ഗെയിംസ് റെക്കോർഡുമായി ഹാനി, ഇന്ത്യക്ക് 11ആം സ്വർണ്ണം

ഇന്ത്യക്ക് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് രണ്ടാം സ്വർണ്ണം. ജാവലിൻ ത്രോയിൽ തന്നെയാണ് രണ്ടാം സ്വർണവും വന്നത്. പുരുഷന്മാരുടെ ജാവലിൻ ത്രോ ത്രോ-എഫ്37/38 ഫൈനലിൽ 17-കാരനായ ഹാനി സ്വർണം നേടി. തന്റെ മൂന്നാം ശ്രമത്തിൽ അദ്ദേഹം 55.97 മീറ്റർ എറിഞ്ഞ് ആണ് സ്വർണ്ണം നേടിയത്‌. ഗെയിംസ് റെക്കോർഡ് ആയിരുന്ന 46.28 മീറ്ററാണ് ഹാനി ഇന്ന് ഭേദിച്ചത്.മറ്റൊരു ഇന്ത്യൻ താരം ബോബി ഇതേ ഇനത്തിൽ 42.23 മീറ്റർ എറിഞ്ഞ് ആറാം സ്ഥാനത്തെത്തി.

ഇന്ത്യക്ക് ഇതോടെ 11 സ്വർണ്ണം ആയി. ആകെ 44 മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 11 സ്വർണ്ണത്തോടൊപ്പം 12 വെള്ളിയും 21 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

ലോക റെക്കോർഡ് കുറിച്ച് സുമിത് ഇന്ത്യക്ക് ആയി സ്വർണ്ണം നേടി

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യൻ അഭിമാനം ഉയർത്തി സുമിത് ആന്റിൽ. ഇന്ന് പുരുഷ F64 ജാവലിൻ ത്രോയിൽ ആന്റിൽ ലോക റെക്കോർഡ് പുതുക്കി ആണ് സുമിത് സ്വർണ്ണം നേടിയത്. 73.29 മീറ്റർ എറിഞ്ഞാണ് അദ്ദേഹം തന്റെ തന്നെ ലോക റെക്കോർഡ് മറികടന്നത്‌. ടോകിയോ പാരാലിമ്പിക്സിൽ 70.83 മീറ്റർ എറിഞ്ഞും സുമിത് ലോക റെക്കോർഡ് കുറിച്ചിരുന്നു.

അതേസമയം, മറ്റൊരു ഇന്ത്യൻ അത്‌ലറ്റായ പുഷ്പേന്ദ്ര സിംഗ് അതേ ഇനത്തിൽ വെങ്കല മെഡൽ നേടി. 62.06 മീറ്റർ ആണ് പുഷ്പേന്ദ്ര എറിഞ്ഞത്. ശ്രീലങ്കയുടെ അരചിഗെ വെള്ളി നേടി. ഇന്ത്യ ഇതോടെ ആകെ 43 മെഡലുകൾ ആയി.10 സ്വർണ്ണം, 12 വെള്ളി, 21 വെങ്കലം എന്നിങ്ങനെ ആണ് ഇന്ത്യയുടെ മെഡൽ ടാലി.

5000 മീറ്ററിൽ ശരത് ശങ്കരപ്പ ഇന്ത്യക്ക് ആയി സ്വർണ്ണം നേടി

2023ലെ ഏഷ്യൻ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തിലും ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘം മെഡലുകൾ വാരിക്കൂട്ടി. അത്ലറ്റിക്സിൽ പുരുഷന്മാരുടെ T13 5000 മീറ്റർ ഇനത്തിൽ ശരത് ശങ്കരപ്പ സ്വർണ്ണം നേടി. 20:18.90 സെക്കന്റിൽ ഓടിയെത്തിയാണ് ശരത് ശങ്കരപ്പ സ്വർണം നേടിയത്. ജോർദാനിൽ നിന്നുള്ള മബീൽ മഖബ്ലെക്ക് .1 സെക്കൻഡ് വ്യത്യാസത്തിൽ ആണ് സ്വർണം നഷ്ടമായത്.

ഇന്ത്യക്ക് ഇതോടെ 10 സ്വർണ്ണം ആയി. ഇതു കൂടാതെ 12 വെള്ളിയും 13 വെങ്കലവും ഇന്ത്യക്ക് ഉണ്ട്. ആകെ 35 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

ഏഷ്യൻ പാരാ ഗെയിംസ്
ഇന്ത്യ മെഡൽ നില
10 12 13

ഡിസ്കസ് ത്രോയിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും ഇന്ത്യക്ക്!!

