Georginio Wijnaldum Psg

വൈനാൾഡം, ഡ്രാക്സ്ലർ, പരഡെസ് അടക്കം പിഎസ്ജി സ്ക്വാഡിൽ നിന്നും പുറത്ത്

പ്രീ സീസണിന്റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന പിഎസ്ജി ടീമിൽ നിന്നും പല പ്രമുഖ താരങ്ങളേയും ഒഴിവാക്കി പിഎസ്ജി. നേരത്തെ എമ്പാപ്പെയേയും ടീമിൽ നിന്നും മാറ്റി നിർത്തി ഞെട്ടിച്ച ടീം, ഇതോടെ മറ്റ് പല താരങ്ങൾക്കും പുറത്തേക്കുള്ള വഴി തേടുകയാണെന്ന് ഉറപ്പായി. വൈനാൾഡം, പരഡെസ്, ജൂലിയൻ ഡ്രാക്സ്ലെർ, അബ്‌ദു ദിയാലോ, കോളിൻ ഡാഗ്ബ എന്നിവരാണ് നിലവിൽ പിഎസ്ജി സ്ക്വാഡിൽ നിന്നും മാറ്റി നിർത്തിയവർ എന്ന് “ലെ പാരീസിയൻ” റിപ്പോർട്ട് ചെയ്യുന്നു. ഇവർ ടീമിനോടൊപ്പം പ്രീ സീസണിന് ചേരില്ല.

ഈ താരങ്ങൾക്ക് ഉടൻ പുതിയ തട്ടകം തേടുകയാവും പിഎസ്ജിയുടെ അടുത്ത ലക്ഷ്യം. കഴിഞ്ഞ സീസണിൽ വിജ്ഞാൽഡത്തെ ലോണിൽ എത്തിച്ചിരുന്ന റോമക്ക് താരത്തിന് പിറമേ പരഡസിനെയും എത്തിക്കാൻ ലക്ഷ്യമുണ്ട്. ലെപ്സിഗിലെ ലോൺ കാലവധിക്ക് ശേഷം തിരിച്ചെത്തിയ അബ്‌ദു ദിയാലോയും താൻ ടീമിൽ തുടരില്ലെന്ന് കഴിഞ്ഞ വാരം തന്നെ വ്യക്തമാക്കി. അതേ സമയം ഇത്തവണ ട്രാൻസ്ഫർ ലിസ്റ്റിൽ പെടുമെന്ന് ഉറപ്പായിരുന്ന റെനോറ്റോ സാഞ്ചസ്, ലെഫ്റ്റ് ബാക്ക് കുർസവ എന്നിവരെ എന്നിവരെ പിഎസ്ജി പ്രീ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു താരമായ ഐക്കർഡിയെ ഗാലറ്റ്സരെയിലേക്ക് കൈമാറാൻ പിഎസ്ജിക്കായി. പുതുതായി ടീമിൽ എത്തിയ ലൂക്കസ് ഹെർണാണ്ടസ്, അസെൻസിയോ, സ്ക്രിനിയർ, കാങ് ഇൻ ലി, തുടങ്ങിയവർ എല്ലാം എൻറിക്വെയുടെ ടീമിനോടൊപ്പം ചേർന്നു കഴിഞ്ഞു. എമ്പാപ്പെ കൂടി കൂടുമാറുമെന്ന വാർത്തകൾക്ക് പിറകെ പിഎസ്ജിയുടെ പുതിയ സീസൺ മാറിയ തികച്ചും പുതിയ സന്നാഹങ്ങളോടെ ആവും എന്നുറപ്പാണ്.

Exit mobile version