20230323 191103

ഇനിഗോ മാർട്ടിനസ് ബാഴ്‍സയിലേക്ക് അടുക്കുന്നു

അടുത്ത സീസണിൽ ടീമിലേക്ക് എത്തിക്കാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യമുള്ള ആളാണ് അത്ലറ്റിക് പ്രതിരോധ താരം ഇനിഗോ മാർട്ടിനസ്. താരവുമായി ബാഴ്‌സലോണ വാക്കാലുള്ള കരാറിൽ ഉടനെ എത്തിയേക്കും എന്നാണ് സൂചനകൾ. കരാറിൽ കാര്യത്തിൽ പൂർണമായ ധാരണയിൽ എത്തുന്നതിന് തൊട്ടടുത്താണ് ഇരു കൂട്ടരും എന്നു സ്പാനിഷ് മീഡിയകളെ ഉദ്ധരിച്ചു കൊണ്ട് ഫാബ്രിസിയോ റൊമാനോ പറയുന്നു. ഇനിഗോയെ എത്തിക്കാൻ വേണ്ടി ടീമിന് മുന്നിലേക്ക് വന്ന മറ്റു താരങ്ങളുടെ ഓഫറുകൾ എല്ലാം ബാഴ്‌സലോണ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.

    സീസണിന്റെ അവസാനം ഫ്രീ ഏജന്റ് ആയാവും താരം ബാഴ്‍സയിലേക്ക് എത്തുക. ഇടം കാലൻ പ്രതിരോധ താരത്തിന് വേണ്ടി ശ്രമിക്കുന്ന ബാഴ്‌സക്ക് എന്തു കൊണ്ടും അനുയോജ്യനായ താരമാണ് ഇനിഗോ. ടീമിന്റെ സാമ്പത്തിക നിലമാത്രമാണ് നിലവിൽ പൂർണമായ ധാരണയിൽ എത്തുന്നതിൽ നിന്നും ഇരു കൂട്ടരെയും പിന്തിരിപ്പിക്കുന്നത്. കൃത്യമായ സാലറി മാർജിൻ ഉണ്ടെങ്കിൽ മാത്രമേ ഇനിഗോയെ ടീമിൽ ഉൾപ്പെടുത്താൻ ബാഴ്‌സക്ക് സാധിക്കുക്കയുള്ളൂ. അത്ലറ്റികോ മാഡ്രിഡിൽ നിന്നടക്കം താരത്തിന് ഓഫറുകൾ ഉണ്ടെന്ന് സ്പാനിഷ് മീഡിയ സൂചന നൽകുന്നുണ്ടെങ്കിലും നിലവിൽ ബാഴ്‌സക്ക് തന്നെയാണ് ഇനിഗോയുടെ പരിഗണന.

Exit mobile version