ട്രിപ്പിള്‍ ജംപില്‍ വെങ്കലവുമായി അര്‍പീന്ദര്‍, കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍

കോണ്ടിനെന്റല്‍ കപ്പിലസ്‍ ഇന്ത്യയുടെ ആദ്യ മെഡലുമായി അര്‍പീന്ദര്‍ സിംഗ്. ഇന്ന് നടന്ന ട്രിപ്പിള്‍ ജംപില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ അര്‍പീന്ദര്‍ IAAF കോണ്ടിനെന്റല്‍ കപ്പില്‍ വെങ്കലം നേടിയത് 16.59 മീറ്റര്‍ ചാടിയാണ്.

17.59 മീറ്റര്‍ ചാടിയ ക്രിസ്റ്റ്യന്‍ ടെയിലര്‍ സ്വര്‍ണ്ണവും ഹ്യൂജസ് ഫാബ്രൈസ് സാങ്കോ (17.02 മീറ്റര്‍) വെള്ളിയും നേടി.

Previous articleമിക്സഡിൽ ‘സഖ്യകക്ഷികൾക്ക്’ വിജയം
Next articleഫ്രാൻസിനോട് രണ്ട് ഗോളിന്റെ പരാജയം മാത്രം ഏറ്റുവാങ്ങി ഇന്ത്യൻ അണ്ടർ 19