ഡിഫന്‍ഡേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പ്പിഡോസിന് മൂന്നാം ജയം

ഹൈദരാബാദ്, 17 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മൂന്നാം വിജയം നേടി. സ്‌കോര്‍: 15-14, 15-13, 15-14, 14-15, 13-15. ഈ മത്സരത്തില്‍ നിന്ന് ബെംഗളുരു രണ്ട് പോയിന്റ് നേടി, ബംഗളൂരു ടോര്‍പ്പിഡോസിന്റെ പങ്കജ് ശര്‍മ കൡയിലെ താരമായി.

ആദ്യ സെറ്റില്‍ 8-5ന് മുന്നിലെത്തിയ ബെംഗളൂരു ടോര്‍പ്പിഡോസിന് പങ്കജ് ശര്‍മയും നോഹ് ടൈറ്റാനോയും മികച്ച തുടക്കം നല്‍കി. സാരംഗ് ശാന്തിലാലിന്റെ ഒരു ഉജ്ജ്വല സ്മാഷിന് പിന്നാലെ ടോര്‍പ്പിഡോസ് ലീഡ് ഉയര്‍ത്തി. അംഗമുത്തുവിന്റെ മികവ് സ്‌കോര്‍ 12-12ന് സമനിലയിലാക്കി. പങ്കജിന്റെ രണ്ട് മികച്ച സ്‌പൈക്കുകള്‍ ടോര്‍പ്പിഡോസിന് 15-14ന് ആദ്യ സെറ്റ് അവസാനിപ്പിക്കാന്‍ സഹായകരമായി.
Img 20220218 Wa0003

രണ്ടാം സെറ്റില്‍ അഹമ്മദാബാദ് 6-2ന് മുന്നിലെത്തി. ബെംഗളൂരിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ കെയ്ല്‍ ഫ്രണ്ടിന്റെ ശ്രമം. ഡിഫന്‍ഡേഴ്‌സ് 11-9ന് മുന്നിലെത്തി. പങ്കജിന്റെ ബ്ലോക്ക് വഴിയുള്ള സൂപ്പര്‍ പോയിന്റിലൂടെ ബെംഗളൂരു 11-11ന് സ്‌കോര്‍ സമനിലയിലാക്കി. സാരംഗ് ശാന്തിലാലും രോഹിതും 15-13ന് രണ്ടാം സെറ്റും ബെംഗളൂരിന് സമ്മാനിച്ചു.

കുതിപ്പ് തുടര്‍ന്ന ടോര്‍പ്പിഡോസ് മൂന്നാം സെറ്റില്‍ 7-5ന് മുന്നിലെത്തി. കെയ്‌ലിന്റെ സ്‌പൈക്ക് വീണ്ടു ലീഡ് കൂട്ടി. ഷോണ്‍ ടി ജോണിന്റെ പ്രകടനത്തിലൂടെ അഹമ്മദബാദ് 11-10ന് മുന്നിലെത്തി. ടോര്‍പ്പിഡോസ് തിരിച്ചടിച്ച് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. പങ്കജിന്റെ മറ്റൊരു മികച്ച സ്പൈക്കിലൂടെ മൂന്നാം സെറ്റ് 15-14ന് സ്വന്തമാക്കിയ ബെംഗളൂരു ജയവും രണ്ടു പോയിന്റും ഉറപ്പിച്ചു.

നോഹിന്റെയും കെയ്‌ലിന്റെയും മിന്നും പ്രകടനത്തില്‍ നാലാം സെറ്റില്‍ ടോര്‍പ്പിഡോസിന് 10-9 ലീഡായി. ഷോണ്‍ ടി ജോണ്‍ ഒരു സൂപ്പര്‍ പോയിന്റ് നേടി 13-11ന് ഡിഫന്‍ഡേഴ്‌സിനെ ലീഡ് തിരിച്ചുപിടിക്കാന്‍ സഹായിച്ചെങ്കിലും, തൊട്ടുപിന്നാലെ ഒരു സൂപ്പര്‍ പോയിന്റിലൂടെ ബെംഗളൂരു സ്‌കോര്‍ സമനിലയിലാക്കി. അഹമ്മദാബാദ് വിട്ടുകൊടുത്തില്ല. നാലാം സെറ്റ് 15-14ന് അവരുടെ അക്കൗണ്ടില്‍ ചേര്‍ത്തു.

അവസാന സെറ്റില്‍ 7-2ന് അഹമ്മദാബാദ് വന്‍ ലീഡ് നേടി. സാജു പ്രകാശിന്റെ പ്രകടന മികവില്‍ 15-13ന് അഞ്ചാം സെറ്റും നേടി ഡിഫന്‍ഡേഴ്‌സ് തോല്‍വിയിലും അഭിമാനത്തോടെ കളംവിട്ടു. 2022 ഫെബ്രുവരി 18 (വെള്ളിയാഴ്ച) നടക്കുന്ന കേരള ഡെര്‍ബിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് കാലിക്കറ്റ് ഹീറോസിനെ നേരിടും. വൈകിട്ട് 6.50ന് മത്സരം തുടങ്ങും.

ബ്രൂണോ ഡ സില്‍വയുടെ കരുത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിന് ആദ്യ ജയം, കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചത് 3-2ന്

ഹൈദരാബാദ്, 17 ഫെബ്രുവരി 2022: കാലിക്കറ്റ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആദ്യ വിജയം കുറിച്ചു. സ്‌കോര്‍: 15-14, 15-9, 15-14, 10-15, 12-15. ചെന്നൈ രണ്ട് പോയിന്റ് നേടി. ചെന്നൈ ബ്ലിറ്റ്‌സിന്റെ ബ്രൂണോ ഡ സില്‍വ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റുപേ പ്രൈം വോളിബോള്‍ ലീഗിലെ അഞ്ച് മത്സരങ്ങളില്‍ ചെന്നൈ ബ്ലിറ്റ്‌സിന്റെ ആദ്യ ജയമാണിത്.

ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ മികവില്‍ ചെന്നൈ ബ്ലിറ്റ്‌സ് ആദ്യ സെറ്റില്‍ 7-5ന് ലീഡ് നേടി. ജെറോം വിനിത്, അജിത്‌ലാല്‍ സി എന്നിവരുടെ സ്‌പൈക്കുകള്‍ കാലിക്കറ്റ് ഹീറോസിനെ 9-9ന് സമനിലയിലാക്കാന്‍ സഹായിച്ചു. ഡേവിഡ് ലീ ഒരു മികച്ച സ്‌പൈക്ക് സൃഷ്ടിച്ച് ഹീറോസിന് സൂപ്പര്‍ പോയിന്റും 13-12ന്റെ ലീഡും നല്‍കിയെങ്കിലും, ബ്രൂണോ ഡ സില്‍വയുടെ മികച്ച സെര്‍വിലൂടെ ബ്ലിറ്റ്‌സ് 15-14ന് ആദ്യ സെറ്റ് അവസാനിപ്പിച്ചു. ഹീറോസിന്റെ അനാവശ്യ പിഴവുകള്‍ രണ്ടാം സെറ്റില്‍ ബ്ലിറ്റ്‌സിന് 11-8ന്റെ ലീഡ് നല്‍കി. പിനമ്മ പ്രശാന്ത് സൂപ്പര്‍ സെര്‍വ് പുറത്തെടുത്ത് ബ്ലിറ്റ്‌സിന്റെ ലീഡുയര്‍ത്തി. രണ്ടാം സെറ്റ് 15-9ന് അവസാനിപ്പിച്ച ചെന്നൈ മത്സരത്തില്‍ 2-0ന് മുന്നിലെത്തി.

