Picsart 24 08 30 08 47 18 589

തോറ്റെങ്കിലും കോൺഫറൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് ചെൽസി മുന്നേറി

സെർവറ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന നാടകീയമായ രണ്ടാം ലെഗ് പ്ലേഓഫിൽ, 2-1 തോറ്റെങ്കിലും ചെൽസി യുവേഫ കോൺഫറൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ 2-0ന് ജയിച്ച ചെൽസി 3-2 അഗ്രഗേറ്റ് സ്‌കോറിൽ ആണ് മുന്നേറിയത്.

ഇന്ന് പതിനാലാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് എൻകുകു ഗോൾ നേടിയതോടെ ചെൽസി ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു എങ്കുകുവിന്റെ ഗോൾ. മുപ്പത്തിരണ്ടാം മിനിറ്റിൽ ഗുലിമിനോടിന്റെ ഗോളിലൂടെ സെർവെറ്റെ സ്‌കോർ സമനിലയിലാക്കി. എഴുപത്തിരണ്ടാം മിനിറ്റിൽ ക്രിവെല്ലി സെർവടിന്റെ വിജയ ഗോൾ നേടി. പക്ഷേ അഗ്രിഗേറ്റ് സ്കോർ മറികടക്കാൻ അത് പര്യാപ്തമായില്ല.

Exit mobile version