Picsart 23 03 23 19 33 41 280

യുവ മിഡ്ഫീൽഡറുടെ കരാർ പുതുക്കി ഒഡീഷ എഫ് സി

ഒഡീഷ എഫ് സി അവരുടെ യുവ മിഡ്ഫീൽഡർ പോൾ റാംഫാങ്‌സൗവയുമായി കരാർ നീട്ടി. 2 വർഷത്തെ പുതിയ കരാർ താരം ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഹീറോ ഐ-ലീഗിൽ ഐസ്വാൾ എഫ്‌സിക്കൊപ്പം മികച്ച പ്രകടനം നടത്തിയ പോൾ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഒഡീഷയിൽ എത്തിയത്‌.

മിസോറാം സ്വദേശിയാണ് പോൾ റാംഫാങ്‌സൗവ. 22 കാരനായ മിഡ്ഫീൽഡർ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്‌സിക്ക് വേണ്ടി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹം 3 ഗോളുകളും നേടി.

Exit mobile version