അജിത്‌ലാലിന്റെ രണ്ട് മിന്നും സ്‌പൈക്കുകള്‍ മൂന്നാം സെറ്റില്‍ 11-11ന് സ്‌കോര്‍ സമനിലയിലാക്കാന്‍ കാലിക്കറ്റിനെ തുണച്ചു. അഖിന്‍ ജി.എസിന്റെ ഒരു മികച്ച ബ്ലോക്കിലൂടെ സൂപ്പര്‍ പോയിന്റ് നേടിയ ചെന്നൈ 13-11ന് ലീഡും നേടി, ഉടന്‍ തന്നെ ഒരു സൂപ്പര്‍ പോയിന്റ് നേടി ഹീറോസ് തിരിച്ചടിച്ചു. സ്‌കോര്‍ 13-13. ഗോണ്‍സാലസ് ഉജ്ജ്വലമായ സ്‌പൈക്ക് സൃഷ്ടിച്ചതോടെ മൂന്നാം സെറ്റും (15-14) ചെന്നൈക്കൊപ്പമായി.


നാലാം സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം കാഴ്ച്ചവച്ചു. സ്‌കോര്‍ 9-9 എന്ന നിലയിലായി. ക്യാപ്റ്റന്‍ ജെറോം വിനിത് ഒരു മികച്ച സ്‌പൈക്കിലൂടെ സൂപ്പര്‍ പോയിന്റ് നേടി, 12-9ന് ഹീറോസിന് മൂന്ന് പോയിന്റ് ലീഡ് സമ്മാനിച്ചു. മികവ് തുടര്‍ന്ന ടീം 15-10ന് നാലാം സെറ്റ് സ്വന്തമാക്കി.

ആവേശം വീണ്ടെടുത്ത ബ്ലിറ്റ്‌സ് അവസാന സെറ്റില്‍ 6-3ന് മുന്നിലെത്തി. എന്നാല്‍ അജിത്‌ലാല്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഹീറോസിനെ 11-9ന് മുന്നിലെത്തിച്ചു. ലീഡ് നിലനിര്‍ത്തിയ കാലിക്കറ്റ് അന്‍സബിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന് പിന്നാലെ 15-12ന് അഞ്ചാം സെറ്റ് നേടി പോരാട്ടം അവസാനിപ്പിച്ചു.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്, 16 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിലെ ആദ്യ വിജയം രേഖപ്പെടുത്തി. സ്‌കോര്‍: 15-12, 15-11, 14-15, 12-15, 15-10. ബുധനാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്ന് കൊച്ചി രണ്ട് പോയിന്റ് നേടി. തകര്‍പ്പന്‍ സ്‌പൈക്കുകളുമായി കളം നിറഞ്ഞ് കളിച്ച കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കോഡി കാള്‍ഡ്‌വെല്‍ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

എറിന്‍ വര്‍ഗീസും കോഡി കാള്‍ഡ്‌വെല്ലും ചേര്‍ന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ സെറ്റില്‍ 7-2ന് ടീം മുന്നിലെത്തി. എന്നാല്‍, ബ്ലിറ്റ്‌സ് തിരിച്ചടിച്ച് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടി ചെന്നൈ 11-10ന് ലീഡ് നേടി. എന്നാല്‍ ബ്ലിറ്റ്‌സിന്റെ ബ്ലോക്കുകളിലെ പിഴവ് 15-12ന് ആദ്യ സെറ്റ് ബ്ലൂ സ്‌പൈക്കേഴ്‌സിന് സമ്മാനിച്ചു.

രണ്ടാം സെറ്റില്‍ 5-1ന് ആധിപത്യം പുലര്‍ത്തിയ കൊച്ചി ടീം മികച്ച മുന്നേറ്റം നടത്തി. കോഡി കാള്‍ഡ്‌വെലിന്റെ അസാമാന്യ സ്‌പൈക്കുകള്‍ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി. 12-6ന് മുന്നിലെത്തിയ കൊച്ചിക്കായി നായകന്‍ കാര്‍ത്തിക് തകര്‍പ്പന്‍ ബ്ലോക്ക് സൃഷ്ടിച്ചു. എറിന്‍ വര്‍ഗീസിന്റെ സ്‌പൈക്കിലൂടെ 15-11ന് രണ്ടാം സെറ്റും കൊച്ചി സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ ചെന്നൈ ബ്ലിറ്റ്‌സ് 8-6ന് ലീഡ് നേടി. ജോബിന്‍ വര്‍ഗീസിന്റെയും ഗോണ്‍സാലസിന്റെയും മികവ് അവരെ 13-12ന് ലീഡ് നേടാന്‍ സഹായിച്ചു. ഇതിനിടെ കോഡി കാള്‍ഡ്‌വെല്‍ മികച്ച സ്‌പൈക്ക് സൃഷ്ടിച്ച് 14-14ന് കൊച്ചിയെ ഒപ്പമെത്തിച്ചു. പിന്നാലെ താരം ഒരു സര്‍വ് നഷ്ടപ്പെടുത്തിയതോടെ ബ്ലിറ്റ്‌സ് 15-14ന് മൂന്നാം സെറ്റ് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി.

ദീപേഷ് കുമാര്‍ സിന്‍ഹയുടെ തകര്‍പ്പന്‍ ബ്ലോക്കുകള്‍ നാലാം സെറ്റില്‍ 7-5ന് കൊച്ചിക്ക് മുന്നേറ്റം നല്‍കി. ഇരുടീമുകളുടെയും വാശിയേറിയ പോരാട്ടം സ്‌കോര്‍ 9-9ലെത്തിച്ചു. ഗോണ്‍സാലസിന്റെ മികച്ച സ്‌പൈക്ക് ചെന്നൈക്ക് സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു, ടീം 13-9ന് ലീഡെടുത്തു. നിമിഷങ്ങള്‍ക്കകം 15-12ന് ചെന്നൈ നാലാം സെറ്റും അക്കൗണ്ടിലാക്കി. കാള്‍ഡ്‌വെലിന്റെ മികവുറ്റ പ്രകടനത്തിലൂടെ അഞ്ചാം സെറ്റില്‍ 6-3ന് കൊച്ചി മുന്നിലെത്തി. അബ്ദുല്‍ റഹീം, എറിന്‍ വര്‍ഗീസ് എന്നിവരുടെയും മികവില്‍ 15-10ന് സെറ്റ് നേടിയ കൊച്ചി ടീം വിജയത്തോടൊപ്പം തങ്ങളുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോല്‍വിയും മറന്നു.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് കാലിക്കറ്റ് ഹീറോസിനെയും രണ്ടാം മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ബെംഗളൂരു ടോര്‍പ്പിഡോസിനെയും നേരിടും.

