Picsart 23 07 09 18 21 57 149

ഇക്കാർഡി തുർക്കിയിൽ തുടരും

പി.എസ്.ജിയുടെ അർജന്റീനൻ മുന്നേറ്റനിര താരം മൗറ ഇക്കാർഡി സ്ഥിര കരാറിൽ തുർക്കി ക്ലബ് ഗലറ്റസരായിലേക്ക്. കഴിഞ്ഞ സീസണിൽ പാരീസിൽ നിന്നു ലോണിൽ ഗലറ്റസരായിൽ തന്നെയാണ് ഇക്കാർഡി കളിച്ചത്.

നേരത്തെ തന്നെ ക്ലബും ആയി വ്യക്തിഗത ധാരണയിൽ ഇക്കാർഡി എത്തിയിരുന്നു. നിലവിൽ ഏതാണ്ട് 10 മില്യൺ യൂറോക്ക് ആവും താരത്തിനു ആയി തുർക്കി ക്ലബ് മുടക്കുക എന്നാണ് റിപ്പോർട്ട്.

Exit mobile version