Picsart 24 06 13 19 23 33 838

ഡി സെർബി മാഴ്സെയുടെ പരിശീലകനാകും

ബ്രൈറ്റൺ പരിശീലകൻ റൊബേർട്ടോ ഡി സെർബി ഇനി ഫ്രാൻസിൽ. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെ ഡി സെർബിയെ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ സീസൺ അവസാനം റോബർട്ടോ ഡി സെർബി ബ്രൈറ്റൺ വിടും എന്ന് അറിയിച്ചിരുന്നു. ഡി സെർബിയെ സ്വന്തമാക്കാൻ മാഴ്സെ 6 മില്യൺ ബ്രൈറ്റണ് നൽകേണ്ടി വരും.

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയതിനെത്തുടർന്ന് 2022 സെപ്റ്റംബറിൽ ആയിരുന്നു ഡി സെർബി ബ്രൈറ്റണിൽ എത്തിയത്. ഡി സെർബിക്ക് കീഴിൽ ഗംഭീരമായ അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച് മികച്ച റിസൾട്ട് നേടാൻ ബ്രൈറ്റണായിരുന്നു. എന്നാൽ ഈ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ബ്രൈറ്റൺ ഏറെ ബുദ്ധിമുട്ടിയിരുന്നു. ബയേൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളുമായി ഡി സെർബി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

Exit mobile version