ഗുരു പ്രശാന്ത്‌ മിന്നി,കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ വീഴ്‌ത്തി ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌

ഹൈദരാബാദ്, 15 ഫെബ്രുവരി 2022:
കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ വീഴ്‌ത്തി റുപേ പ്രൈം വോളിബോൾ ലീഗിൽ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ മൂന്നാം ജയം കുറിച്ചു. 15‐-8, 13‐-15, 15-‐9, 15-‐12, 8‐-15 എന്ന സ്‌കോറിനാണ്‌ ജയം. ഹൈദരാബാദിന്‌ രണ്ട്‌ പോയിന്റ്‌ ലഭിച്ചു. തകർപ്പൻ പ്രകടനം നടത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ എസ് വി ഗുരു പ്രശാന്ത് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിന്റെ തുടക്കത്തിൽതന്നെ ബ്ലാക്‌ഹോക്‌സ്‌ 6‐4ന്‌ ലീഡ്‌ നേടി. ഗുരു പ്രശാന്ത് മിന്നും സ്‌പൈക്കിലൂടെ ലീഡുയർത്തുകയായിരുന്നു. അമിത് ഗുലിയ, ഇ ജെ ജോൺ ജോസഫ് എന്നിവരും ബ്ലാക്‌ ഹോക്‌സിനായി തിളങ്ങി. പിന്നാലെ ലൂയിസ് അന്റോണിയോ അരിയാസിന്റെ തകർപ്പൻ ബ്ലോക്കിൽ അവർ 11‐6ന്‌ ലീഡ്‌ നേടി. ഒടുവിൽ 15-8ന് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ കെ രാഹുലും മാത്യു അഗസ്‌റ്റും തകർപ്പൻ സ്‌പൈക്കിലൂടെ തണ്ടർബോൾട്ടിന്‌ 9-8ന് ലീഡ് നൽകി. എന്നാൽ പ്രശാന്തിന്റെ തകർപ്പൻ സ്‌മാഷ്‌ ബ്ലാക്ക് ഹോക്‌സിന്‌ ഒരു സൂപ്പർ പോയിന്റ് നൽകി. 12-11 ന് ലീഡും നേടി. പിന്നാലെ ഒരു സൂപ്പർ പോയിന്റ് നേടി കൊൽക്കത്ത തണ്ടർബോൾട്ട്‌ ലീഡ് തിരിച്ചുപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ അഗസ്‌റ്റിന്റെ മികവിലൂടെ തണ്ടർബോൾട്ട്‌ 15‐13ന്‌ സെറ്റ്‌ നേടി.

മൂന്നാം സെറ്റിൽ ബ്ലാക്‌ ഹോക്‌സ് തിരിച്ചുവന്നു. പ്രശാന്തിന്റെ മികവിൽ 5‐0ന് ലീഡ്. ഗൂലിയയും ജോസഫും മിന്നിയതോടെ 11-5ന് ഹൈദരാബാദ് ആധിപത്യം കാട്ടി. പിന്നാലെ 15‐9ന്‌ സെറ്റ്‌ സ്വന്തമാക്കി 2‐1ന്‌ ലീഡ്‌നേടുകയും ചെയ്‌തു.

നാലാം സെറ്റിൽ മികച്ച തുടക്കം കിട്ടി അവർക്ക്‌. 6‐3ന്‌ മുന്നിൽ. കൊൽക്കത്തയുടെ അനു ജയിംസ് തകർപ്പൻ സ്‌പൈക്ക് പുറത്തെടുത്തെങ്കിലും ബ്ലാക്ക് ഹോക്‌സ് 11-‐9ന് ലീഡ് നിലനിർത്തി. ശേഷം, പ്രശാന്തിന്റെ മറ്റൊരു ഗംഭീരമായ സ്പൈക്ക് ബ്ലാക്‌ഹോക്‌സിന്‌ നാലാം സെറ്റും നൽകി( 15-‐12).

അവസാന സെറ്റിൽ തണ്ടർബോൾട്ട് ആഞ്ഞുശ്രമിച്ചു. 8-5ന് മുന്നിൽ. വിനിത് കുമാർ ഒരു തകർപ്പൻ സ്‌പൈക്കിലൂടെ ലീഡ്‌ നൽകി.മാത്യു അഗസ്‌റ്റ് മിന്നുന്ന ബ്ലോക്‌ നടത്തി. അവസാന സെറ്റ് 15-8ന് തണ്ടർബോൾട്ട് സ്വന്തമാക്കി.

അഞ്ച്‌ മത്സരങ്ങളിൽ മൂന്നാംജയമാണ്‌ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്‌.

ബുധൻ വൈകിട്ട്‌ 6.50ന്‌ ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ ബ്ലിറ്റ്സുമായി ഏറ്റുമുട്ടും.

For match and practice images from the RuPay Prime Volleyball League, Click Here -https://drive.google.com/drive/folders/1YIVbKieWHgt8S7O63eBIPqtoj8NZr2AR

സോണി ടെന്‍ 1, സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ക്രേഡ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് പ്രൈം വോളിബോള്‍ ലീഗിന്റെ ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

റുപേ പ്രൈം വോളിബോള്‍ ലീഗ്: ആദ്യ ജയം കുറിച്ച് കാലിക്കറ്റ് ഹീറോസ്

ഹൈദരാബാദ്: ബെംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ആദ്യ വിജയം കുറിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് ഹീറോസിന്റെ വിജയം. സ്‌കോര്‍: 15-12, 15-12, 15-9, 14-15, 15-13. ആദ്യവിജയത്തോടെ കാലിക്കറ്റ് രണ്ട് പോയിന്റ് നേടി. കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസിന് ജയിക്കാനായിരുന്നില്ല.

ആദ്യസെറ്റില്‍ 8-3ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസിന് ജെറോം വിനീത് മികച്ച തുടക്കം നല്‍കി. കെയ്ല്‍ ഫ്രണ്ടിന്റെ മികച്ച സ്‌പൈക്കും ബ്ലോക്കുമാണ് ബെംഗളൂരു ടോര്‍പ്പിഡോസിനെ മത്സരത്തില്‍ നില്‍ക്കാന്‍ സഹായിച്ചത്. അജിത്‌ലാലിന്റെയും ഡേവിഡ് ലീയുടെയും മികച്ച സ്‌പൈക്കുകളിലൂടെ മുന്നേറ്റം തുടര്‍ന്ന ഹീറോസ് ആദ്യ സെറ്റ് 15-12ന് നേടി.

