Picsart 23 08 08 10 43 07 104

പെലിസ്ട്രിയെ ലോണിൽ സ്വന്തമാക്കാൻ ഡച്ച് ക്ലബിന്റെ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഫകുണ്ടോ പെലിസ്ട്രിയെ ലോണിൽ സ്വന്തമാക്കാൻ ഡച്ച് ക്ലബായ ട്വെന്റെ രംഗത്ത് ഉള്ളതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ ലോണിൽ അയക്കണോ എന്ന കാര്യത്തിൽ യുണൈറ്റഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. യുണൈറ്റഡിന്റെ അവസാന മത്സരത്തിൽ പെലിസ്ട്രി ഗോൾ നേടിയിരുന്നു.

ലോണിൽ അയക്കും മുമ്പ് താരത്തിന് പുതിയ കരാർ നൽകാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. 2028വരെ നീളുന്ന കരാർ താരം ഒപ്പുവെക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അധികം അവസരം പെലിസ്ട്രിക്ക് കിട്ടിയിരുന്നില്ല.

യുവ ഉറുഗ്വേൻ വിംഗർക്ക് വലിയ ഭാവിയുണ്ട് എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു. ടെൻ ഹാഗിന് കീഴിൽ അവസരം കിട്ടിയപ്പോൾ എല്ലാം തിളങ്ങാൻ പെലിസ്ട്രിക്ക് ആയിരുന്നു. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌.

Exit mobile version