Picsart 23 08 14 10 07 19 403

“ഹാർദ്ദിക് പാണ്ഡ്യക്ക് ഒരു ഐഡിയയും ഇല്ല, പരാജയത്തിന് ഉത്തരവാദിയാണ്” പ്രസാദ്

ഇന്ത്യൻ ടീമിനെതിരെയും ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യക്ക് എതിരെയും വലിയ വിമർശനവുനായി മുൻ പേസർ വെങ്കിടേഷ് പ്രസാദ്. ഇന്നലെ ഇന്ത്യ വെസ്റ്റിൻഡീസിന് എതിരായ പരമ്പര നഷ്ടപ്പെട്ടിയതിന് ശേഷമാണ് പ്രസാദ് ടീമിനെതിരെ രംഗത്ത് വന്നത്. “ഇന്ത്യ കുറച്ചുകാലമായി വളരെ സാധാരണമായ ഒരു ലിമിറ്റഡ് ഓവർ ടീമാണ്,” പ്രസാദ് ട്വിറ്ററിൽ പറഞ്ഞു.

“കുറച്ച് മാസങ്ങൾക്ക് മുമ്പ് T20 WC-യിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ടീമാണ് വെസ്റ്റ് ഇൻഡീസ്, അവരുടെ മുന്നിലാണ് തല താഴ്ത്തേണ്ടി വന്നത്. മണ്ടത്തരങ്ങൾ പറയുന്നതിന് പകരം റ്റീം ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.’ പ്രസാദ് പറഞ്ഞു.

“50 ഓവറുകൾ മാത്രമല്ല, കഴിഞ്ഞ ഒക്ടോബർ-നവംബറിലും വെസ്റ്റ് ഇൻഡീസിന് ടി20 ലോകകപ്പിന് യോഗ്യത നേടാനായില്ല. ഇന്ത്യ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതു കാണുമ്പോൾ വേദനയുണ്ട്. ടീമിന് ആ ഹംഗറും ഫയറും നഷ്ടപ്പെട്ടു, ഞങ്ങൾ ഒരു മിഥ്യയിലാണ് ജീവിക്കുന്നത്,” പ്രസാദ് എഴുതി.

“ഇന്ത്യൻ ക്യാപ്റ്റനും കോച്ചും പരാജയത്തിന് ഉത്തരവാദികളാണ്, അവർ ഉത്തരവാദിത്തമുള്ളവരായിരിക്കണം. പ്രോസസ് പോലുള്ള വാക്കുകൾ ഇപ്പോൾ ദുരുപയോഗം ചെയ്യപ്പെടുന്നു.”അദ്ദേഹം പറഞ്ഞു.

“ഇന്ത്യ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. പലപ്പോഴും ക്യാപ്റ്റൻ ഒരു ഐഡിയയും ഇല്ലാതെ നിൽക്കുകയാണ്. ബൗളർക്ക് ബാറ്റ് ചെയ്യാൻ കഴിയില്ല, ബാറ്റ്സ്മാൻമാർക്ക് ബൗൾ ചെയ്യാൻ കഴിയില്ല.പ്രിയപ്പെട്ടവരെ മാത്രം തിരഞ്ഞെടുക്കുകയാണ്,” പ്രസാദ് കൂട്ടിച്ചേർത്തു.

Exit mobile version