Picsart 24 05 09 00 42 10 420

ലാറ ശർമ്മ കേരള ബ്ലാസ്റ്റേഴ്സിൽ തുടരില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ലാറ ശർമ്മ ക്ലബിൽ തുടരില്ല. ബെംഗളുരു എഫ്‌സിയിൽ നിന്ന് ഒരു വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ലാറ ശർമ്മ കേരള ഈ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. താരത്തെ ബ്ലാസ്റ്റേഴ്സ് സ്ഥിര കരാറിൽ സൈൻ ചെയ്യില്ല. ലാറ സീസൺ അവസാനം രണ്ടു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ കളിച്ചത്.

ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് 25-കാരനായ ലാറ ശർമ്മ. ഇന്ത്യൻ ആരോസ്, എടികെ (റിസർവ്സ്), ബംഗളൂരു എഫ്‌സി എന്നി ക്ലബുകൾക്ക് ആയി ഇതുവരെ കളിച്ചു. താരം ഇനി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല. ബ്ലാസ്റ്റേഴ്സ് ഈ വരുന്ന ആഴ്ചയിൽ ഒരു പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്യും എന്നാണ് സൂചനകൾ.

Exit mobile version