ടൈറ്റന്‍സിന്റെ ഭീഷണി മറികടന്ന് ബംഗാള്‍ വാരിയേഴ്സ്

രാഹുല്‍ ചൗധരിയുടെ മുന്നേറ്റത്തില്‍ ബംഗാള്‍ വാരിയേഴ്സിനു ഭീഷണി ഉയര്‍ത്തുവാന്‍ ടൈറ്റന്‍സിനായെങ്കിലും ആ ഭീഷണി അതിജീവിച്ച് ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 30-25 എന്ന നേരിയ വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സ് തെലുഗു ടൈറ്റന്‍സിനെതിരെ വിജയം കുറിച്ചത്. പകുതി സമയത്ത് 13-11നു വിജയികള്‍ തന്നെയാണ് മത്സരത്തില്‍ മുന്നിട്ട് നിന്നത്.

മത്സരത്തിന്റെ ടോപ് സ്കോറര്‍ എട്ട് പോയിന്റ് നേടിയ രാഹുല്‍ ചൗധരിയായിരുന്നു. ഫര്‍ഹദ് മിലാഗ്ഹാര്‍ദന്‍ അഞ്ചും പോയിന്റ് നേടി. ബംഗാള്‍ നിരയില്‍ മനീന്ദര്‍ സിംഗ് ആറ് പോയിന്റ് നേടിയപ്പോള്‍ ബല്‍ദേവ് സിംഗ് അഞ്ചും സുര്‍ജീത്, രണ്‍സിംഗ് എന്നിവര്‍ നാല് വീതം പോയിന്റും നേടി.

13-11നു റെയിഡിംഗില്‍ ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍. 14-11നു എന്നാല്‍ ടാക്കിള്‍ പോയിന്റില്‍ വലിയ ലീഡ് നേടുവാന്‍ ബംഗാളിനായി. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനായി. 3-1 എന്ന നിലയില്‍ അധിക പോയിന്റുകളിലും ബംഗാള്‍ തന്നെ മുന്നിട്ട് നിന്നു.

Exit mobile version