Olliepope

500 കടന്ന് ഇംഗ്ലണ്ട്, ഒല്ലി പോപ് ഇരട്ട ശതകത്തിന് അരികെ

അയര്‍ലണ്ടിനെതിരെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ 503/2 എന്ന നിലയിൽ ഇംഗ്ലണ്ട്. 331 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 197 റൺസ് നേടി ഒല്ലി പോപും 52 റൺസുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 142 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്.

182 റൺസ് നേടിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ഡക്കറ്റും പോപും ചേര്‍ന്ന് 252 റൺസാണ് നേടിയത്. ഡക്കറ്റിന്റെ വിക്കറ്റ് ഗ്രഹാം ഹ്യൂമിനായിരുന്നു.

Exit mobile version