Picsart 24 08 08 09 46 01 253

മാർക്കോ റിയൂസ് ഇനി എൽ എ ഗാലക്സിയിൽ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ഇനി അമേരിക്കയിൽ കളിക്കും. ഡോർട്മുണ്ടിനോട് വിട പറഞ്ഞ റിയൂസ് അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ ആകും കളിക്കുക. എൽ എ ഗാലക്സി റിയൂസിസിന്റെ സൈനിംഗ് ഔദ്യോഗികമായി പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ റിയുസ് കരാർ പുതുക്കില്ല എന്ന് ഡോർട്മുണ്ട് അറിയിച്ചിരുന്നു. 12 വർഷമായി ഡോർട്മുണ്ടിനൊപ്പം ഉള്ള താരമാണ് റിയുസ്. 2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 430ഓളം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 168 ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്. 128 അസിസ്റ്റും നൽകി. നാല് കിരീടങ്ങളും ക്ലബിനൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്.

Exit mobile version