ലീയുടെയും ജെറോമിന്റെയും സ്‌പൈക്കിലൂടെ കാലിക്കറ്റ് രണ്ടാം സെറ്റില്‍ 8-6ന് രണ്ട് പോയിന്റ് ലീഡ് നേടി. 10-8ല്‍ നില്‍ക്കെ നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് ജയിച്ച ബെംഗളൂരു സെറ്റ് 11-11ന് സമനിലയിലാക്കി. തൊട്ടുപിന്നാലെ സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. 15-12ന് സെറ്റ് അവസാനിപ്പിച്ച് മത്സരത്തില്‍ 2-0ന് ലീഡും നേടി.

മൂന്നാം സെറ്റില്‍ 8-6ന് ഹീറോസ് മുന്നിലെത്തി. ലീയുടെയും ജെറോമിന്റെയും പ്രകടനം ഹീറോസിനെ ഡ്രൈവിങ് സീറ്റിലാക്കി. ജെറോമിന്റെ അത്യുഗ്രന്‍ സ്‌പൈക്കിലൂടെ 15-9ന് ഹീറോസ് മൂന്നാം സെറ്റും സ്വന്തമാക്കി. നാലാം സെറ്റിലും ആധിപത്യം തുടര്‍ന്ന കാലിക്കറ്റ് 7-4ന് മുന്നിലെത്തി. എന്നാല്‍, ബെംഗളൂരു തിരിച്ചടിച്ച് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. 13-12ന് ലീഡ് നേടിയ ബെംഗളൂരു സ്‌കോര്‍ 14-13ലെത്തിച്ചു. ഹീറോസ് സ്‌കോര്‍ 14-14 ന് സമനിലയിലാക്കി. ജെറോം വിനീതിന്റെ സര്‍വ് നഷ്ടമായതോടെ 15-14ന് ബെംഗളൂരു ആദ്യസെറ്റ് നേടി. അവസാന സെറ്റില്‍ ഹീറോസ് 8-6ന് മുന്നിലെത്തി. ജെറോം വിനീതും അജിത്‌ലാലും തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റിന്റെ ലീഡ് നിലനിലനിര്‍ത്തി. ഒടുവില്‍ 15-13ന് നാലാം സെറ്റ് സ്വന്തമാക്കിയ ഹീറോസ് 4-1ന് മത്സരജയവും കുറിച്ചു.

2022 ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും.

റുപേ പ്രൈം വോളി ലീഗ്: ചെന്നൈ ബ്ലിറ്റ്സിനെ തൂത്തുവാരി ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്

ഹൈദരാബാദ്: ചെന്നൈ ബ്ലിറ്റ്സിനെ എതിരില്ലാത്ത അഞ്ചു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഞ്ച് സെറ്റ് വിജയം നേടുന്ന ആദ്യ ടീമായി ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ചരിത്രം കുറിച്ചു. സ്‌കോര്‍: 15-14, 15-11, 15-14, 15-7, 15-13. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്ന് ഹൈദരാബാദ് മൂന്ന് പോയിന്റ് നേടി. ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ എസ്.വി ഗുരു പ്രശാന്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാലു മത്സരങ്ങളില്‍ നിന്ന് ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്.

നവീന്‍ രാജാ ജേക്കബും ബ്രൂണോ ഡ സില്‍വയും ചേര്‍ന്ന് ചെന്നൈ ബ്ലിറ്റ്സിന് മികച്ച തുടക്കം നല്‍കി. 6-2ന് ടീം മുന്നിലെത്തി. അഖിന്‍ ജി.എസിന്റെ സ്‌പൈക്കുകള്‍ 14-9ന് ലീഡ് നേടാന്‍ ബ്ലിറ്റ്സിനെ സഹായിച്ചു. എന്നാല്‍ ഗുരു പ്രശാന്തും പ്രഫുല്‍ എസും മികച്ച പ്രകടനം പുറത്തെടുത്തതോടെ ബ്ലാക്ക് ഹോക്സ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, സ്‌കോര്‍ 14-14ന് സമനിലയിലാക്കി. 15-14ന് ആദ്യസെറ്റും ബ്ലാക്ക് ഹോക്സ് നേടി.

വീണ്ടും മികവിലെത്തിയ ചെന്നൈ ബ്ലിറ്റ്സ് രണ്ടാം സെറ്റില്‍ 8-5ന് മൂന്ന് പോയിന്റ് ലീഡ് നേടി. ജോര്‍ജ് ആന്റണി മികച്ച സ്പൈക്ക് പുറത്തെടുത്തെങ്കിലും 11-10ന് ലീഡ് നിലനിര്‍ത്തി. ജേക്കബിന്റെ സ്മാഷ് പുറത്തായതോടെ ഹൈദരാബാദ് സ്‌കോര്‍ 11-11ന് സമനിലയിലാക്കി. സൂപ്പര്‍ സെര്‍വിലൂടെ ആസിഫ്മോന്‍ ബ്ലാക്ക് ഹോക്സിനെ ഡ്രൈവിങ് സീറ്റിലാക്കിയതിന് പിന്നാലെ 15-11ന് സെറ്റ് സ്വന്തമാക്കി മത്സരത്തില്‍ 2-0ന്റെ ലീഡും ഹൈദരാബാദ് നേടി.

മൂന്നാം സെറ്റില്‍ അഖിന്റെ ഒരു തകര്‍പ്പന്‍ ബ്ലോക്ക് ചെന്നൈയെ സൂപ്പര്‍ പോയിന്റ് നേടി 7-5ന് ലീഡ് ചെയ്യാന്‍ സഹായിച്ചു. ഹൈദരാബാദ് പൊരുതി, സ്‌കോര്‍ 8-8ന് സമനിലയില്‍. ഗുരുപ്രശാന്തിന്റെ തകര്‍പ്പന്‍ സ്പൈക്കിലൂടെയും അമിത് ഗുലിയയുടെ ബ്ലോക്കിലൂടെയും ബ്ലാക്ക് ഹോക്സ് സ്‌കോര്‍ വീണ്ടും 12-12ന് സമനിലയിലാക്കി. ജോബിന്‍ വര്‍ഗീസ് ഒരു തകര്‍പ്പന്‍ സ്പൈക്കിലൂടെ ചെന്നൈയെ 14-13ന് മുന്നിലെത്തിച്ചെങ്കിലും ഹൈദരാബാദ് സ്‌കോര്‍ 14-14ന് സമനിലയിലാക്കി. പിന്നീട് ക്യാപ്റ്റന്‍ വിപുല്‍ കുമാറും ജോണ്‍ ജോസഫും ചേര്‍ന്ന് 15-14ന് ബ്ലാക് ഹോക്സിന് തുടര്‍ച്ചയായ മൂന്നാം സെറ്റ് സമ്മാനിച്ചു.

