരെ പോരാടുക എന്നതാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ, ഞങ്ങൾ ജയിച്ചാലും തോറ്റാലും, ഞങ്ങൾ ൽഅവസാന ഘട്ടം വരെ പോരാടും.” അജിത് ലാൽ പറഞ്ഞു

എങ്ങനെയാണ് സ്‌പോർട്‌സിൽ എത്തിയത് എന്ന് ചോദിച്ചപ്പോൾ കാലിക്കറ്റിന്റെ അറ്റാക്കർ പറഞ്ഞു, “എന്റെ അച്ഛനും വോളിബോൾ കളിക്കാരനായതിനാൽ ഞാൻ വോളിബോൾ കളിക്കാൻ തുടങ്ങി. പത്താം ക്ലാസിന് ശേഷമാണ് ഞാൻ ഗെയിം കളിക്കാൻ തുടങ്ങിയത്. എന്റെ കുടുംബത്തിന്റെ അവസ്ഥ അത്ര നല്ലതല്ലായിരുന്നു. എന്റെ ജീവിതത്തിൽ വളരെ വൈകിയാണ് കളി പഠിക്കുന്നത്. ജില്ലാ തലത്തിലും ക്ലബ്ബ് തലത്തിലും കളിച്ചിട്ടുള്ള എന്റെ അച്ഛൻ ഒരു കർഷകനാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്. എന്റെ അച്ഛൻ ഇപ്പോഴും ക്ലബ്ബിനായി കളിക്കുന്നു.” അജിത് ലാൽ പറഞ്ഞു

തന്റെ വോളിബോൾ കരിയറിൽ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും മുതലെടുക്കുന്നതിനെക്കുറിച്ചും 25-കാരൻ സംസാരിച്ചു,
“എന്റെ ജീവിതത്തിൽ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു, അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തിൽ ഞാൻ മാത്രമാണ്. പന്ത്രണ്ടാം ക്ലാസ് പാസായി കോളേജിൽ പോകുന്നത്, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെയുള്ളത്, കോളേജ് കാലഘട്ടത്തിൽ വോളിബോൾ കളിയെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു, എന്നിരുന്നാലും, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചതിനാൽ ഞാൻ ബിരുദം പൂർത്തിയാക്കിയില്ല. സ്‌പോർട്‌സ് ക്വാട്ട. അതിനുശേഷം, പ്രൊഫഷണൽ വോളിബോൾ കളിക്കുന്നതിലാണ് ഞാൻ എന്റെ മുഴുവൻ ശ്രദ്ധയും വെച്ചത്” അജിത് പറഞ്ഞു.

2022 ഫെബ്രുവരി 07 തിങ്കളാഴ്ച്ച ഇന്ത്യൻ സമയം 7 മണിക്ക് ഹൈദരാബാദിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം മത്സരത്തിൽ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തോല്‍വിയോടെ തുടക്കം

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-12, 15-11, 15-11, 15-10, 13-15. രോഹിത് കുമാറിന്റെയും അമിത് ഗുലിയയുടെയും മിന്നും പ്രകടനമാണ് ഹൈദരാബാദിന് ലീഗിലെ ആദ്യവിജയം സമ്മാനിച്ചത്. മത്സരത്തില്‍ നിന്ന് ഹൈദാരാബാദ് രണ്ടു പോയിന്റുകള്‍ നേടി.

ആദ്യ രണ്ടു പോയിന്റുകള്‍ നേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് മത്സരം തുടങ്ങിയത്. ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന്റെ മികവിലാണ് ടീം ആദ്യ സെറ്റില്‍ 3-1ന് മുന്നിലെത്തിയത്. ജോണ്‍ ജോസഫിന്റെ സ്‌പൈക്കിലൂടെ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തിരിച്ചടിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം രോഹിത് കുമാറും ഒരു സ്‌പൈക്കിലൂടെ ഹൈദരാബാദ് സ്‌കോര്‍ 5-5ന് സമനിലയിലാക്കി. പിന്നീട് ഹൈദരാബാദ് തകര്‍പ്പന്‍ ബ്ലോക്കിങിലൂടെ 12-10ന് രണ്ട് പോയിന്റ് ലീഡ് നേടി. 15-12ന് ആദ്യ സെറ്റും അവസാനിപ്പിച്ചു.

