FeaturedIndian Super League

“കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ മത്സരങ്ങളും ഫൈനൽ പോലെയാണ്”

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ഇനി എല്ലാ മത്സരങ്ങളെയും ഫൈനൽ പോലെയാണ് കാണുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഐ എസ് എൽ ലീഗ് കിരീടം നേടാൻ ആകുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ല. ഇനിയും അതിന് കുറേ സമയം ഉണ്ട്. ഈ ലീഗ് തീർത്തും പ്രവചനാതീതമാണ്. ആർക്കും ആരെയും തോൽപ്പിക്കാം. അതുകൊണ്ട് എല്ലാ മത്സരങ്ങളും ഫൈനൽ എന്ന പോലെ കാണണം. ഇവാൻ പറഞ്ഞു.

ടീമിനെ ഒരു കരുത്തുറ്റ ടീമാക്കി മാറ്റാൻ ആണ് ശ്രമിക്കുന്നത്. ഇപ്പോഴത്തേക്ക് വേണ്ടി മാത്രമല്ല ഭാവിയും കൂടെ ലക്ഷ്യം വെച്ചാണ് ടീം ഒരുക്കുന്നത്. അദ്ദേഹം പറഞ്ഞു. ലീഗ് കിരീടം നേടണം എന്ന് ഇപ്പോൾ പറയാൻ തങ്ങൾക്ക് ആവില്ല. കഴിഞ്ഞ സീസണിൽ എങ്ങനെ ആയിരുന്നു എൻ‌ ഓർക്കണം വിനയം വിടരുത്. ഇവാൻ പറഞ്ഞു. സീസണിലെ ആദ്യ പകുതി പോലെ രണ്ടാം പകുതിയും തുടരണം എന്നും ഇവാൻ പറഞ്ഞു. ലീഗിന്റെ അവസാന ഘട്ടത്തിൽ മാത്രമെ ലീഗ് കിരീടത്തെ കുറിച്ച് ചിന്തിക്കു എന്നും അദ്ദേഹം പറഞ്ഞു.