Picsart 23 08 14 10 18 11 578

നെയ്മറിന് അൽ ഹിലാലിൽ 2 വർഷത്തെ കരാർ, 320 മില്യൺ വേതനം

നെയ്മർ സൗദി അറേബ്യയിലേക്ക് എത്തും എന്ന് ഉറപ്പാവുകയാണ്. നെയ്മർ അൽ ഹിലാൽ മുന്നിൽ വെച്ച ഓഫർ അംഗീകരിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനകം അൽ ഹിലാൽ ഈ ട്രാൻസ്ഫർ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്. 2026വരെ നീണ്ടു നിൽക്കുന്ന ഓഫർ അൽ ഹിലാലിൽ നെയ്മർ ഒപ്പുവെക്കും. രണ്ട് വർഷത്തിനുള്ള 320 മില്യൺ യൂറോ നെയ്മറിന് വേതനമായി ലഭിക്കും. പി എസ് ജിക്ക് 100 മില്യൺ ട്രാൻസ്ഫർ ഫീ ആയും ലഭിക്കും.

നെയ്മറിന് ബാഴ്സലോണയിൽ പോകാൻ ആഗ്രഹം ഉണ്ടായുരുന്നു എങ്കിലും ബാഴ്സലോണ നെയ്മറിനു മുന്നിൽ വെച്ച ഓഫർ അൽ ഹിലാലിന്റെ ഓഫറിനെ വെച്ച് നോക്കുമ്പോൾ വളരെ കുറവായിരുന്നു. മാത്രമല്ല ബാഴ്സലോണ ഔദ്യോഗികമായൊ ഓഫർ സമർപ്പിച്ചതുമില്ല.

2017ൽ പി എസ് ജിയ എത്തിയ നെയ്മർ അവസാന സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. പി എസ് ജി ആരാധകരുമായുള്ള മോശം ബന്ധമാണ് നെയ്മർ ക്ലബ് വിടാനുള്ള പ്രധാന കാരണം. അൽ ഹിലാൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബാണ്. ഇതിനകം റൂബൻ നെവസ്, സാവിച്, മാൽകോം എന്നിവരെയെല്ലാം ടീമിൽ എത്തിച്ച അൽ ഹിലാൽ നെയ്മർ കൂടെ എത്തിയാൽ കൂടുതൽ ശക്തരാകും. അവർ വെറാട്ടി, മിട്രോവിച് എന്നിവരെയും ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട്.

Exit mobile version