Picsart 24 08 09 10 48 56 503

മാറ്റം ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, സീസൺ തുടങ്ങുന്നതും പരിക്ക് കാരണം ഡിഫൻസിൽ ആളില്ലാതെ

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ അതേ പ്രതിസന്ധികളുമായി തന്നെ ആണ് പുതിയ സീസണും തുടങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഭൂരിഭാഗം സമയത്തും ഡിഫൻസിൽ കളിക്കാൻ കൃത്യമായ താരങ്ങൾ ഇല്ലാതെ യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ നാളെ കമ്മ്യൂണിറ്റി ഷീൽഡ് കളിച്ച് സീസൺ ആരംഭിക്കുമ്പോഴും യുണൈറ്റഡിന്റെ ഡിഫൻസിലെ പ്രധാനികൾ എല്ലാം പരിക്കേറ്റ് പുറത്താണ്‌.

നാളെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് യുണൈറ്റഡ് നേരിടേണ്ടത്. അവരുടെ ആറ് ഡിഫൻഡർമാർ നാളെ നടക്കുന്ന മത്സരത്തിന് ഉണ്ടാകില്ല. ലെനി യോറോ, ആരോൺ വാൻ-ബിസാക്ക, ഹാരി മഗ്വയർ, വിക്ടർ ലിൻഡലോഫ്, ലൂക്ക് ഷാ, ടൈറൽ മലേഷ്യ എന്നിവരാണ് പരിക്ക് കാരണം നാളെ കളിക്കില്ല എന്ന് ഉറപ്പായ ഡിഫൻഡേഴ്സ്. നാളെ ലിസാൻഡ്രോ മാർട്ടിനസും എവാൻസും സെന്റർ ബാക്ക് കൂട്ടുകെട്ട് ആകും എന്ന് പ്രതീക്ഷിക്കുന്നു. കസെമിറോ ഡിഫൻസിൽ കളിക്കാനും സാധ്യതയുണ്ട്.

ഇത് കൂടാതെ സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടും മാഞ്ചസ്റ്റർ നിരയിൽ പരിക്ക് കാരണം ഇല്ല.

Exit mobile version