രണ്ടാം സെറ്റിലും കൊച്ചി ഒപ്പത്തിനൊപ്പം നിന്നെങ്കിലും സെറ്റ് നേടാനായില്ല. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താനും കൊച്ചിക്ക് കഴിഞ്ഞില്ല. ലീഡ് നഷ്ടപ്പെടുത്തിയ ശേഷം സ്‌പൈക്കും ബ്ലോക്കുമായി സ്‌കോര്‍ 11-14ല്‍ എത്തിച്ചെങ്കിലും 11-15ന് സെറ്റ് നേടി
ഹൈദരാബാദ് വിജയം ഉറപ്പിച്ചു. നാലാം സെറ്റ് ഹൈദരാബാദ് അധികം വിയര്‍ക്കാതെ നേടി. അഞ്ചാം സെറ്റില്‍ കൊച്ചിയുടെ തിരിച്ചുവരവ് കണ്ടു. സ്‌കോര്‍ 5-5ല്‍ നില്‍ക്കെ മുന്നേറിയ ബ്ലൂ സ്‌പൈക്കേഴ്‌സിനെ അവസാന പോയിന്റുകളില്‍ ഹൈദാരാബാദ് വീഴ്ത്തുമെന്ന് തോന്നിച്ചെങ്കിലും 15-13ന് വിജയിച്ച് കൊച്ചി ആശ്വാസ സെറ്റ് നേടി. ഹൈദാരാബാദ് അറ്റാക്കര്‍ രോഹിത്കുമാര്‍ കളിയിലെ താരമായി.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് പി.വി രമണ, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ശ്യാം സുന്ദര്‍ റാവു എന്നിവരെ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി സിന്ധു പ്രൈം വോളിബോള്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം ഫലകം നല്‍കി ആദരിച്ചു. തെലങ്കാന കായിക മന്ത്രി വി.ശ്രീനിവാസ് ഗൗഡ് റുപേ പ്രൈം വോളി ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും.

പി വി രമണയെയും ശ്യാം സുന്ദർ റാവുവിനെയും പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

ഹൈദരാബാദ്, 05 ഫെബ്രുവരി 2022: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു, അർജുന അവാർഡ് ജേതാവ് ശ്രീ. പി.വി. രമണ, അർജുന & ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ. ശ്യാം സുന്ദർ റാവു എന്നിവരെ പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ, റുപേ പ്രൈം വോളിബോൾ ലീഗ്, രണ്ട് മികച്ച ഇന്ത്യൻ വോളിബോൾ കളിക്കാരെയും ആദരിച്ചു. ഹൈദരാബാദിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തെലങ്കാനയിലെ കായിക മന്ത്രി വി. ശ്രീനിവാസ് ഗൗഡും റുപേ പ്രൈം വോളിബോൾ ലീഗ് ഉദ്ഘാടനം ചെയ്തു.

ശ്രീ പി വി രമണ, അർജുന & ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ശ്യാം സുന്ദർ റാവു എന്നിവർക്ക് പ്രൈം വോളിബോൾ ലീഗ് ഹാൾ ഓഫ് ഫെയിം ഫലകം  പിവി സിന്ധു സമ്മാനിച്ചു.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെതിരെ

