Picsart 23 10 02 10 45 54 497

പ്രതിഷേധം ഫലിച്ചു, ജ്യോതിയുടെ വെങ്കലം വെള്ളി ആയി

ഇന്നലെ ഏഷ്യൻ ഗെയിംസിലെ 100 മീറ്റർ ഹർഡിൽസിലെ അധികൃതരുടെ വിധികൾ ഏവരെയും ആശയ കുഴപ്പത്തിൽ ആക്കിയിരുന്നു. മത്സരം ആരംഭിക്കും മുമ്പ് ഇന്ത്യയുടെ ജ്യോതി യർരാജിയെ ഫൗൾസ്റ്റാർട്ട് എന്ന് പറഞ്ഞു അയോഗ്യ ആക്കിയതാണ് വിവാദമായത്. വെടി പൊട്ടും മുമ്പ് ചൈനയുടെ വു യാന്നിയെ ആണ് ഓടിയത് എങ്കിലും റിപ്ലേ കണ്ട ശേഷം വു യാന്നിക്ക് ഒപ്പം ഇന്ത്യയുടെ ജ്യോതിയെയും ഉദ്യോഗസ്ഥർ അയോഗ്യ ആക്കി.

ജ്യോതി യർരാജി ഉദ്യോഗസ്ഥരോട് സക്തമായി വാദിച്ചതിനു ശേഷം ഇന്ത്യൻ അത്‌ലറ്റിനും ഒപ്പം വു യാന്നിക്കും ഓടാം എന്നും എന്നാൽ അവരുടെ ഫിമിഷ് കണക്കിൽ എടുക്കില്ല എന്നും അധികൃതർ പറഞ്ഞു. നിരാശയോടെ ആണെങ്കിലും ഓടിയ ജ്യോതി വെങ്കല മെഡൽ സ്ഥാനത്ത് ഫിനിഷ് ചെയ്തു. തുടർന്നു ഇന്ത്യ പ്രതിഷേധവുമായി രംഗത്ത് എത്തി.

അവസാനം ഒന്നാമത് ഫിനിഷ് ചെയ്ത വു യാന്നിയെ അയോഗ്യ ആക്കാൻ വിധി വന്നു. ജ്യോതി വെങ്കലത്തിൽ നിന്ന് വെള്ളിയിലേക്കും എത്തി.

Exit mobile version