ഏഷ്യൻ പാരാ ഗെയിംസ് പുരുഷന്മാരുടെ ഡിസ്കസ് ത്രോ ഇനത്തിൽ ഇന്ത്യ പോഡിയം സ്വീപ്പ് നടത്തി‌. സ്വർണ്ണവും വെള്ളിയും വെങ്കലവും ഇന്ത്യ തന്നെ നേടി. ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഡിസ്കസ് ത്രോ-F54/55/56 ഫൈനലിൽ 38.56 മീറ്റർ എറിഞ്ഞ് റെക്കോർഡ് തകർത്ത് നീരജ് യാദവ് സ്വർണം ഉറപ്പിച്ചു. 42.13 മീറ്റർ എറിഞ്ഞ് വെള്ളി നേടിയ യോഗേഷ് കത്തൂനിയയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മുത്തുരാജ 35.06 മീറ്റർ എറിഞ്ഞ് വെങ്കലം നേടി. ഇന്ത്യക്ക് ഇതോടെ 10 സ്വർണ്ണം ആയി. ഇതു കൂടാതെ 12 വെള്ളിയും 13 വെങ്കലവും ഇന്ത്യക്ക് ഉണ്ട്. ആകെ 35 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

ഏഷ്യൻ റെക്കോർഡ് കുറിച്ച് ദീപ്തി, ഇന്ത്യക്ക് എട്ടാം സ്വർണ്ണം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് എട്ടാം സ്വർണ്ണം. വനിതകളുടെ 400 മീറ്റർ-T20യിൽ ദീപ്തി ജീവൻജി ആണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്‌. 56.69 എന്ന സമയത്തോടെ ഫിനിഷ് ചെയ്ത് ഏഷ്യൻ പാരാ റെക്കോർഡും ഗെയിംസ് റെക്കോർഡും ദീപ്തി ഇന്ന് സ്ഥാപിച്ചു. തായ്ലൻഡ് താരം കൈസിംഗ് വെള്ളിയും ജപ്പാന്റെ കാന്നൊ നിന വെങ്കലവും നേടി.

ഇന്ത്യയുടെ എട്ടാം സ്വർണ മെഡൽ ആയിരുന്നു ദീപ്തി നേടിയത്‌. 8 സ്വർണ്ണം, 8 വെള്ളി, 8 വെങ്കലം എന്നിങ്ങനെ 24 മെഡലുകൾ ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യ ഇതുവരെ രണ്ട് സ്വർണ്ണം നേടി.

ഇന്ത്യ സ്വർണ്ണ വേട്ട തുടരുന്നു, പ്രാചി യാദവ് സ്വർണ്ണം നേടി

നാലാമത് ഏഷ്യൻ പാരാ ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യ മികച്ച രീതിയിൽ തുടങ്ങി. കാനോ വനിതാ കെഎൽ2 ഇനത്തിൽ ഇന്ത്യയുടെ പ്രാചി യാദവ് സ്വർണം നേടി. വനിതാ VL2 ഫൈനലിൽ ഇന്നലെ പ്രാചി വെള്ളി നേടിയിരുന്നു‌. ഇന്നലെ ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ ആയിരുന്നു അവർക്ക് സ്വർണ്ണം നഷ്ടപ്പെട്ടത്. എന്നാൽ ഇന്ന് അവർ സ്വർണ്ണം ഉറപ്പിച്ചു‌.

വനിതകളുടെ KL2 ഇനത്തിൽ 54.962 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. ചൈനയുടെ ഷാൻഷാൻ വാങ് 55.674 സെക്കൻഡിൽ വെള്ളി മെഡൽ നേടി. ഇറാന്റെ റോയ സോൾട്ടാനി 56.714 സെക്കൻഡിൽ വെങ്കലം നേടി. ഇന്ത്യയുടെ ഏഴാൻ സ്വർണ്ണ മെഡൽ ആണ് ഇത്.

