Picsart 23 09 28 19 13 51 483

ഏഷ്യൻ ഗെയിംസ്; സൗദി അറേബ്യയോട് തോറ്റ് ഇന്ത്യൻ ഫുട്ബോൾ ടീം പുറത്ത്

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്റെ യാത്ര അവസാനിച്ചു. ഇന്ന് ക്വാർട്ടർ ഫൈനലിൽ കരുത്തരായ സൗദി അറേബ്യ ആണ് ഇന്ത്യയെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു സൗദി അറേബ്യയുടെ വിജയം. ആദ്യ പകുതിയിൽ സൗദി അറേബ്യക്ക് ഒപ്പം നിൽക്കാൻ ഇന്ത്യക്കായി. കളി 45 മിനുട്ട് കഴിയുമ്പോൾ ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സൗദി ഗോൾ കണ്ടെത്തി. 51ആം മിനുട്ടിൽ മാരൻ സൗദിക്ക് ലീഡ് നൽകി. ഇതു കഴിഞ്ഞ് 6 മിനുട്ടിൽ അദ്ദേഹം തന്നെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ശക്തമായ ടീമിനെ അയക്കാൻ ആകാത്തതു കൊണ്ട് തന്നെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.

Exit mobile version