Picsart 23 09 04 22 11 51 320

കെയ്ൻ വില്യംസൺ ന്യൂസിലൻഡിന്റെ ലോകകപ്പ് സ്ക്വാഡിൽ

ഏകദിന ലോകകപ്പ് ടീമിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ഉൾപ്പെടുത്താൻ ന്യൂസിലൻഡ് തീരുമാനിച്ചു. താരം ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഉറപ്പായതോടെയാണ് ന്യൂസിലൻഡ് വില്യംസിണെ ടീമിൽ എടുക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ന്യൂസിലൻഡ് ഇന്ന് പുറത്തിറക്കി. 15 അംഗ ടീം ന്യൂസിലൻഡ് സെപ്റ്റംബർ 11ന് പ്രഖ്യാപിക്കും എന്നും അവർ അറിയിച്ചു.

ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 5 മാസത്തോളമായി കെയ്ൻ വില്യംസൺ കളത്തിൽ നിന്ന് പുറത്താണ്. എസിഎൽ ഇഞ്ച്വറി ആയതിനാൽ വില്യംസൺ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം പരിശീലനത്തിൽ തിരിച്ചെത്തിയത്. ഇപ്പോൾ നെറ്റ്സിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നുണ്ട്. ലോകകപ്പിന് മുന്നേയുള്ള സന്നാഹ മത്സരങ്ങളിലൂടെയാകും വില്യംസൺ തിരികെയെത്തുന്നത്.

Exit mobile version