FeaturedIndian Premier League

“ബട്ലർ 20 ഓവർ നിന്നാൽ ചെയ്സ് ചെയ്യാൻ പറ്റാത്ത ഒരു സ്കോറുമില്ല” – സഞ്ജു

ജോസ് ബട്ലർ 20 ഓവർ ബാറ്റു ചെയ്താൽ ഏതു സ്കോറും ചെയ്സ് ചെയ്യാൻ ആകും എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ സെഞ്ച്വറിയുമായി രാജസ്ഥാൻ റോയൽസിനെ വിജയത്തിൽ എത്തിക്കാൻ ബട്ലറിനായിരുന്നു. 60 പന്തിൽ 107 റൺസ് എടുത്ത് ബട്ലർ പുറത്താകാതെ നിൽക്കുക ആയിരുന്നു.

ബട്ലർ 24 04 17 00 17 09 703

“ഈ വിജയത്തിൽ വളരെ സന്തോഷമുണ്ട്. നഷ്ടപ്പെട്ട വിക്കറ്റുകൾ പോലെ ഞങ്ങൾ എങ്ങനെ കളിയിലേക്ക് വരും എന്ന് ചിന്തിച്ചു. റോവ്‌മാൻ രണ്ട് സിക്‌സറുകൾ അടിച്ചു, അപ്പോഴാണ് ഞങ്ങൾ കളിയിൽ ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയത്.” സഞ്ജു പറഞ്ഞു.

“അവരും നന്നായി കളിച്ചു. അവർക്കുണ്ടായിരുന്ന സ്പിന്നിൻ്റെ നിലവാരം മികച്ചതായിരുന്നു, അവർ നന്നായി പന്തെറിഞ്ഞു. ഈ ഗ്രൗണ്ടവരുടെ സ്പിന്നർമാർക്ക് അനുയോജ്യമാണ്. എന്നാൽ ബട്ലർ കഴിഞ്ഞ 6-7 വർഷങ്ങളിൽ ഞങ്ങൾക്കായി ഇതുപോലെ വിജയശില്പിയാകുന്നു‌. അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്സിൽ മുകളിൽ ഇത് നിൽക്കും.” സഞ്ജു പറഞ്ഞു.

ബട്ലർ 20 ഓവർ ബാറ്റു ചെയ്താൽ ചെയ്സ് ചെയ്യാൻ പറ്റാത്ത ഒരു സ്കോറും ഇല്ല എന്നാണ് താൻ വിശ്വസിക്കുന്നത്. സഞ്ജു പറഞ്ഞു.