Picsart 23 09 04 21 42 08 479

മാറ്റ ഇനി ജപ്പാനിൽ, ഇനിയേസ്റ്റ കളിച്ച വിസ്സെൽ കോബെയിൽ എത്തി

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവാൻ മാറ്റ ഇനി ജപ്പാനിൽ. ജപ്പാനീസ് ക്ലബായ വിസ്സെൽ കോബെയാണ് താരത്തെ സ്വന്തമാക്കിയത്. അവസാന കുറേ വർഷങ്ങളായി ഇനിയേസ്റ്റ ഇതേ ക്ലബിലായിരുന്നു കളിച്ചത്. ഇനിയേസ്റ്റ കഴിഞ്ഞ മാസം ക്ലബ് വിട്ടിരുന്നു. ആ ഒഴിവിലേക്കാണ് അവർ മാറ്റയെ കൊണ്ടു വരുന്നത്. മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം തുർക്കി ക്ലബായ ഗലറ്റസറെയിൽ ആയിരുന്നു കളിച്ചത്. അവിടെയുള്ള കരാർ അവസാനിച്ചതോടെ ക്ലബ് വിട്ടിരുന്നു.

35കാരനായ മാറ്റ ചെൽസിയിൽ നിന്ന് 2014ൽ ആയിരുന്നു യുണൈറ്റഡിൽ എത്തിയത്. മാറ്റ യുണൈറ്റഡിനായി 285 മത്സരങ്ങൾ കളിക്കുകയും 51 ഗോളുകൾ ക്ലബിനായി നേടുകയും ചെയ്തിരുന്നു. യുണൈറ്റഡിനൊപ്പം 3 കിരീടങ്ങൾ നേടി. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ തുർക്കിയിൽ സൂപ്പർ ലീഗ കിരീടവും നേടിയിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 41 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

Exit mobile version