റെക്കോഡും ഒപ്പം ഇന്ത്യക്കായി സ്വർണ്ണവും നേടി പ്രവീൺ കുമാർ

പ്രവീൺ കുമാർ 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ആയി സ്വർണം നേടി. ഒപ്പം ഗെയിംസ് റെക്കോർഡും അദ്ദേഹം കുറിച്ചു. സ്ഥാപിക്കുകയും ചെയ്തു. പാരാ ഗെയിംസിലെ T64 പുരുഷന്മാരുടെ ഹൈജമ്പ് ഫൈനൽ ഇനത്തിൽ ആണ് സ്വർണം നേടിയത്. 2.02 മീറ്റർ എന്ന ദൂരൻ ചാടിയാണ് റെക്കോർഡ് ഇട്ടത്‌.

1.95 മീറ്റർ ചാടി ഇന്ത്യയുടെ ഉണ്ണി രേണുവും ഇതേ ഇനത്തിൽ വെങ്കലം നേടി. ഈ വിജയം ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യ ദിനത്തിലെ ഇന്ത്യയുടെ ആറാം സ്വർണം അടയാളപ്പെടുത്തുന്നു. ആറ് സ്വർണ്ണവും 6 വെള്ളിയും 5 വെങ്കലവും ആയി ഇന്ത്യ 17 മെഡലുകൾ സ്വന്തമാക്കി.

പുരുഷന്മാരുടെ 5000 മീറ്ററിൽ ഇന്ത്യയുടെ അങ്കുർ ധാമയ്ക്ക് സ്വർണ്ണം

ചൈനയിൽ നടക്കുന്ന പാരാ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ T11 ഇനത്തിൽ ഇന്ത്യക്ക് സ്വർണ്ണം നേടി. അങ്കുർ ധാമ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ്റ്റഹ്. 16:37.29 എന്ന ശ്രദ്ധേയമായ സമയത്തിൽ ഫിനിഷ് ചെയ്യാൻ ധാമക്ക്കായി. ഇന്ത്യക്ക് ഇതോടെ 5 സ്വർണ്ണം ആയി‌. കസാക്കിസ്ഥാന്റെ അബ്ദുവലെവ് രണ്ടാം സ്ഥാനം നേടി‌‌ ഹോങ്കോങ്ങിന്റെ ചുങ് ഫി വെങ്കലവും നേടി‌.

ആകെ ഇന്ത്യക്ക് ഇതോടെ 12 മെഡൽ ആയി. 5 സ്വർണ്ണം, 5 വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്. പാര ഒളിമ്പിക്സിന്റെ ആദ്യ ദിനം തന്നെ ഇത്ര മെഡലുകൾ നേടിയത് ഇന്ത്യക്ക് ഊർജ്ജം നൽകും. ഏഷ്യൻ ഗെയിംസ് പോലെ പാര ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ വേട്ട ആകും ഇന്ത്യയുടെ ലക്ഷ്യം.

അവനി ലെഖാരയ്ക്കു സ്വർണ്ണം, ഏഷ്യാ പാരാ ഗെയിംസിൽ ഇന്ത്യ കുതിക്കുന്നു

അവനി ലെഖര ഒരിക്കൽ കൂടെ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്‌. ഏഷ്യൻ പാരാ ഗെയിംസിലും അവനി സ്വർണ്ണം നേടി. ടോക്കിയോ പാരാലിമ്പിക് ചാമ്പ്യൻ അവനി ലെഖാര ചൈനയിലും ഇന്ത്യയുടെ അഭിമാനം ഉയർത്തു. R2 – വനിതകളുടെ 10m AR സ്റ്റാൻഡ് SH1 ഫൈനലിൽ സ്വർണ്ണ മെഡൽ അവർ ഉറപ്പിച്ചു. 249.6 എന്ന ശ്രദ്ധേയമായ ടോട്ടൽ സ്‌കോറുമായി ലെഖര മൂന്ന് ചൈനീസ് എതിരാളികളെ പിന്നിലാക്കി ആണ് സ്വർണ്ണം നേടിയത്.

മറ്റൊരു ഇന്ത്യൻ മത്സരാർത്ഥി മോണ അഗർവാൾ, കടുത്ത മത്സരങ്ങൾക്കിടയിൽ ആറാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ നാലാമത്തെ സ്വർണ്ണ മെഡൽ ആണ് ഇത്. നേരത്തെ ഹൈ ജമ്പിൽ രണ്ട് സ്വർണ്ണവും ക്ലബ് ത്രോയിൽ ഒരു സ്വർണ്ണവും ഇന്ത്യ നേടിയിരുന്നു. ഇന്ത്യക്ക് ആകെ 11 മെഡൽ ആയി. നാലു സ്വർണ്ണം, അഞ്ച് വെള്ളി, 2 വെങ്കലം എന്നിവയാണ് ഇന്ത്യ നേടിയത്‌.

ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണ്ണം നൽകി നിഷാദ്

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ മെഡൽ കൊയ്യുന്നു. പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ നിഷാദ് കുമാർ ഇന്ത്യയ്‌ക്കായി മൂന്നാം സ്വർണം നേടി. 2.02 മീറ്റർ വിസ്മയകരമായ ചാട്ടത്തോടെ കുമാർ സ്വർണ്ണം നേടുകയും ഒപ്പം ഗെയിംസ് റെക്കോർഡ് സ്ഥാപിക്കുജയും ചെയ്തു.

1.94 മീറ്റർ ചാടി രാംപാൽ അതേ ഇനത്തിൽ വെള്ളി മെഡലും ഉറപ്പിച്ചു. നേരത്തെ ഹൈജമ്പ് T63യിൽ ഇന്ത്യ സ്വർണ്ണം ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയിരുന്നു. ക്ലബ് ത്രോ ഇനത്തിലും ഇന്ത്യ മെഡൽ തൂത്തുവാരി. ഇന്ത്യക്ക് ഇപ്പോൾ ആകെ 10 മെഡലുകൾ ആയി. 3 സ്വർണ്ണം, 5 വെള്ളി, 2 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഏഷ്യൻ പാരാ ഗെയിംസ്, ക്ലബ് ത്രോയിലും മൂന്ന് മെഡലും ഇന്ത്യക്ക്

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര വിജയം. ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ക്ലബ് ത്രോ എഫ് -51 ഇനത്തിൽ ഇന്ത്യൻ അത്‌ലറ്റുകൾ മെഡലുകൾ തൂത്തുവാരി, മൂന്ന് പോഡിയം പൊസിഷനുകളും ഇന്ത്യ കരസ്ഥമാക്കി. അസാധാരണമായ വൈദഗ്ധ്യവും കൃത്യതയും പ്രകടമാക്കി 30.01 മീറ്റർ എറിഞ്ഞ് വിസ്മയിപ്പിക്കുന്ന ഗെയിംസ് റെക്കോർഡ് എറിഞ്ഞ് പ്രണവ് ശൂർമ സ്വർണ്ണം നേടി.

28.76 മീറ്റർ എറിഞ്ഞ് ഇന്ത്യയുടെ ധർമ്മവീർ സിൽവർ സ്വന്തമാക്കി. അമിത് കുമാർ വെങ്കലവുൻ നേടി. 26.93 മീറ്റർ എറിഞ്ഞ് ആണ് അമിത് വെങ്കലം നേടിയത്. ഇന്ത്യ ഇതിനകം മൂന്ന് സ്വർണ്ണം നേടി കഴിഞ്ഞു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താൺ.

ഏഷ്യൻ പാരാ ഗെയിംസ്, ഹൈ ജംപിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും ഇന്ത്യക്ക്

2023 ലെ ഏഷ്യൻ പാരാ ഗെയിംസിന്റെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യ മെഡലുകൾ വാരി കൂട്ടുന്നു‌. പുരുഷന്മാരുടെ T63 ഹൈജംപിൽ ഇന്ത്യ മൂന്ന് മെഡലും തങ്ങളുടേതാക്കി‌. ശൈലേഷ് കുമാർ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയപ്പോൾ. തങ്കവേലു മാരിയപ്പൻ വെള്ളിയും പദിയാർ ഗോവിന്ദ്ഭായ് വെങ്കലവും നേടി.

ശൈലേഷ് കുമാർ 1.82 മീറ്റർ ദൂരം ചാടിയാണ് സ്വർണ്ണം നേടിയത്. ഗെയിംസ് റെക്കോർഡ് ആണിത്. അതേസമയം, തങ്കവേലു മാരിയപ്പൻ 1.80 മീറ്റർ ആണ് ചാടിയത്‌. അദ്ദേഹത്തിന്റെ സീസൺ ബെസ്റ്റ് ചാട്ടമാണിത്‌. ഗോവിന്ദ്ഭായി 1.78 മീറ്റർ ചാടി ആണ് വെങ്കലം നേടിയത്. ഇവന്റിൽ മൂന്ന് പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

Exit mobile version