Picsart 24 07 08 11 34 47 113

എൻസോ ലെ ഫീയെ റോമ സ്വന്തമാക്കും

24കാരനായ മധ്യനിര താരം എൻസോ ലെ ഫീയെ റോമ സ്വന്തമാക്കും. താരത്തെ കൈമാറ്റം ചെയ്യുന്നതിനായി റോമയും റെന്നെയും തമ്മിൽ കരാറിലെത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 23 മില്യൺ യൂറോ നൽകാൻ റോമ തയ്യാറായി. നേരത്തെ റോമയുടെ 15 മില്യന്റെ ബിഡ് റെന്നെ നിരസിച്ചിരുന്നു.

റോമയിൽ അഞ്ച് വർഷത്തെ കരാർ യുവ താരം ഒപ്പുവെക്കുൻ. സീരി എ ക്ലബ്ബുമായി വ്യക്തിഗത നിബന്ധനകളിൽ നേരത്തെ തന്നെ താരം എത്തിയിരുന്നു‌. റെന്നെ പരിശീലകനുമായുള്ള പ്രശ്നങ്ങൾ ആണ് താരം ഇറ്റലിയിലേക്ക് മാറാൻ കാരണം. എൻസോ ലെ ഫീയുടെ മെഡിക്കൽ അടുത്ത ദിവസം നടക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. താരം ഫ്രഞ്ച് ക്ലബായ ലോറിയോയിലൂടെ ആണ് വളർന്നു വന്നത്.

Exit mobile version