നാലാം സെറ്റില്‍ 5-1ന് വന്‍ ലീഡ് നേടിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 15-7ന് സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തി. ജോബിന്‍ വര്‍ഗീസിന്റെ ഗംഭീര സ്പൈക്കിലൂടെ 10-9ന് ബ്ലിറ്റ്സ് ലീഡ് നേടി. സൂപ്പര്‍ പോയിന്റിലൂടെ 13-12ന് ചെന്നൈ വീണ്ടും മുന്നില്‍ നിന്നു. എന്നാല്‍ 14-13ന് ലീഡ് തിരിച്ചുപിടിച്ച ഹൈദരാബാദ് അഞ്ചാം സെറ്റ് 15-13ന് സ്വന്തമാക്കി വോളിലീഗിലെ ചരിത്ര വിജയവും രേഖപ്പെടുത്തി.

തിങ്കളാഴ്ച (ഫെബ്രുവരി 14) വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലീഗിലെ 11ാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.

ബെംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട്

ഹൈദരാബാദ്, 12 ഫെബ്രുവരി 2022:
ബെംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട് റുപേ പ്രൈം വോളിബോൾ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്നു. 15-–13, 15-–8, 9-–15, 15-–12, 15-–10 സ്കോറിനായിരുന്നു കൊൽക്കത്ത തണ്ടർബോൾട്ടിന്റെ ജയം. കൊൽക്കത്ത രണ്ട് പോയിന്റ് നേടി, കൊൽക്കത്ത തണ്ടർബോൾട്ട്സിന്റെ വിനിത് കുമാർ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട് 6–3ന് ലീഡ് നേടി. എന്നാൽ, ടോർപ്പിഡോ തിരിച്ചടിച്ച് സ്കോർ 6–6നാക്കി. പിന്നാലെ ഉശിരൻ ബ്ലോക്കുകളിലൂടെ 11–9 എന്ന നിലയിൽ രണ്ട് പോയിന്റ് കൊൽക്കത്ത് ലീഡ് നേടി. ആദ്യ സെറ്റ് 15–13ന് കൊൽക്കത്തയ്ക്ക്.

രണ്ടാം സെറ്റിലും അവർ ആധിപത്യം തുടർന്നു. 7–4ന് ലീഡ് . മാത്യു അഗസ്റ്റ് മനോഹരമായ സ്പെെക്കിലൂടെ കൊൽക്കത്തയുടെ ലീഡുയർത്തി. തുടർന്ന് സൂപ്പർ പോയിന്റിലൂടെ 15–8ന് സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയും അരവിന്ദന്റെയും തകർപ്പൻ പ്രകടനത്തോടെ മൂന്നാം സെറ്റിൽ 4–2ന് കൊൽക്കത്ത മുന്നിലെത്തി. എന്നാൽ ഗണേശയുടെ മിന്നുന്ന സ്പെെക്കിലൂടെ ടോർപിഡോ തിരിച്ചടിച്ചു. പങ്കജ് ശർമയുടെ അതിമനോഹരമായ സ്പെെക്കിൽ നിർണായക സൂപ്പർ പോയിന്റ് കുറിച്ച് ലീഡും നേടി. ഒടുവിൽ 15–9ന് മൂന്നാം സെറ്റ് ബംഗളൂരു ടോർപ്പിഡോയുടെ പേരിലായി.
നാലാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയുടെ തകർപ്പൻ സ്പൈക്കിലൂടെ 6-–4ന് ലീഡ് നേടി കൊൽക്കത്ത തണ്ടർബോൾട്ട് തിരിച്ചുവന്നു. വിനിത് കുമാറും മിന്നിയതോടെ അവർ ലീഡുയർത്തി. നിർണായക സൂപ്പർ പോയിന്റ് നേടി 13–10ന് മുന്നിലെത്തി. അശ്വൽ മറ്റൊരു മികച്ച സ്‌പൈക്കിലൂടെ ആധിപത്യം ഉറപ്പിച്ചു. സെറ്റ് 15–12ന് കൊൽക്കത്തയ്ക്ക്.

അവസാന സെറ്റിൽ 6–6 എന്ന നിലയിൽ പിരിഞ്ഞ ഇരുടീമുകളും വീണ്ടുമൊരു വാശിയേറിയ പോരാട്ടം നടത്തി. എന്നാൽ അശ്വിന്റെ മികവിലൂടെ 12–9ന് കൊൽക്കത്ത തണ്ടർബോൾട്ട് ലീഡ് നേടി. തരുൺ ഗൗഡയുടെ മിന്നും സെർവ് അവസാന സെറ്റ് 15–10ന് കൊൽക്കത്തയുടെ പേരിലാക്കി.

ഞായറാഴ്ച ഏഴ് മണിക്ക് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും.

മുത്തുസാമിയും ഷോൺ ടി ജോണും തിളങ്ങി, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 4-1ന് പരാജയപ്പെടുത്തി

ഹൈദരാബാദ്, 10 ഫെബ്രുവരി 2022: വ്യാഴാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റുപേ പ്രൈം വോളിബോൾ ലീഗിലെ ആറാം മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തി അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്തി. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 15-13, 15-10, 15-12, 15-8, 9-15 എന്ന സ്‌കോറിനാണ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ നിന്ന് അഹമ്മദാബാദ് രണ്ട് പോയിന്റ് നേടി.

അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ ക്യാപ്റ്റൻ മുത്തുസാമി പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജിഷ്ണു പിവിയുടെ ഫിനിഷിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ആദ്യ സെറ്റിൽ 8-7ന് മുന്നിലെത്തി. ജോൺ ജോസഫ് ഇ ജെ മികച്ചൊരു ബ്ലോക്ക് ഇടുകയും ബ്ലാക്ക് ഹോക്‌സിനെതിരെ ലീഡ് ഉയർത്താൻ സഹായിക്കുകയും ചെയ്തു. എന്നാൽ, തുടർച്ചയായി രണ്ട് സൂപ്പർ പോയിന്റുകൾ നേടിയ ഡിഫൻഡർമാർ 12-11ന് മുന്നിലെത്തി. അഹമ്മദാബാദ് 15-13ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ 7-5ന് ഡിഫൻഡേഴ്‌സ് മുന്നിലെത്തി. അഹമ്മദാബാദ് സൈഡ് മുന്നോട്ട് കുതിക്കുമ്പോൾ ഷോൺ ടി ജോൺ തന്റെ സ്പൈക്കുകളുമായി തിളങ്ങി. ജോണും ഗംഭീരമായ ഒരു ബ്ലോക്ക് വെച്ച് 13-9 എന്ന നിലയിൽ ഡിഫൻഡർമാരെ ഡ്രൈവർ സീറ്റിൽ ഇരുത്തി. അതിനുശേഷം, ആങ്കമുത്തുവിന്റെ മികച്ച സ്പൈക്ക് രണ്ടാം സെറ്റിൽ 15-10 ന് ഡിഫൻഡേഴ്സിനെ മത്സരത്തിൽ 2-0 ന് മുന്നിലെത്തിച്ചു.

മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പം പോരാട്ടം നടത്തിയ ഇരുടീമുകളും 10-10ന് സമനിലയിൽ പിരിഞ്ഞു. അതിനുശേഷം, ലൂയിസ് അന്റോണിയോ ഏരിയസിന്റെ അതിശയകരമായ സ്പൈക്കിൽ ബ്ലാക്ക് ഹോക്‌സ് ഒരു സൂപ്പർ പോയിന്റ് നേടുകയും 12-11 ന് ലീഡ് നേടുകയും ചെയ്തു. എന്നാൽ, ഉടൻ തന്നെ ഒരു സൂപ്പർ പോയിന്റ് നേടിയ ഡിഫൻഡർമാർ 13-12 ന് ലീഡ് തിരിച്ചുപിടിച്ചു. മൂന്നാം സെറ്റിൽ 15-12 ന് ഡിഫൻഡേഴ്‌സ് വിജയം ഉറപ്പിച്ചു.

12-8ന് നാലാം സെറ്റിൽ ഡിഫൻഡർമാർ ആധിപത്യം പുലർത്തിയപ്പോൾ ഷോൺ ടി ജോൺ ഒരു തകർപ്പൻ സ്പൈക്ക് പുറപ്പെടുവിക്കുകയും അംഗമുത്തു ഒരു ബ്ലോക്കും ചെയ്തു. നാലാം സെറ്റ് 15-8ന് അവസാനിപ്പിച്ച ഡിഫൻഡർമാർ മത്സരത്തിൽ 4-0ന് ലീഡ് നേടിയപ്പോൾ സാജു പ്രകാശ് മെയൽ ഒരു ബ്ലോക്ക് ചെയ്തു. എന്നിരുന്നാലും, അവസാന സെറ്റിൽ ബ്ലാക്ക് ഹോക്‌സ് ശക്തി വീണ്ടെടുത്തു, 9-5 ന് വൻ ലീഡ് നേടി. ഹൈദരാബാദ് തങ്ങളുടെ ലീഡ് കൂടുതൽ വർധിപ്പിച്ചപ്പോൾ എസ് വി ഗുരു പ്രശാന്ത് മികച്ച സ്‌പൈക്ക് സൃഷ്ടിച്ചു. ബ്ലാക് ഹോക്‌സ് ഒടുവിൽ 15-9ന് അവസാന സെറ്റ് അവസാനിപ്പിച്ചു.

2022 ഫെബ്രുവരി 11 ന് 1900 മണിക്ക് ബംഗളൂരു ടോർപ്പിഡോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സുമായി ഏറ്റുമുട്ടും, അതേസമയം, ചെന്നൈ ബ്ലിറ്റ്‌സും കൊൽക്കത്ത തണ്ടർബോൾട്ടും 2100 മണിക്കൂറിന് രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടും. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ.

റുപേ പ്രൈം വോളിബോള്‍ ലീഗ്: അങ്കമുത്തുവിന്റെ കരുത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന് ജയം

ഹൈദാരാബാദ്, 09 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അഞ്ചാം മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. മത്സരത്തില്‍ 2-1ന് ലീഡ് നേടിയ ശേഷമായിരുന്നു ചെമ്പടയുടെ തോല്‍വി. സ്‌കോര്‍: 15-12, 11-15, 15-10, 12-15, 11-15. നിര്‍ണായക പോയിന്റുകള്‍ നേടിയ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന്റെ അങ്കമുത്തുവാണ് കളിയിലെ താരം. ലീഗില്‍ അഹമ്മദാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കാലിക്കറ്റ് ഹീറോസ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് തോറ്റിരുന്നു.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരുടീമുകളും തുല്യത പാലിച്ചു. ഡിഫന്‍ഡേഴ്‌സിനെ റയാന്‍ മീഹാന്‍ നയിച്ചപ്പോള്‍, അജിത്‌ലാല്‍ ഹീറോസിനായി മികച്ച സ്മാഷുകളുതിര്‍ത്തു. നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 13-10ന് മൂന്ന് പോയിന്റ് ലീഡ് നേടി. മികച്ച ബ്ലോക്കിലൂടെ 15-12ന് ആദ്യസെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കുതിച്ച കാലിക്കറ്റിനെ ക്യാപ്റ്റന്‍ മുത്തുസാമിയുടെ ബ്ലോക്കിലൂടെ ഏഴാം പോയിന്റില്‍ അഹമ്മദാബാദാബാദ് ഒപ്പം പിടിച്ചു. പിന്നീട് ലീഡ് നേടിയ ഡിഫന്റേഴ്‌സിനെ പിന്നിലാക്കാന്‍ കാലിക്കറ്റ് സൂപ്പര്‍ പോയിന്റ് വിളിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ അഹമ്മദാബാദ് ഷോണ്‍ ടി ജോണിന്റെ ഒരു സ്‌പൈക്കിലൂടെ 15-11ന് സെറ്റ് നേടി.

അഹമ്മദാബാദാണ് മൂന്നാം സെറ്റില്‍ ലീഡെടുത്തത്. അതിമനോഹരമായ ബ്ലോക്കുകളിലൂടെ വീര്യം വീണ്ടെടുത്ത ഹീറോസ് 8-5ന് മുന്നിലെത്തി. അഹമ്മദാബാദ് പത്താം പോയിന്റില്‍ നില്‍ക്കെ അജിത്‌ലാലിന്റെ തുടര്‍ച്ചായ സ്‌പൈക്കുകളുടെ കരുത്തില്‍ 15-10ന് കാലിക്കറ്റ് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ വീണ്ടും അഹമ്മദാബാദിന്റെ തിരിച്ചുവരവ് കണ്ടു. നിര്‍ണായകമായ അഞ്ചാം സെറ്റിന്റെ തുടക്കം മുതല്‍ ഡിഫന്റേഴ്‌സ് ഹീറോസിനെ സമ്മര്‍ദത്തിലാക്കി 6-2ന് നാലു പോയിന്റ് ലീഡ് നേടി. കാലിക്കറ്റ് തിരിച്ചുവരവിന് ശ്രമിച്ചു. അങ്കമുത്തു ചില മികച്ച സ്‌പൈക്കുകള്‍ നടത്തി ഡിഫന്റേഴ്‌സിന്റെ കുതിപ്പിന് വേഗം കൂട്ടി. റയാന്‍ മീഹാന്റെ തകര്‍പ്പന്‍ ബ്ലോക്കില്‍ 15-11ന് അഞ്ചാം സെറ്റും മത്സരവും അഹമ്മദാബാദ് നേടി.