ഉദ്ഘാടന മത്സരം ഫെബ്രുവരി 5ന് വൈകിട്ട് 7ന്

മത്സരത്തിന് സജ്ജമെന്ന് വിപുല്‍കുമാറും കോള്‍ട്ടണ്‍ കോവലും

ഹൈദരാബാദ്, 04 ഫെബ്രുവരി 2022: ഇന്ത്യയില്‍ വോളിബോള്‍ വിപ്ലവത്തിന് നാന്ദി കുറിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ്‍ ശനിയാഴ്ച (ഫെബ്രുവരി 05) തുടങ്ങും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും. വൈകിട്ട് 7ന് മത്സരം തുടങ്ങും. മത്സരത്തിനായി ടീം പൂര്‍ണ സജ്ജമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ വിദേശ താരം കോള്‍ട്ടണ്‍ കോവല്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത് വളരെ അനുഗ്രഹമായി കരുതുന്നു. റുപേ പ്രൈം വോളിബോള്‍ ലീഗ് തീര്‍ച്ചയായും ആവേശകരമാണ്. നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കും, എന്നെപ്പോലുള്ള രാജ്യാന്തര താരങ്ങള്‍ക്കും വോളിബോളില്‍ വളര്‍ച്ച നേടാനും കൂടുതല്‍ പരിചയം നേടാനുമുള്ള യാത്രയ്ക്ക് ഇത് ഒരു തുടക്കമാണ്. ഉന്നതനിലവാരത്തിലായിരുന്നു ടീമിന്റെ പരിശീലനം. കോര്‍ട്ടിലിറങ്ങി മത്സരിക്കാന്‍ ഞങ്ങള്‍ സജ്ജരായി കഴിഞ്ഞു-ടീമിന്റെ അറ്റാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി പൂര്‍ണമായും തയ്യാറാണെന്ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ക്യാപ്റ്റനും സെറ്ററുമായ വിപുല്‍ കുമാറും പറഞ്ഞു. മുഖ്യപരിശീലകന്‍ റൂബന്‍ വോലോച്ചിനൊപ്പം ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ തന്ത്രങ്ങളും പദ്ധതികളും പ്രദര്‍ശിപ്പിക്കാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിനം തന്നെ ഞങ്ങള്‍ക്ക് അവസരം ലഭിക്കും. ആരാധകര്‍ക്ക് മികച്ച വോളിബോള്‍ പ്രകടനങ്ങള്‍ കാണാനും കഴിയും. മത്സരത്തിനായി ടീം അംഗങ്ങളെല്ലാം വളരെ ആവേശത്തിലാണ്. ഈ ടൂര്‍ണമെന്റ് ഇന്ത്യയില്‍ വോളിബോളിന്റെ വളര്‍ച്ചക്ക് ഏറെ സഹായകരമാവുമെന്നും വിപുല്‍കുമാര്‍ പറഞ്ഞു.

പിവിഎല്‍ മത്സങ്ങളുടെ ഗുണനിലവാരം വളരെ മികച്ചതായിരിക്കുമെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഞങ്ങളുടെ ഇതുവരെയുള്ള യാത്രയില്‍ ഞാന്‍ ശരിക്കും ആവേശഭരിതനും സന്തോഷവാനുമാണ്. ആവേശകരമായ ഒരു ടൂര്‍ണമെന്റിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇതിനകം തന്നെ മികച്ച അടിത്തറയുള്ളതും, ലോകമെമ്പാടും ജനപ്രിയവുമായ ഒരു ഗെയിം വളര്‍ത്തിയെടുക്കാനാണ് റൂപേ പ്രൈം വോളിബോള്‍ ലീഗ് ശ്രമിക്കുന്നത്. വോളിബോളിന് മാത്രമല്ല, ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്കും കൂടിയുള്ള യാത്രയാണിതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.

സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് റുപേ പ്രൈം വോളിബോള്‍ ലീഗെന്ന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ടെലിവിഷന്‍ അവതാരകയും. കമന്റേറ്ററും, മുന്‍ തുര്‍ക്കി വോളിബോള്‍ താരവുമായ ബസക് കോസ് പറഞ്ഞു. ഞാന്‍ ഏറെ ആവേശത്തിലാണ്, വോളിബോള്‍ ഉത്സവത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച്ച ഞാന്‍ ഇസ്താംബൂളിലായിരുന്നു, ഇപ്പോള്‍ ഞാന്‍ ഇന്ത്യയിലുണ്ട്. വിദേശ താരങ്ങള്‍ക്കും അവരവരുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണിത്. ഇന്ത്യന്‍ വോളിബോള്‍ സര്‍ക്യൂട്ടിലേക്ക് ഞങ്ങളുടേതായ എന്തെങ്കിലും ചേര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും-ബസക് കോസ് കൂട്ടിച്ചേര്‍ത്തു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

ആകെ 24 മത്സരങ്ങളാണ് റുപേ പ്രൈം വോളിബോള്‍ ലീഗിലുണ്ടാവുക

പ്രൈം വോളി ടീമുകളെ അറിയാം

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണ് ഇനി രണ്ട് ദിവസം കൂടി മാത്രമെ ഉള്ളൂ. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.

ഏഴ് ടീമുകളും ഒറ്റ നോട്ടത്തിൽ;

കാലിക്കറ്റ് ഹീറോസ്

ജെറോം വിനിത് (യൂണിവേഴ്‌സല്‍), അജിത്‌ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കാലിക്കറ്റ് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും.

