Picsart 23 10 02 11 31 05 843

39 വർഷം മുമ്പുള്ള പി ടി ഉഷയുടെ റെക്കോർഡിനൊപ്പം എത്തി വിദ്യ രാംരാജ്

ഇന്ത്യൻ അത്‌ലറ്റ് വിദ്യ രാംരാജ് ഇന്ന് നാലു ദശകത്തോളമായും ആർക്കും ഒപ്പം എത്താൻ കഴിയാതിരുന്ന ഒരു റെക്കോർഡിനൊപ്പം എത്തി. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്‌സിൽ പി ടി യുടെ ദേശീയ റെക്കോർഡിനൊപ്പം വിദ്യ എത്തു. 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 25 കാരിയായ അത്ലറ്റ് ചരിത്രം എഴുതിയത്.

ഈ ഫിനിഷോടെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. ഇന്ത്യൻ ഇതിഹാസം പി.ടി. ഉഷ 39 വർഷം മുമ്പ് സ്ഥാപിച്ച ദേശീയ റെക്കോർഡിന് ഒപ്പമാണ് വിദ്യ ഇന്ന് എത്തിയത്. സെപ്റ്റംബറിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 5 അത്‌ലറ്റിക്‌സ് മീറ്റി ഈ ദേശീയ റെക്കോഡിന് 0.01 സെക്കൻഡ് മാത്രം പിറകിൽ ആയി വിദ്യ ഫിനിഷ് ചെയ്തിരുന്നു. നാളെ ഇന്ത്യൻ സമയം 4:50 PMന് ഫൈനൽ നടക്കും.

Exit mobile version