Picsart 24 07 08 11 50 46 356

കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തന്നെ സാധ്യത, സൗദിയിൽ നിന്നും ഓഫറുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസീവ് മിഡ് ആയ കസെമിറോ ക്ലബ് വിടാൻ തന്നെ സാധ്യത. ഇപ്പോഴും താരം ഭാവി തീരുമാനിച്ചിട്ടില്ല എങ്കിലും ഇപ്പോൾ സൗദിയിൽ നിന്നുള്ള ഓഫറുകൾ കസെമിറോ പരിഗണിക്കുന്നുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കസെമിറോക്ക് ആയി രണ്ട് വൻ ഓഫറുകൾ സൗദിയിൽ നിന്ന് വന്നിട്ടുണ്ട്. ഇപ്പോൾ താരം വാങ്ങുന്നതിന്റെ ഇരട്ടിയിൽ അധികം വേതനം ആണ് ഈ ഓഫറുകൾ.

കസെമിറോയുടെ വിറ്റ് പുതിയ മിഡ്ഫീൽഡറെ ടീമിൽ എത്തിക്കാൻ ആണ് ക്ലബ് ആഗ്രഹിക്കുന്നത്. ഈ കഴിഞ്ഞ സീസൺ കസെമിറോക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മോശം ഫോം കാരണം ബ്രസീൽ ദേശീയ ടീമിലെ സ്ഥാനമടക്കം കസെമിറോക്ക് നഷ്ടമായിരുന്നു.

അവസാന രണ്ടു സീസണുകളായി കസെമിറോ യുണൈറ്റഡിനൊപ്പം ഉണ്ട്. കസെമിറോ ക്ലബ് വിടുക ആണെങ്കിൽ യുണൈറ്റഡ് ഒരു പുതിയ ഡിഫൻസീവ് മിഡ്ഫീൽഡറെ ടീമിൽ എത്തിക്കേണ്ടി വരും.

Exit mobile version