Picsart 24 07 29 19 04 57 386

കെയ്ലർ നെവസ് ഇനി ഇറ്റലിയിൽ

പി എസ് ജി ഗോൾകീപ്പർ കെയ്ലർ നവസ് ക്ലബ് വിട്ടു. താരം ഇനി ഇറ്റാലിയൻ ക്ലബായ മോൻസയ്ക്ക് ആയി കളിക്കും. പി എസ് ജിയിലെ കരാർ അവസാബിച്ച നെവസ് ഫ്രീ ഏജന്റായി ക്ലബ് വിടും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തെ കരാർ താരം ഒപ്പുവെച്ചു.

കഴിഞ്ഞ സീസണിൽ ലോൺ ഡീലിൽ നവസ് പ്രീമിയർ ലീഗ് ക്ലബായ ഫോറസ്റ്റിനായി കളിച്ചിരുന്നു. അതിനു ശേഷം പി എസ് ജിയിൽ കളിക്കാൻ അവസരമില്ലാതെ തുടരുകയായിരുന്നു.

ഡൊണ്ണരുമ്മ ആണ് ഇപ്പോൾ പി എസ് ജി വല കാക്കുന്നത്. അവർ നവസിനെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. രണ്ടാം ഗോൾ കീപ്പറായിൽ നിൽക്കാൻ നവസും ആഗ്രഹിച്ചിരുന്നില്ല. മുമ്പ് റയൽ മാഡ്രിഡിനോട് ഒപ്പം അഞ്ച് സീസണോളം കളിച്ചിട്ടുണ്ട്. 3 ചാമ്പ്യൻസ് ലീഗ് കിരീടവും റയലിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version