Picsart 24 01 02 19 28 11 599

റെഗുലോൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തിരികെ സ്പർസിലേക്ക് പോകും

ലെഫ്റ്റ് ബാക്കിൽ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇനി റെഗുലിയോൺ ഇല്ല. താരത്തിന്റെ ലോൺ അവസാനിപ്പിച്ച് സ്പർസ് താരത്തെ തിരികെ വിളിച്ചിരിക്കുകയാണ്. സീസൺ അവസാനം വരെ ആയിരുന്നു നേരത്തെ ലോൺ പറഞ്ഞിരുന്നത് എങ്കിലും സ്പർസ് അവരുടെ പരിക്കുകൾ പരിഗണിച്ച് റെഗിലോണിന്റെ ലോൺ കരാർ പകുതിക്ക് വെച്ച് അവസാനിപ്പിക്കുകയാണ്‌.

യുണൈറ്റഡിൽ അവസരം കിട്ടിയപ്പോൾ നല്ല പ്രകടനം കാഴ്ചവെക്കാൻ റെഗുലോണായിരുന്നു‌.2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റെഗുലോൺ ലോണിൽ അത്കറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നു.

റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരം മുമ്പ് സെവിയ്യയിലും തിളങ്ങിയിട്ടുണ്ട്. ലൂക് ഷോയും മലാസിയയും പരിക്കേറ്റ് പുറത്തായതിനായാൽ ആയിരുന്നു യുണൈറ്റഡ് റെഗുലോണെ അന്ന് സൈൻ ചെയ്തത്. ജനുവരിയിൽ വീണ്ടും ഒരു ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുമോ എന്ന് കണ്ടറിയണം.

Exit mobile version