Picsart 23 10 25 16 53 22 201

ജാവലിൻ ത്രോയിൽ മൂന്ന് മെഡലും ഇന്ത്യ സ്വന്തമാക്കി

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-F46-ൽ ഇന്ത്യ പോഡിയം സ്വീപ്പ് നടത്തി‌. ഈ ഇനത്തിൽ സ്വർണ്ണവും വെങ്കലവും വെള്ളിയും ഇന്ത്യ തന്നെ നേടി‌. 68.60 മീറ്റർ എറിഞ്ഞ സുന്ദർ സിംഗ് ഗുർജാർ ആണ് സ്വർണം നേടിയത്. 67.08 നീറ്റർ എറിഞ്ഞ റിങ്കു വെള്ളിയും, 63.52 മീറ്റർ ദൂരം എറിഞ്ഞ അജീത് സിംഗ് വെങ്കലവും നേടി.

ഇതോടെ ഇന്ത്യ ആകെ 63 മെഡലുകൾ ഈ ഗെയിംസിൽ നേടി. 15 സ്വർണ്ണം എന്ന 2018 ഗെയിംസിലെ റെക്കോർഡിനൊപ്പം എത്താനും ഇന്ത്യക്ക് ആയി. 15 സ്വർണ്ണം 20 വെള്ളി 28 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്.

Exit mobile version