യുവേഫ നാഷൺസ് ലീഗ്, ബെയ്ലിനും സംഘത്തിനും വൻ ജയം

യുവേഫ രാജ്യാന്തര ടീമുകൾക്കായി ആരംഭിച്ച യുവേഫ നാഷൺസ് ലീഗിലെ മത്സരത്തിൽ വെയിൽസിന് വൻ വിജയം. ഇന്ന് അയർലണ്ടിനെ നേരിട്ട വെയിൽസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. റയൽ മാഡ്രിഡ് താരം ബെയ്ലിന്റെ മികച്ച ഫോമാണ് വെയിൽസിന് ഈ ജയം സമ്മാനിച്ചത്. ക്ലബ് ഫുട്ബോളിലെ തന്റെ ഫോം രാജ്യത്തിന്റെ ജേഴ്സിയിലും ബെയിൽ കൊണ്ടുവരികയായിരുന്നു.

ബെയ്ല് മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് അവസരം ഉണ്ടാക്കുകയും ചെയ്തു. വെയിൽസിനായി ബെയ്ലിനെ കൂടാതെ റാംസി, ലോറൻസ്, റോബേർട്സ് എന്നിവർ സ്കോർ ചെയ്തു. ഷോൺ വില്യംസ് ആണ് അയർലണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്. അയർലണ്ടിനെതിരായ വെയിൽസിനെ ഏറ്റവും വലിയ വിജയമാണിത്. 1981ലെ 3-1 വിജയമായിരുന്നു ഇതുവരെ വെയിൽസിന്റെ അയർലണ്ടിനെതിരായ മികച്ച ജയം.

Exit mobile version