അബില്‍ കൃഷ്ണന്‍ എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്‌നേഷ് രാജ് ഡി, ആര്‍ രാമനാഥന്‍, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന്‍ എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ്

ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്‍ട്ടണ്‍ കോവല്‍, കോഡി കാള്‍ഡ്‌വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യങ്ങള്‍.

റെയ്‌സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്‍, എറിന്‍ വര്‍ഗീസ്, ദര്‍ശന്‍ എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്

മുത്തുസാമിയിലൂടെ മികച്ച സെറ്ററുടെ സേവനമാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് ലഭിക്കുക. മിഡില്‍ ബ്ലോക്കര്‍ മനോജ് എല്‍എം താരത്തിന് പിന്തുണ നല്‍കും. അമേരിക്കന്‍ താരം റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍) എന്നിവരുടെ അന്താരാഷ്ട്ര കളിയനുഭവം ടീമിന് മുതല്‍കൂട്ടാവും.

ഹര്‍ദീപ് സിങ്, ഷോണ്‍ ടി ജോണ്‍, എസ് സന്തോഷ്, പ്രഭാകരന്‍ പി, സാജു പ്രകാശ് മേയല്‍, പ്രസന്ന രാജ എ എ, ചൗധരി ഹര്‍ഷ്, അംഗമുത്തു എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരു ടോര്‍പ്പിഡോസ്

പരിചയസമ്പന്നരായ രഞ്ജിത് സിങ് (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), പങ്കജ് ശര്‍മ്മ (അറ്റാക്കര്‍) എന്നിവര്‍ ടീമിനായി കളത്തിലിറങ്ങുന്നതിന് ബെംഗളൂരു ടോര്‍പ്പിഡോസ് സാക്ഷിയാകും, അമേരിക്കന്‍ താരങ്ങളായ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കൈല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരില്‍ നിന്ന് മികച്ച പിന്തുണയും ഇവര്‍ക്ക് ലഭിക്കും.

രോഹിത് പി, വരുണ്‍ ജി എസ്, ബി മിഥുന്‍ കുമാര്‍, സാരംഗ് ശാന്തിലാല്‍, ലവ്മീത് കടാരിയ, സ്രജന്‍ യു ഷെട്ടി, രഞ്ജിത് സിംഗ്, വിനായക് റോഖഡെ, ഗണേശ കെ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

ഹൈദരാബാദ് ബ്ലാക് ഹോക്‌സ്

പരിചയസമ്പന്നനായ അറ്റാക്കര്‍ അമിത് ഗുലിയക്ക് മികച്ച പിന്തുള്ള നല്‍കാന്‍, സെറ്റര്‍മാരായ ഹരിഹരന്‍ വി, വിപുല്‍ കുമാര്‍ എന്നിവര്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ടീമിലുണ്ട്. വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്‌സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ അന്താരാഷ്ട്ര താരങ്ങളുടെ സാനിധ്യവും ഹൈദരാബാദ് ടീമിനെ കരുത്തുറ്റതാക്കുന്നു.

രോഹിത് കുമാര്‍, ജോര്‍ജ് ആന്റണി, ആനന്ദ് കെ, സുധീര്‍ ഷെട്ടി, ജോണ്‍ ജോസഫ് ഇ ജെ, ജിഷ്ണു പി വി, പ്രഫുല്‍ എസ്, എസ് വി ഗുരു പ്രശാന്ത് എന്നിവരും ടീമിലുണ്ട്.

ചെന്നൈ ബ്ലിറ്റ്‌സ്

പരിചയ സമ്പന്ന താരങ്ങളായ ഉക്രപാണ്ഡ്യന്‍ മോഹന്‍ (ക്യാപ്റ്റന്‍ ആന്‍ഡ് സെറ്റര്‍), അഖിന്‍ ജി എസ് (മിഡില്‍ ബ്ലോക്കര്‍), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍) എന്നിവരുടെ സേവനം ചെന്നൈ ബ്ലിറ്റ്‌സിന് ഏറെ ഗുണം ചെയ്യും. വെനസ്വേലയില്‍ നിന്നുള്ള ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (അറ്റാക്കര്‍), യുഎസില്‍ നിന്നുള്ള ബ്രൂണോ ഡ സില്‍വ (അറ്റാക്കര്‍) എന്നിവരെ ചേര്‍ത്ത് ചെന്നൈ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അമിത്, അസ്മത്ത് ഉല്ല, കനകരാജ്, ജി ആര്‍ വൈഷ്ണവ്, അഭിലാഷ് ചൗധരി, മോഹിത് ഭീം സെഹ്‌രാവത്, പിനമ്മ പ്രശാന്ത്, അമിത്‌സിന്‍ഹ് കപ്തന്‍സിന്‍ തന്‍വര്‍, ജോബിന്‍ വര്‍ഗീസ് എന്നിവരാണ് ടീമിലെ അവശേഷിക്കുന്നവര്‍.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

