U-16 ഏഷ്യാ കപ്പ്, ഇന്ത്യയുടെ ക്വാർട്ടർ മത്സരം ടിവിയിൽ കാണാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യാൻ സ്റ്റാർ സ്പോർട്സ് തീരുമാനിച്ചു. ഒക്ടോബർ ഒന്നിന് സൗത്ത് കൊറിയക്ക് എതിരെ ആണ് ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്വാർട്ടർ ഫൈനൽ. സ്റ്റാർ സ്പോർട്സ് 2ഉം സ്റ്റാർസ്പോർട്സ് 2 എച്ച് ഡിയുമാണ് മത്സരം ടെലികാസ്റ്റ് ചെയ്യുക. മത്സരം ടെലികാസ്റ്റ് ചെയ്യാനുള്ള അനുമതി എ എഫ് സി നൽകിയതായി സ്റ്റാർ സ്പോർട്സ് അറിയിച്ചു.

ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യൻ അണ്ടർ 16 ടീം ഏഷ്യാ കപ്പ് ക്വാർട്ടറിൽ എത്തുന്നത്. ഒരു മത്സരം കൂടെ ജയിച്ച് സെമിയിൽ എത്തിയാൽ ഇന്ത്യക്ക് അണ്ടർ 17 ലോകകപ്പിന് യോഗ്യത ലഭിക്കും.