Picsart 23 08 28 10 49 19 444

നെയ്മറിന്റെ അരങ്ങേറ്റം വേഗത്തിലാകാൻ സാധ്യത, ഇത്തിഹാദിനെതിരെ കളിക്കാൻ സാധ്യത

അൽ ഹിലാലിന്റെ വലിയ സൈനിംഗ് ആയ നെയ്മറിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചതിലും പെട്ടെന്ന് നടക്കാൻ സാധ്യത. മാച്ച് ഫിറ്റ്നസിൽ അല്ലാത്തതിനാൽ ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമെ നെയ്മറിന് അരങ്ങേറ്റം നടത്താൻ ആകൂ എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നെയ്മർ കഠിയ പ്രയത്നത്തിലൂടെ മാച്ച് ഫിറ്റ്നസിന് അടുത്ത് എത്തിയതായാണ് ഇപ്പോൾ സൗദിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

അങ്ങനെയാണെങ്കിൽ സെപ്റ്റംബർ ഒന്നാം തീയതി നടക്കുന്ന ഇത്തിഹാദിന് എതിരായ അൽ ഹിലാലിന്റെ വലിയ മത്സരത്തിൽ നെയ്മർ മാച്ച് സ്ക്വാഡിൽ ഉണ്ടാകും. ഇന്ന് നടക്കുന്ന ഇത്തിഫാഖിന് എതിരായ മത്സരത്തിൽ നെയ്മർ എന്തായാലും ഉണ്ടാകില്ല.

ഇത്തിഹാദിനെതിരെ ഇറങ്ങിയില്ല എങ്കിൽ പിന്നെ സെപ്റ്റംബർ 15ന് മാത്രമെ നെയ്മറിന് അരങ്ങേറ്റം നടത്താൻ ആകൂ. കഴിഞ്ഞ സീസണിൽ പി എസ് ജിക്ക് ആയി കളിക്കവെ പരിക്കേറ്റ ശേഷം ഇതുവരെ നെയ്മർ കളത്തിൽ ഇറങ്ങിയിട്ടില്ല.

Exit mobile version