ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം, മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇൻഡോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനവുമായി കുതിക്കുമ്പോൾ മെഡൽ നേട്ടങ്ങളിൽ മികച്ച സംഭാവന നൽകിയ മലയാളി താരങ്ങളെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

ജിന്‍സണ്‍ ജോണ്‍സണ്‍,വിസ്മയ,കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്,പിയു ചിത്ര എന്നി താരങ്ങൾ മികച്ച പ്രകടനത്തോടെ മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി. 800 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും നേടിയിരുന്നു. സ്വർണം നേടിയ 4×400 മീറ്റര്‍ റിലേ ടീമില്‍ മലയാളി താരം വിസ്മയയും പങ്കെടുത്തിരുന്നു. വെള്ളി മെഡൽ നേടിയ പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേ മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസും ഉഉൾപ്പെട്ടിരുന്നു. പിയു ചിത്ര വെങ്കലം നേടിയത് 1500 മീറ്ററിലാണ്.

കൊല്ലംകാരനായ മുഹമ്മദ് അനസ് മൂന്നു ഏഷ്യൻ ഗെയിംസ് മെഡലുകളുമായിട്ടാണ് കേരളത്തിൽ തിരിച്ചെത്തുക. 4×400 മീറ്റര്‍ റിലേക്ക് പുറമെ പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തിലും 4×400 മീറ്റര്‍ മിക്സട് റിലേയിലും അനസിന്റെ പ്രതിനിധ്യമുണ്ട്.

Exit mobile version