വനിത എഫ്.എ കപ്പ് സെമിയിൽ ആഴ്‌സണൽ, ചെൽസി പോരാട്ടം

വനിത എഫ്.എ കപ്പ് ഫൈനലിൽ സൂപ്പർ പോരാട്ടം. നിലവിൽ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ രണ്ടാമതുള്ള ചെൽസിയെ സെമിയിൽ നേരിടും. കഴിഞ്ഞ വർഷം എഫ്.എ കപ്പ് ഫൈനലിൽ ഏറ്റ തോൽവിക്ക് പ്രതികാരം തേടി ആവും ആഴ്‌സണൽ ഇറങ്ങുക. കോവന്റി യുണൈറ്റഡിനെ 4-0 നു തകർത്ത് ആണ് ആഴ്‌സണൽ സെമിയിൽ എത്തിയത് എങ്കിൽ ചെൽസി ക്വാർട്ടർ ഫൈനലിൽ ബ്രിമിങ്ഹാം സിറ്റിയെ 5-0 നു തോൽപ്പിച്ചു.

രണ്ടാം സെമിഫൈനലിൽ 2018/2019 ലെ എഫ്.എ കപ്പ് ഫൈനലിന്റെ ആവർത്തനം ആയ മാഞ്ചസ്റ്റർ സിറ്റി, വെസ്റ്റ് ഹാം യുണൈറ്റഡ് പോരാട്ടം ആണ് നടക്കുക. ഇപ്സ്വിച് ടൗണിനെ 1 ഗോളിന് മറികടന്നു ആണ് വെസ്റ്റ് ഹാം സെമിയിൽ എത്തിയത് എങ്കിലും ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി എവർട്ടണിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു. ഏപ്രിൽ 16, 17 തീയതികളിൽ ആണ് എഫ്.എ കപ്പ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക.

Exit mobile version