ഫെബ്രുവരി 10ന് നടക്കുന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

റുപേ പ്രൈം വോളിബാള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ ബംഗളൂരു ടോര്‍പ്പിഡോസ് വീഴ്ത്തി

ഹൈദാരാബാദ്, 08 ഫെബ്രുവരി 2022: അവസാനം വരെ നാടകീയത നിറഞ്ഞ റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പിച്ചു. ആദ്യരണ്ടു സെറ്റുകള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും സെറ്റുകള്‍ നേടി ബെംഗളൂരു ടോര്‍പ്പിഡോസ് വിജയനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി. 13-11ന് ലീഡ് നേടിയ ശേഷമാണ് അഞ്ചാം സെറ്റില്‍ കൊച്ചി തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 14-15, 12-15, 15-13, 15-9, 15-14. രണ്ടു സെറ്റ് പിന്നില്‍ നിന്ന ശേഷം ബെംഗളൂരിന്റെ വന്‍ തിരിച്ചുവരവിന് പ്രകടനമൊരുക്കിയ രഞ്ജിത് സിങ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടു പോയിന്റ് ലീഡുമായി തുടങ്ങിയ ആദ്യ സെറ്റില്‍ 12ാം പോയിന്റ് വരെ അവര്‍ക്കായിരുന്നു ലീഡ്. സ്‌കോര്‍ 6-12ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെയും കോള്‍ട്ടണ്‍ കോവലിന്റെയും മികവില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉജ്വലമായി തിരിച്ചെത്തി ആദ്യ സെറ്റ് നേടി. 10-10 വരെ ഒപ്പത്തിനൊപ്പമായിരുന്ന രണ്ടാം സെറ്റില്‍ സൂപ്പര്‍ പോയിന്റുകളാണ് കൊച്ചിക്ക് അനുകൂലമായത്. സമനില ഭേദിച്ച ബെംഗളൂരുവിനെ പിടിക്കാന്‍ കൊച്ചി സൂപ്പര്‍പോയിന്റ് വിളിച്ചു. ടീം നിരാശപ്പെടുത്തിയില്ല. സ്‌കോര്‍ 12-11. പിന്നാലെ ബെംഗളൂരും സൂപ്പര്‍ പോയിന്റ് വിളിച്ചു. പക്ഷേ ഗെയിം ജയിച്ചത് കൊച്ചി. മൂന്ന് പോയിന്റുകള്‍ തുടരെ ചേര്‍ത്ത കൊച്ചി രണ്ടാം സെറ്റും സ്വന്തമാക്കി.

എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ 6-4ന് ലീഡ് നേടിയതോടെ മൂന്നാം സെറ്റിലും കൊച്ചി ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ബെംഗളൂരു തിരിച്ചുവന്നു. എട്ടാം പോയിന്റില്‍ സമനില തകര്‍ത്ത് ആദ്യമായി ലീഡെടുത്തു. 13ാം പോയിന്റില്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് അവരെ ഒപ്പം പിടിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ ബെംഗളൂരിന് കളിയിലെ ആദ്യസെറ്റ് സമ്മാനിച്ചു. നാലാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ മൂന്ന് പോയിന്റ് ലീഡ് നേടിയ ബെംഗളൂരു ബ്ലൂ സ്‌പൈക്കേഴ്‌സിന് ഒരു അവസരവും നല്‍കിയില്ല. കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി അവര്‍ മുന്നേറ്റം തുടര്‍ന്നു. 8-11ല്‍ നില്‍ക്കെ കൊച്ചി വിളിച്ച സൂപ്പര്‍ പോയിന്റും ബെംഗളൂരുവിന് അനുകൂലമായി. സ്‌പൈക്കേഴ്‌സ് പോയിന്റ് 9ല്‍ നില്‍ക്കെ ടോര്‍പ്പിഡോസ് സെറ്റ് അക്കൗണ്ടിലാക്കി.

ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ മിന്നുന്ന സ്‌പൈക്കിലൂടെ ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന സെറ്റില്‍ 5-1ന് ലീഡ് നേടി. ടോര്‍പ്പിഡോസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും എറിന്‍ വര്‍ഗീസിന്റെ അതിശയിപ്പിക്കുന്ന സ്‌പൈക്ക് കൊച്ചിയുടെ ലീഡ് നിലനിര്‍ത്തി. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് നേടിയ ബെംഗളൂരു സ്‌കോര്‍ 13-13 എന്ന നിലയില്‍ സമനിലയിലാക്കി. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടിയതിന് പിന്നാലെ തകര്‍പ്പന്‍ സ്മാഷിലൂടെ ബെംഗളൂരു സെറ്റും വിജയവും സ്വന്തമാക്കി.

ഫെബ്രുവരി 9ന് നടക്കുന്ന റൂപേ പ്രൈം വോളിബോള്‍ ലീഗിന്റെ അഞ്ചാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.

ഇന്ത്യൻ വോളിബോൾ മെച്ചപ്പെടുത്താൻ ഒരു പ്രൊഫഷണൽ ലീഗ് ആവശ്യമായിരുന്നുവെന്ന് കാലിക്കറ്റ് ഹീറോസിന്റെ ജിതിൻ എൻ

ഹൈദരാബാദ്, 08 ഫെബ്രുവരി 2022: ബുധനാഴ്ച, 09 ഫെബ്രുവരി 2022 ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ അഞ്ചാം മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും.

അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിച്ച കാലിക്കറ്റ് ഹീറോസിന്റെ സെറ്റർ ജിതിൻ എൻ പറഞ്ഞു,
“തിങ്കളാഴ്‌ച കൊൽക്കത്ത തണ്ടർബോൾട്ടിനെതിരായ മത്സരം ഞങ്ങൾക്ക് ഒരു തുടക്കം മാത്രമായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു, പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾ കളി തോറ്റു. ഞങ്ങളുടെ തന്ത്രങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യും. അഹമ്മദാബാദ് ഡിഫൻഡേഴ്സിനെതിരായ അടുത്ത മത്സരം. ഞങ്ങളുടെ അടുത്ത എതിരാളികളെ നേരിടാൻ ടീമിന് ആത്മവിശ്വാസമുണ്ട്.” താരം പറഞ്ഞു

കുടുംബ പശ്ചാത്തലത്തെ കുറിച്ച് ചോദിച്ചപ്പോൾ ജിതിൻ പറഞ്ഞു, “എന്റെ അച്ഛൻ റേഷൻ കടയുടമയാണ്, അമ്മ വീട്ടമ്മയാണ്, വോളിബോൾ കരിയറിന്റെ ആദ്യ നാളുകളിൽ ഷൂസ് പോലുള്ള ചില സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടായിരുന്നു, പക്ഷേ അച്ഛൻ എന്നെ പിന്തുണച്ചിരുന്നു. ഒരുപാട് മുതിർന്ന കളിക്കാരും എന്നെ സഹായിച്ചു.”

