Picsart 23 03 14 16 16 56 638

മെസ്സി നാളെ അർജന്റീന ടീമിനൊപ്പം ചേരും, ലോകകപ്പ് യോഗ്യത പോരാട്ടത്തിന് ചാമ്പ്യന്മാർ തയ്യാർ

ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ആയി ലയണൽ മെസ്സി നാളെ അർജന്റീന ദേശീയ ടീമിനൊപ്പം ചേരും. ഇന്ന് ഇന്റർ മയാമിക്ക് ഒപ്പം മത്സരം കളിച്ച മെസ്സി മത്സര ശേഷം അർജന്റീനയിലേക്ക് പറന്നു. അർജന്റീന ദേശീയ ടീം കളിക്കാർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ന് മുതൽ അർജന്റീന ക്യാമ്പിൽ എത്തി തുടങ്ങി. അവർ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഇക്വഡോറിനെതിരെ ആണ് അവരുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം. ഹൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും ആണ് ആദ്യം ക്യാമ്പിൽ എത്തിയത്. തിങ്കളാഴ്ച രാവിലെ റോഡ്രിഗോ ഡി പോൾ, ഏഞ്ചൽ കൊറയ, അലക്സിസ് മാക് അലിസ്റ്റർ, ക്യൂട്ടി റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ഗോൺസാലോ മോണ്ടിയേൽ, ഗാർനാച്ചോ, ഫാകുണ്ടോ ബ്യൂണനോട്ടെ എന്നിവരും എത്തി.

ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ദിബു മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്, ലൂക്കാസ് ബെൽട്രാൻ, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരൊഴികെ എല്ലാവരും ഇന്ന് പരിശീലനത്തിന്റെ ഭാഗമാകും. ലയണൽ സ്‌കലോനിയുടെ ടീം വ്യാഴാഴ്ച ഇക്വഡോറിനെതിരെ തങ്ങളുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കും, സെപ്റ്റംബർ 12 ന് ബൊളീവിയയ്‌ക്കെതിരെ രണ്ടാം മത്സരവും കളിക്കും.

Exit mobile version