പരിചയസമ്പന്നരായ താരങ്ങളാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിലുള്ളത്. അശ്വല്‍ റായ് (ക്യാപ്റ്റന്‍ ആന്‍ഡ് മിഡില്‍ ബ്ലോക്കര്‍), വിനിത് കുമാര്‍ (യൂണിവേഴ്‌സല്‍) എന്നിവര്‍ക്ക് അന്താരാഷ്ട്ര താരങ്ങളായ മാത്യു ഓഗസ്റ്റും (ബ്ലോക്കര്‍), യുഎസില്‍ നിന്നുള്ള ഇയാന്‍ സാറ്റര്‍ഫീല്‍ഡും (യൂണിവേഴ്‌സല്‍) മികച്ച പിന്തുണ നല്‍കും.

അനു ജെയിംസ്, തരുണ്‍ ഗൗഡ കെ, മുഹമ്മദ് റിയാസുദീന്‍, രാഹുല്‍ കെ, ഹരിപ്രസാദ് ബി എസ്, മുഹമ്മദ് ഷഫീഖ്, അരവിന്ദന്‍ എസ്, ജന്‍ഷാദ് യു എന്നിവര്‍ ടീമിലെ മറ്റു താരങ്ങള്‍.

കിരീടത്തിനായി കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും

ഹൈദരാബാദ്, 03 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം. പ്രതിഭാധനരായ താരങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ബയോ ബബിൾ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 5ന് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 24നും, ഫെബ്രുവരി 25നുമാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. 2021 ഡിസംബര്‍ 14ന് കൊച്ചിയില്‍ നടന്ന പിവിഎല്‍ ലേലത്തില്‍ എല്ലാ ടീമുകളും അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളെയും യുവ താരങ്ങളെയും തുല്യതയോടെ ടീമിലെത്തിച്ചതിനാല്‍ റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അത്യാവേശം നിറയുന്ന മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ വോളിബോളില്‍ മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെ തന്നെ വലിയൊരു മാമാങ്കത്തിന് നിമിഷങ്ങള്‍ മാത്രം അകലെയാണ് തങ്ങളെന്ന്
രാജ്യത്ത് വോളിബോള്‍ ആവേശം പടരുന്നതിന് മുന്നോടിയായി സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. നിരവധി പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം നല്‍കാന്‍ ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്, അതിനാല്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഞങ്ങള്‍ അത്യാവേശത്തിലാണ്. മത്സര സമയത്ത് എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

പ്രൈം വോളിബോള്‍ ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍

കൊച്ചി:പ്രൈംവോളിബോള്‍ ലീഗിലെ ആദ്യ പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റനായി മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക്കിനെ തിരഞ്ഞെടുത്തു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 5നാണ് മത്സരങ്ങള്‍ ആംരഭിക്കുന്നത്. 2021 സെപ്റ്റംബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ മെന്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നായകനായിരുന്ന കാര്‍ത്തിക് 2016ലാണ് ആദ്യമായി ദേശീയ തലത്തില്‍ കളിച്ചത്. താരലേലത്തില്‍ 15 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് 27 കാരനായ കാര്‍ത്തിക്കിനെ സ്വന്തമാക്കിയത്.

പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നയിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന ടീമിനെ നയിക്കാന്‍ അവസരം നല്‍കിയതിനും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിലും ടീം ഉടമസ്ഥരോടും കോച്ചിനോടും നന്ദിയുണ്ട്. ടീം അംഗങ്ങള്‍ എല്ലാവരും തന്നെ കഠിന പ്രയത്‌നത്തിലാണെന്നും ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ഇന്ത്യന്‍ വോളിബോള്‍ ടീം നായകനെന്ന നിലയില്‍ കാര്‍ത്തിക് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മുതല്‍ക്കൂട്ടാകുമെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ എം.എച്ച്. കുമാര അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 5ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നേരിടുക. മത്സരങ്ങള്‍ സോണി ലൈവ് ഉള്‍പ്പെടെ സോണി നെറ്റ്‌വര്‍ക്കില്‍ തത്സമയം സംപ്രേഷണം ചെയ്യും.

