Picsart 23 08 16 15 24 46 566

പി.എസ്.ജി, സൗദി നീക്കങ്ങൾ പരാജയപ്പെട്ട ശേഷം ഹകീം സിയെച് തുർക്കിയിലേക്ക്

ചെൽസിയുടെ മൊറോക്കോ മധ്യനിര താരം ഹകീം സിയെച് തുർക്കി ക്ലബ് ഗലസ്റ്റരയിലേക്ക്. താരത്തെ വിൽക്കുന്ന കാര്യത്തിൽ തുർക്കി ക്ലബും ആയി ചെൽസി വാക്കാൽ ധാരണയിൽ എത്തി. കഴിഞ്ഞ സീസണിൽ പി.എസ്.ജിയിലേക്ക് മാറാനുള്ള താരത്തിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. ഈ ട്രാൻസ്ഫർ വിപണിയുടെ തുടക്കത്തിൽ സൗദി ക്ലബ് അൽ നസർ താരവും ചെൽസിയും ആയി ധാരണയിൽ എത്തിയത് ആയിരുന്നു.

എന്നാൽ അൽ നസറിൽ നടന്ന താരത്തിന്റെ മെഡിക്കൽ പരാജയപ്പെട്ടതോടെ താരത്തെ വാങ്ങുന്നതിൽ നിന്നു സൗദി ക്ലബ് പിന്മാറുക ആയിരുന്നു. 2020 ൽ അയാക്‌സിൽ നിന്നു 40 മില്യൺ അധികം പൗണ്ട് നൽകിയാണ് ചെൽസി താരത്തെ സ്വന്തമാക്കിയത്. 107 തവണ ചെൽസിക്ക് ആയി കളിച്ച താരത്തിനു പക്ഷെ ഇംഗ്ലണ്ടിൽ തിളങ്ങാൻ ആയില്ല. മൊറോക്കോയുടെ ലോകകപ്പ് സെമിഫൈനൽ പ്രവേശനത്തിൽ അടക്കം നിർണായക പങ്ക് വഹിച്ച സിയെച് മൊറോക്കോക്ക് ആയി 54 കളികളിൽ നിന്നു 20 ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version