ഇന്ത്യൻ വോളിബോൾ സർക്യൂട്ട് മെച്ചപ്പെടാൻ ഒരു പ്രൊഫഷണൽ ലീഗ് ആവശ്യമാണെന്നും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 28 കാരൻ കൂട്ടിച്ചേർത്തു‌

“റുപേ പ്രൈം വോളിബോൾ ലീഗ് ഇന്ത്യൻ വോളിബോൾ കളിക്കാരെ വളരെയധികം സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. അത്ലറ്റുകൾക്ക് മികച്ച കളിക്കാരാകാനുള്ള അവസരമുണ്ട്. അവർക്ക് വിദേശ കളിക്കാരുമായി ഒരുമിച്ച് നിൽക്കാൻ ആകും. ഇന്ത്യൻ വോളിബോൾ മെച്ചപ്പെടുത്താൻ ഇതുപോലൊരു പ്രൊഫഷണൽ ലീഗ് ആവശ്യമായിരുന്നു.”

ത്രില്ലര്‍ പോരില്‍ കാലിക്കറ്റ് ഹീറോസിനെ വീഴ്ത്തി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

ഹൈദാരാബാദ്, 07, ഫെബ്രുവരി 2022: അവസാന പോയിന്റ് വരെ നാടകീയതയും അത്യാവേശവും നിറഞ്ഞ റുപേ പ്രൈം വോളിബോള്‍ ലീഗിലെ നാലാം മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റും മൂന്നാം സെറ്റും തണ്ടര്‍ബോള്‍ട്ട്‌സ് നേടിയപ്പോള്‍ രണ്ടും നാലും സെറ്റുകള്‍ വിജയിച്ച് കാലിക്കറ്റ് കരുത്തോടെ തിരിച്ചുവന്നു. അഞ്ചാം സെറ്റില്‍ കാലിക്കറ്റ് വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ സൂപ്പര്‍പോയിന്റിലൂടെ ഒപ്പമെത്തിയ കൊല്‍ക്കത്ത, ക്യാപ്റ്റന്റെ മികവുറ്റ പ്രകടനത്തില്‍ സെറ്റും ജയവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 13-15, 15-12, 10-15, 15-12, 13-15. കൊല്‍ക്കത്തയ്ക്കായി നായകന്റെ കളി പുറത്തെടുത്ത അശ്വല്‍ റായി കളിയിലെയും താരമായി.

ആദ്യസെറ്റില്‍ 5-2ന് ലീഡ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് ക്യാപ്റ്റന്‍ അശ്വല്‍ റായി മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ജെറോം വിനിത് കാലിക്കറ്റ് ഹീറോസിനെ മത്സരത്തിലേക്ക്് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 10-11ന് മുന്നില്‍ നില്‍ക്കെ കൊല്‍ക്കത്ത സൂപ്പര്‍ പോയിന്റ് വിളിച്ചു. ലീഡ് 10-13 ആയി. കാലിക്കറ്റ് തുടരെ രണ്ടു പോയിന്റുകള്‍ നേടി ഒപ്പമെത്താന്‍ ശ്രമിച്ചെങ്കിലും മികച്ച അറ്റാക്കിങിലൂടെ 15-13ന് കൊല്‍ക്കത്ത ആദ്യ ലീഡ് സ്വന്തമാക്കി. രണ്ടാം സെറ്റിലും തണ്ടര്‍ബോള്‍ട്ട് ആധിപത്യം തുടര്‍ന്നു. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് കാലിക്കറ്റിന് ലീഡ് സമ്മാനിച്ചു (12-9). വിനിത്, അജിത്‌ലാല്‍ സി എന്നിവരുടെ അസാമാന്യ സ്‌പൈക്കുകളുടെ സഹായത്തില്‍ 15-12ന് രണ്ടാം സെറ്റ് നേടി ഹീറോസ് കളിയിലേക്കും തിരിച്ചെത്തി.

രാഹുലിന്റെ മികച്ച പ്രകടനം മൂന്നാം സെറ്റില്‍ കൊല്‍ക്കത്തക്ക് 5-4ന്റെ ലീഡ് നല്‍കി. വൈകാതെ ഹീറോസ് സ്‌കോര്‍ സമനിലയിലാക്കി. മുഹമ്മദ് റിയാസുദീന്റെ തകര്‍പ്പന്‍ ബ്ലോക്കും അശ്വലിന്റെ സ്‌പൈക്കും കൊല്‍ക്കത്തയെ 12-9 എന്ന സ്‌കോറിലെത്തിച്ചു. നിര്‍ണായക സൂപ്പര്‍ പോയിന്റിലൂടെ ഇരട്ട പോയിന്റുകള്‍ക്കൊപ്പം 10-15ന് കൊല്‍ക്കത്ത മൂന്നാം സെറ്റ് നേടി. നാലാം സെറ്റില്‍ 2-0ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസ് അതിവേഗം കുതിച്ചു. സ്‌കോര്‍ 8-3ല്‍ നില്‍ക്കെ സൂപ്പര്‍പോയിന്റ് വിളിച്ച് കൊല്‍ക്കത്ത ഹീറോസിന്റെ ലീഡ് മൂന്ന് പോയിന്റാക്കി കുറച്ചു. കൊല്‍ക്കത്ത തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഹീറോസിന്റെ പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. സൂപ്പര്‍ബ്ലോക്കിലൂടെ 15-12ന് നാലാം സെറ്റ് നേടിയ കാലിക്കറ്റ് വിജയ നിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അഞ്ചാം സെറ്റിലും കാലിക്കറ്റ് സ്‌കോര്‍ബോര്‍ഡ് തുറന്നു. 4-4വരെ സമനിലയായെങ്കിലും മികച്ച ബ്ലോക്കിലൂടെ കാലിക്കറ്റ് 7-4ന് ലീഡ് നേടി. 11-8ല്‍ കൊല്‍ക്കത്ത സൂപ്പര്‍ പോയിന്റ് വിളിച്ച് ലീഡ് കുറച്ചു. അശ്വല്‍ റായിയുടെ പ്രകടനം 12-12ന് ഒപ്പമെത്താന്‍ തണ്ടര്‍ബോള്‍ട്ട്‌സിനെ സഹായിച്ചു. ഇരുടീമുകളും ഓരോ പോയിന്റ്് വീതം നേടി. 13-13ല്‍ അശ്വലിലൂടെ കൊല്‍ക്കത്തക്ക് ലീഡ്. അശ്വലിന്റെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെ സെറ്റും മത്സരവും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് സ്വന്തമാക്കി.

റൂപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫെബ്രുവരി 8ന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7നാണ് മത്സരം.

Exit mobile version