Picsart 23 08 01 10 21 03 977

ലുകാകുവിനെ നൽകി വ്ലാഹോവിചിനെ സ്വന്തമാക്കാൻ ചെൽസി

റൊമേലു ലുകാകുവിനെ നൽകി യുവന്റസ് സ്‌ട്രൈക്കർ ദുസാൻ വ്ലാഹോവിചിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നു. യുവന്റസിന് ലുകാലുവിനെയും ചെൽസിക്ക് വ്ലാഹോവിചിനെയും വേണം എന്നിരിക്കെ ആണ് ഇങ്ങനെ ഒരു ചർച്ച ആരംഭിച്ചത്. ചെൽസി ലുകാകുവിനെയും ഒപ്പം പണവും കൈമാറിയാൽ യുവന്റസ് വ്ലാഹോവിചിനെ വിട്ടു നൽകാൻ തയ്യാറാകും.

ഇന്ററുമായുള്ള ചർച്ചകൾ തകരുകയും സൗദി അറേബ്യയിൽ പോകാൻ ലുകാകു വിസമ്മതിക്കുകയും ചെയ്തതോടെ ചെൽസി താരത്തെ വിൽക്കാൻ ആവാതെ പ്രതിസന്ധിയിലാണ്. ലുകാകുവും യുവന്റസ് കോച്ച് അലെഗ്രിയുമായി നല്ല ബന്ധമാണ്. വ്ലാഹോവിച് ആകട്ടെ അല്ലെഗ്രിയുടെ നെഗറ്റീവ് ടാക്ടിക്സിൽ നിരാശയിലുമാണ്.

വ്ലാഹോവിചിനെ വിൽക്കാൻ 75-80 മില്യൺ യൂറോയാണ് യുവന്റസ് ആവശ്യപ്പെടുന്നത്. ലുകാകുവും ഒപ്പം 40 മില്യണും ചെൽസി നൽകേണ്ടി വരും. 2022 ജനുവരിയിൽ ഫിയോറന്റീനയിൽ നിന്ന് 81.6 മില്യൺ യൂറോ നൽകി ആയിരുന്നു യുവന്റസ് വ്ലാഹോവിചിനെ സ്വന്തമാക്കിയത്‌.

Exit mobile version