ഫൈനലില്‍ ഉസ്ബൈക്കിസ്ഥാന്‍ താരത്തോട് പരാജയപ്പെട്ട് പിങ്കി, വെള്ളി മെഡല്‍

കുറാഷ് ഫൈനലില്‍ വെള്ളി മെഡലില്‍ ഒതുങ്ങി ഇന്ത്യന്‍ പ്രതീക്ഷ. സെമിയില്‍ മാലപ്രഭ ജാഥവിനെ 10-0നു തകര്‍ത്ത ഉസ്ബൈക്കിസ്ഥാന്‍ താരത്തിനു മുന്നില്‍ അതേ സ്കോറിനു പിങ്കി ബാല്‍ഹാര അടിയറവു പറഞ്ഞപ്പോള്‍ കുറാഷില്‍ നിന്ന് സ്വര്‍ണ്ണമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.

എന്നാല്‍ വെള്ളി മെഡല്‍ നേടിയ പിങ്കിയ്ക്കൊപ്പം മാലപ്രഭയുടെ വെങ്കല നേട്ടം കൂടി ചേരുമ്പോള്‍ ഇന്ത്യ 52 കിലോ വിഭാഗം വനിതകളുടെ മത്സരയിനത്തില്‍ മെച്ചപ്പെട്ട ഫലമാണ് സ്വന്തമാക്കിയിട്ടുള്ളത്.

Exit mobile version