വെസ്റ്റ് ഹാമിന്റെ യുവതാരത്തെ സ്വന്തമാക്കി ഓഗ്സ്ബർഗ്

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിന്റെ യുവതാരം റീസ് ഓക്സ്ഫോർഡിനെ സ്വന്തമാക്കി ഓഗ്സ്ബർഗ്. 4 വർഷത്തെ കരാറിലാണ് താരം ജർമ്മനിയിലേക്ക് പറക്കുന്നത്. 20 കാരനായ താരം 8 വർഷത്തോളമാണ് ഈസ്റ്റ് ലണ്ടൻ സൈടിനാടി ബൂട്ട് കെട്ടിയത്.

ആദ്യമായല്ല റീസ് ജർമ്മനിയിൽ കളിക്കുന്നത്. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന് വേണ്ടിയും ലോണിൽ താരം കളിച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് ക്ലബ്ബായ റീഡിംഗിന് വേണ്ടിയും താരം ബൂട്ടണിഞ്ഞു. ഈ വർഷം ജനുവരിയിലാണ് ലോണിൽ ആദ്യമായി ഓഗ്സ്ബർഗിൽ റീസ് കളിക്കുന്നത്. അണ്ടർ 21 പ്രീമിയർ ലീഗ് കപ്പ് റീസ് ഉയർത്തിയിട്ടുണ്ട്.