Picsart 24 04 06 15 09 31 682

അടുത്ത സീസണിലും മാഞ്ചസ്റ്ററിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല എന്ന് ടെൻ ഹാഗ്

അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ ഉണ്ടാകും എന്ന് വിശ്വസിക്കുന്നതായി എറിക് ടെൻ ഹാഗ്. ടീമിൻറെ മോശം പ്രകടനം തുടരുകയാണെങ്കിലും താൻ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നത് ഇഷ്ടപ്പെടുന്നുവെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക് തങ്ങൾ വൈകാതെ എത്തുമെന്നും ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു. നാളെ ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

അടുത്ത സീസണിൽ നിങ്ങൾ ഇവിടെ ഉണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. “എനിക്ക് സംശയങ്ങളൊന്നുമില്ല, ഇവിടെ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു‌. ഈ ക്ലബിൽ പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു”. ടെൻ ഹാഗ് മറുപടിയായി പറഞ്ഞു.

“ഇതൊരു വെല്ലുവിളിയാണ്. ഫലങ്ങൾ എല്ലായ്‌പ്പോഴും ശരിയായ ദിശയിലല്ല പോകുന്നതെങ്കിലും നമ്മൾ എവിടെയായിരിക്കാൻ ആഗ്രഹിക്കുന്നുവോ അവിടെ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്”. ടെൻ ഹാഗ് പറഞ്ഞു.

Exit mobile version