Picsart 23 08 08 14 16 40 760

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ജേഴ്സി എത്തി!!

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള മൂന്നാം ജേഴ്സി പുറത്തിറക്കി. വെള്ളയും ചുവപ്പും കലർന്ന നിറത്തിലും ഡിസൈനിലുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം കിറ്റ്. ഇതിഹാസ താരം റോയി കീൻ ഒരു വീഡിയോയിലൂടെ ആണ് ജേഴ്സി പ്രകാശനം ചെയ്തത്‌. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലു‌മ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. മികച്ച പ്രതികരണമാണ് ഈ ജേഴ്സിക്ക് ലഭിക്കുന്നത്. യുണൈറ്റഡ് ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ റിലീസ് ചെയ്തിരുന്നു.

Exit mobile version