Picsart 23 08 28 11 23 20 698

റോമ ലുകാകുവിനെ സ്വന്തമാക്കുന്നു!!

മുന്നേറ്റ താരം റൊമേലു ലുകാകുവിന്റെ ട്രാൻസ്ഫർ ഇന്ന് റോമ പൂർത്തിയാക്കും. ചെൽസിയുമായുള്ള റോമയുടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോൺ കരാറിൽ ആകും ലുകാകു ജോസെയുടെ ടീമിലേക്ക് എത്തുന്നത്. 5 മില്യണോളം ലോൺ ഫീ ആയി റോമ നൽകും. ഒപ്പം 7 മില്യണോളം വാർഷിക വേതനവും നൽകും. യുവന്റസുമായുള്ള ചർച്ചകൾ പാളിയതോടെയാണ് ലുകാകു റോമയിലേക്ക് നീങ്ങാൻ തീരുമാനിച്ചു.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലുകാകു ജോസെക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ടാമി അബ്രഹാമിന് പരിക്കേറ്റത് കൊണ്ട് അവസാന ഒരു മാസമായി റോമ സ്ട്രൈക്കേഴ്സിനെ അന്വേഷിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം റോമ സർദാർ അസ്മനെയും സ്ട്രൈക്കറായി എത്തിച്ചിരുന്നു.

ഇറ്റലിയിൽ ഇന്റർ മിലാനായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള കൊണ്ട് തന്നെ ലുകാകുവിന്റെ വരവ് റോമക്ക് വലിയ കരുത്താകും. ഇന്ററിനായി കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരം സീസൺ അവസാനത്തോടെ തന്റെ മികച്ച ഫോമിലേക്ക് തിരികെയെത്തിയിരുന്നു.

Exit mobile version