ചെസ് ഒളിമ്പ്യാടിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ടീമിനെ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആതിഥേയരായ ഇന്ത്യക്ക് ഓപ്പണിലും വനിതാ വിഭാഗത്തിലും രണ്ട് ടീമുകളെ വീതം രംഗത്തിറക്കാൻ അർഹതയുണ്ട് അതിനാൽ തന്നെ വലിയ ടീമിനെ തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 20 താരങ്ങളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

2020-ലെ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയെ സ്വർണ്ണ മെഡലിലേക്ക് നയിച്ച വിദിത് ഗുജറാത്തി, ഇന്ത്യയെ പ്രതിനിധീകരിച്ച പെന്റല ഹരികൃഷ്ണ, ചെന്നൈ ആസ്ഥാനമായുള്ള കൃഷ്ണൻ ശശികിരൺ എന്നിവർ ഓപ്പൺ വിഭാഗത്തിലെ ഇന്ത്യയുടെ ടീമിന്റെ ഭാഗമാകും. 19 കാരനായ അർജുൻ എറിഗെയ്‌സി, എസ്‌എൽ നാരായണൻ എന്നിവരും ആദ്യ ടീമിന്റെ ഭാഗമാകും.

പ്രഗ്നാനന്ദ ആർ, നിഹാൽ സരിൻ, ഗുകേഷ് ഡി, റൗണക് സാധ്വാനി എന്നിവരുൾപ്പെട്ട യുവ പ്രതിഭകൾ ഉൾപ്പെടുന്നതാണ് രണ്ടാം ഓപ്പൺ കാറ്റഗറി ടീം.

നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള ഗ്രാൻഡ്മാസ്റ്റർമാരായ കൊനേരു ഹംപിയും ലോക പത്താം നമ്പർ താരം ഹരിക ദ്രോണവല്ലിയും ഇന്ത്യൻ വനിതാ ടീമിലുണ്ടാകും. 20220502 164550

റഷ്യൻ അനുകൂല പ്രസ്താവന, റഷ്യൻ ഗ്രാന്റ് മാസ്റ്ററെ 6 മാസത്തേക്ക് വിലക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ

റഷ്യ ഉക്രൈൻ യുദ്ധത്തിന് ഇടയിൽ റഷ്യക്ക് അനുകൂലമായ പ്രസ്താവന നടത്തിയ റഷ്യൻ ഗ്രാന്റ് മാസ്റ്റർ സെർജിയെ കർജകിനെ ആറു മാസത്തേക്ക് വിലക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ. ഉക്രൈന്റെ ക്രീമിയയിൽ ജനിച്ച സെർജിയെ 2009 വരെ ഉക്രൈനെ പ്രതിനിധീകരിച്ച താരം കൂടിയാണ്. വർഷങ്ങൾ ആയി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് കടുത്ത പിന്തുണ നൽകി വന്ന വ്യക്തി കൂടിയാണ് സെർജിയെ.

32 കാരനായ താരം കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങൾ വഴി റഷ്യയുടെ ഉക്രൈൻ അധിനിവേശം ന്യായീകരിച്ചു രംഗത്ത് വന്നത് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. 2016 ൽ ലോക ചാമ്പ്യൻ മാഗ്നസ് ക്ലാസനോട് ലോക കിരീടത്തിനു ആയി പോരാടിയ താരം കൂടിയാണ് സെർജിയെ. താരം ഫെഡറേഷൻ നിയമങ്ങൾ ലംഘിച്ചു എന്നാണ് ഫെഡറേഷൻ പറഞ്ഞത്. അതേസമയം റഷ്യൻ അനുകൂല നിലപാട് എടുത്ത മറ്റൊരു റഷ്യൻ ഗ്രാന്റ് മാസ്റ്റർ സെർജിയെ ഷിപ്പോവിനു വിലക്ക് ഇല്ല. താരത്തിന്റെ പരാമർശം വലിയ പ്രകോപനം സൃഷ്ടിക്കുന്നതല്ല എന്നാണ് ചെസ് ഫെഡറേഷൻ വ്യക്തമാക്കിയത്.

ലോക ഒന്നാം നമ്പർ മാഗ്നസ് ക്ലാസനെ തോൽപ്പിച്ച ഇന്ത്യയുടെ പതിനാറുകാരനു അഭിനന്ദനങ്ങൾ നേർന്നു സച്ചിൻ

ലോക ഒന്നാം നമ്പർ ചെസ് താരവും നോർവീജിയൻ സൂപ്പർ താരവും ആയ മാഗ്നസ് ക്ലാസനെ തോൽപ്പിച്ച ഇന്ത്യയുടെ പതിനാറുകാരൻ ഗ്രാന്റ് മാസ്റ്റർ ആർ.പ്രഗ്നനന്തക്ക് അഭിനന്ദനങ്ങൾ നേർന്നു ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. എയർതിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് ടൂർണമെന്റിൽ ആണ് ഇന്ത്യൻ താരം ക്ലാസനെ ഞെട്ടിച്ചത്. ക്ലാസനെ തോൽപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വെറും മൂന്നാമത്തെ താരമാണ് പ്രഗ. മുമ്പ് ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്, പി ഹരികൃഷ്ണ എന്നിവർ ആണ് ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച ഇന്ത്യക്കാർ.

ക്ലാസന്റെ മൂന്നു മത്സരങ്ങളുടെ വിജയകുതിപ്പിന് ആണ് താരം അന്ത്യം കുറിച്ചത്. കറുത്ത കരുക്കൾ ഉപയോഗിച്ച് ആണ് ഇന്ത്യൻ താരത്തിന്റെ ജയം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ക്ലാസനെ തോൽപ്പിക്കാൻ ആയതിൽ ഇന്ത്യൻ താരം സന്തോഷം പ്രകടിപ്പിച്ചു. കറുത്ത കരുക്കൾ ഉപയോഗിച്ച് 16 മത്തെ വയസ്സിൽ ക്ലാസനെ പോലൊരാളെ തോൽപ്പിച്ച നേട്ടം മാന്ത്രികം എന്നാണ് സച്ചിൻ പറഞ്ഞത്. താരം ഇന്ത്യക്ക് അഭിമാനം ആണ് നൽകിയത് എന്നു പറഞ്ഞ സച്ചിൻ ഒപ്പം താരത്തിന് മികച്ച ഒരു ചെസ് കാര്യരും ആശംസിച്ചു. താരത്തെ അഭിനന്ദിച്ചു വിശ്വനാഥൻ ആനന്ദ്, ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ അടക്കം മറ്റു പ്രമുഖരും രംഗത്ത് വന്നിരുന്നു.

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് റഷ്യൻ പുരസ്‌കാരം

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് നൽകി ആദരിച്ചു. ചെന്നൈയിലെ റഷ്യന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് റഷ്യൻ കോൺസുൽ ജനറൽ സെർജി കൊട്ടോവ് ആന്ഡിന് പുരസ്‌കാരം സമ്മാനിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ആനന്ദ് 1986 ലെയും 2012 ലെയും റഷ്യൻ സന്ദർശനത്തെ കുറിച്ച് മനസ് തുറന്നു. തന്റെ റഷ്യൻ എതിരാളികളുമായുള്ള ബന്ധത്തെ കുറിച്ച വാചാലനായ ആനന്ദ് റഷ്യൻ പ്രസിഡണ്ട് പുട്ടിനെ കണ്ട അനുഭവവും പങ്കുവെച്ചു.

Exit mobile version