പ്രൈം വോളി; ബ്ലാക്ക് ഹോക്‌സ് ഹൈദരബാദ് ക്യാപ്റ്റൻ ആയി വിപുൽ കുമാറിനെ നിയമിച്ചു

ഹൈദരാബാദ്, 01 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 05-ന് ഹൈദരാബാദിൽ ആരംഭിക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സീസണിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് തങ്ങളുടെ ക്യാപ്റ്റനായി ഉത്തർപ്രദേശിൽ നിന്നുള്ള വിപുൽ കുമാറിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന വെർച്വൽ പത്രസമ്മേളനത്തിൽ ടീമിന്റെ പ്രിൻസിപ്പൽ ഉടമ അഭിഷേക് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്, റൂബൻ വോലോച്ചിൻ – ഹെഡ് കോച്ച്, ടോം ജോസഫ് – അസിസ്റ്റന്റ് കോച്ച്, ക്യാപ്റ്റൻ വിപുൽ കുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

“ഞങ്ങളുടെ പ്രിൻസിപ്പൽ ഉടമ – അഭിഷേക് റെഡ്ഡി, ഹെഡ് കോച്ച് റൂബൻ വോലോച്ചിൻ, അസിസ്റ്റന്റ് കോച്ച് ടോം ജോസഫ് എന്നിവരോടും എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ടീമിനെ ഉയരങ്ങളിലെത്തിക്കാനും എന്റെ ഏറ്റവും മികച്ചത് ഞാൻ ചെയ്യുൻ. മത്സരത്തിൽ നമ്മൾ ഒരു യൂണിറ്റായി കളിക്കണം, ഒരുമിച്ച് മുന്നോട്ട് പോകണം. ഒരു സീനിയർ കളിക്കാരൻ എന്ന നിലയിൽ, ഞാൻ അത് ഉറപ്പാക്കും. എനിക്ക് കഴിയുന്നത് പോലെ യുവാക്കളെ സഹായിക്കും.” ക്യാപ്റ്റൻ ആയി ചുമതലയേറ്റ വിപുൽ കുമാർ പറഞ്ഞു.

പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. സിനിമാ താരം ആന്റണി വര്‍ഗീസ് (അങ്കമാലി ഡയറീസ് നായകന്‍) തന്റെ എഫ്ബി പേജിലാണ് ജേഴ്‌സി പുറത്തിറക്കിയത്. ബ്ലൂ സ്‌പൈക്കേഴ്‌സ് മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാരയ്‌ക്കൊപ്പം ടീം അംഗങ്ങളായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചത്. ഫെബ്രുവരി 5-ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കഴുത്തിനും കൈക്കും ചുറ്റും മഞ്ഞ സ്‌ട്രൈപ്പോട് കൂടിയ നീല നിറത്തിലുള്ള ജേഴ്‌സിയില്‍ ടീമിന്റെ ലോഗോ, കളിക്കാരുടെ പേര്, ജേഴ്‌സി നമ്പര്‍ എന്നിവയ്ക്ക് പുറമേ സ്‌പോണ്‍സര്‍മാരുടെ ലോഗോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍. ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ്, ലൈഫ്‌സ്റ്റൈല്‍ പാര്‍ട്ണര്‍ റോണ്‍ ആക്റ്റിവാണ് (Wrogn Active).

പ്രൈം വോളിബോള്‍ ലീഗിലെ മത്സരങ്ങള്‍ ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെ അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ വോളിബോള്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിദേശ കളിക്കാരോടൊപ്പം കളിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മികച്ച വേദിയാകും പ്രൈം വോളിബോള്‍ ലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് താരം വിരാട്ട് കോഹ്ലി സഹസ്ഥാപകനായ ഫാഷന്‍ രംഗത്തെ ലക്ഷ്യുറി ബ്രാന്‍ഡാണ് റോണ്‍ ആക്റ്റിവ്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ഐപിഎല്‍ ടീമുകളുടെ ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ് പാര്‍ട്ണറാണ് റോണ്‍ ആക്റ്റിവ്.

Exit mobile version